വാഷിങ്ടൺ: ന്യൂ ഡൽഹിയിൽ നിന്നും വാഷിങ്ടണിലേക്കുള്ള എയർ ഇന്ത്യയുടെ ആദ്യ വിമാനം ജൂലായ് 7 ന് യാത്ര തിരിച്ചു. എയർ ഇന്ത്യയുടെ അമേരിക്കയിലേക്കുള്ള അഞ്ചാമത്തെ സർവ്വീസാണിത്.

ന്യൂയോർക്ക്, ന്യൂ വാക്ക്, ചിക്കാഗൊ, സാൻഫ്രാൻസ്‌ക്കൊ തുടങ്ങിയ നാല് സ്ഥലങ്ങളിലേക്കായിരുന്നു ഇതുവരെ എയർ ഇന്ത്യ സർവ്വീസ് നടത്തിയിരുന്നത്.ഇന്ദിരാ ഗാന്ധി ഇന്റർനാഷണൽ വിമാന താവളത്തിൽ നിന്നും 238 സീറ്റുള്ള ബോയിങ്ങ് 777 എയർ ക്രാഫ്റ്റാണ് ഇന്ത്യൻ അംബാസിഡർ നവതേജ് ശർമ, എയർ ഇന്ത്യ ചെയർമാൻ (ലോഹനി) പങ്കജ്
ശ്രീവാസ്തവ എന്നി പ്രമുഖരുമായി വാഷിങ്ടണിലേക്ക് പുറപ്പെട്ടത്.

195 എക്കണോമി, 35 ബിസിനസ് ക്ലാസ്, 8 ഫസ്റ്റ് ക്ലാസ് സീറ്റുകളാണ് വിമാനത്തിലുള്ളത്. ആഴ്ചയിൽ മൂന്ന് ദിവസം സർവീസ് ഉണ്ടായിരിക്കുമെന്ന് കമ്മേഴ്‌സ്യൽ ഡയറക്ടർ പങ്കജ് ശ്രീവാസ്തവ് പറഞ്ഞു. ജൂലായ് മാസം 90 ശതമാനം സീറ്റുകളും റിസർവ് ചെയ്തു കഴിഞ്ഞതായി എയർ ഇന്ത്യ വക്താവ്
അറ്യിച്ചു.ഹൂസ്റ്റൺ, ലോസ് ആഞ്ചലസ് എന്നിവിടങ്ങളിലേക്ക് കൂടി എയർ ഇന്ത്യ സർവ്വീസ് ആരംഭിക്കുന്നതിനുള്ള പദ്ധതി ഉണ്ടെന്നും അദ്ധേഹം കൂട്ടിചേർത്തു.