ന്യുജേഴ്സി: എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ഓഫ് ന്യുജേഴ്സിയുടെ 2017 - 2018 വർഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

ഫെബ്രുവരി 4 ന് സെന്റ് ജോർജ് സിറോ മലബാർ കത്തോലിക്കാ ദേവാലയത്തിൽ കൂടിയ ആനുവൽ ജനറൽ ബോഡിയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഫാദർ ജേക്കബ് ക്രിസ്റ്റിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ഫെലോഷിപ്പ് പ്രസിഡന്റ് റവ : ഫാദർ സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു,ജനറൽ സെക്രട്ടറി ഡോക്ടർ സോഫി വിൽസൺ കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ട് ജനറൽ ബോഡിക്കു മുൻപിൽ അവതരിപ്പിച്ചു, സിറോ മലബാർ കത്തോലിക്കാ സഭാ, മലങ്കര സിറിയൻ ഓർത്തഡോക്സ് സഭ, മാർത്തോമാ സഭ, സീറോ മലങ്കര കത്തോലിക്കാ സഭ, ചർച്ച് ഓഫ് സൗത്ത് ഇന്ത്യ, ഇന്ത്യൻ ഓർത്തഡോക്സ് സഭ തുടങ്ങി എല്ലാ സഭകളുടെയും നേതൃത്വങ്ങളുടെ സഹകരണത്തോടെ വളരെ നല്ല രീതിയിൽ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ട് പോകുവാൻ കഴിഞ്ഞ വർഷങ്ങളിൽ സാധിച്ചു എന്ന് സെക്രട്ടറി സോഫി വിൽസൺ അനുസ്മരിച്ചു,

ജനുവരി ആദ്യ വാരം നടന്ന ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾ അതിന് ഉദാഹരണമായിരുന്നുവെന്നും അതിനു ആതിഥേയത്വം വഹിച്ച സെന്റ് ജോർജ് സിറോ മലബാർ കത്തോലിക്കാ ദേവാലയ ഭാരവാഹികളെയും വികാരി ജേക്കബ് ക്രിസ്റ്റിയെയും പ്രസിഡന്റ് റവ : ഫാദർ സണ്ണി ജോസഫ് അനുമോദിക്കുകയുണ്ടായി.സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ഭാരതത്തിലെ രണ്ട് അനാഥമന്ദിരങ്ങൾക്ക് സാമ്പത്തിക സഹായവും നൽകുവാൻ തീരുമാനിച്ചതും ഒരു നേട്ടമായി അദ്ദേഹം എടുത്തു പറഞ്ഞു,

ശേഷം ട്രഷറർ ഷൈജ ജോർജ് കഴിഞ്ഞ രണ്ടു വർഷത്തെ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു, ശേഷം വരും വർഷത്തെ ഭാരവാഹികളെ നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പിൽ അംഗങ്ങൾ നിർദ്ദേശിച്ച പേരുകൾ ജനറൽ ബോഡി എതിരില്ലാതെ അംഗീകരിച്ചു,

പുതിയ ഭാരവാഹികളുടെ പേരുകൾ ഇപ്രകാരം, ചെയർമാൻ റവ: ഡോക്ടർ ജേക്കബ് ഡേവിഡ്, പ്രസിഡന്റ് റവ: ഫാദർ ജേക്കബ് ക്രിസ്റ്റി, ക്ലർജി വൈസ് പ്രസിഡന്റ് റവ : ഫാദർ ആകാശ് പോൾ, ലേ വൈസ് പ്രസിഡന്റ് ജേക്കബ് ജോസഫ്, ജനറൽ സെക്രട്ടറി മാത്യു എബ്രഹാം, ജോയിന്റ് സെക്രട്ടറി ഷൈജ ജോർജ് , ട്രഷറർ ഫ്രാൻസിസ് പള്ളുപ്പേട്ട , ജോയിന്റ് ട്രഷറർ എം സി മത്തായി ,പ്രോഗ്രാം കോർഡിനേറ്റർ ജൈജോ പൗലോസ് , ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ മരിയ തോട്ടു കടവിൽ, വിമൻസ് കോർഡിനേറ്റർ സ്മിത പോൾ,ജോയിന്റ് വിമൻസ് കോർഡിനേറ്റർ ഡോക്ടർ സോഫി വിൽസൺ , ക്വയർ ഡയറക്ടർ റവ : ഡോക്ടർ ജേക്കബ് ഡേവിഡ്, ക്വയർ കോർഡിനേറ്റർ നീതു ജോൺസ് ,ക്ലർജി കോർഡിനേറ്റർ റവ: ഫാദർ സണ്ണി ജോസഫ്, യൂത്ത് കോർഡിനേറ്റർ സാറാ പോൾ, ഓഡിറ്റർ മേഴ്സി ഡേവിഡ്, മീഡിയ കോർഡിനേറ്റർ ജോസഫ് ഇടിക്കുള.

ശേഷം നടന്ന പൊതു ചർച്ചയിൽ വരും വർഷത്തെ പ്രധാന പരിപാടികളിൽ ചിലതായ വേൾഡ് ഡേ പ്രയർ , ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ തുടങ്ങിയവയുടെ തീയതികളും മറ്റും തീരുമാനിക്കപ്പെട്ടു, വിവിധ ഇടവകകളിനിന്നും അനേകം പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു,ട്രഷറർ ഷൈജ ജോർജ് ജനറൽ ബോഡിയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അർപ്പിച്ചു, ശേഷം ഇടവകയിൽ ഒരുക്കിയിരുന്ന ചായ സത്കാരത്തോടു കൂടി പരിപാടിക്ക് സമാപനമായി.