കൽബ(ഷാർജ): ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിന്റെ 2014-15 വർഷത്തേയ്ക്കുള്ള പുതിയ പ്രസിഡന്റായി ഡോ നാരയണൻ ജനറൽ സെക്രട്ടറിയായി കെസി അബൂബക്കർ എന്നിവരെ ഐക്യകണ്‌ഠേന തെരെഞ്ഞെടുത്തു. എൻ എം അബ്ദുൾ സമദ് (വൈസ്പ്രസിഡന്റ്) കെ സുബൈർ (ജോയിന്റ് സെക്രട്ടറി), ടി പി മോഹൻദാസ് (ട്രഷറർ), ആന്റോ വി കെ (ആർട്‌സ് സെക്രട്ടറി), അബിൻ മുഹമ്മദ് ഷാഫി(സ്പോർട്സ്), കെപി മുജീസ് (ഓഡിറ്റർ), എന്നിവരെയും കമ്മിറ്റി അംഗങ്ങളായി അബ്ദുൾ കലാം എ എം, അഷറഫ് സൈനുട്ടീൻ,  ജോൺസൺ പി വി, സമ്പത്ത് കുമാർ, അൻവർ ബദമൂട്ടിൻ, സൈനുട്ടീൻ പിഎം ആന്റണി സി എക്‌സ്, എന്നിവരെയും തെരഞ്ഞെടുത്തു.

പ്രസിഡന്റ് നാരായണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ആദ്യ യോഗത്തിൽ ജനറൽ സെക്രട്ടറി കെ സി അബൂബക്കർ സ്വാഗതം ആശംസിച്ചു. യുഎ ഇ ദേശീയ ദിനം വിപുലമായി പരിപാടികളോടെ ആഘോഷിക്കാൻ തീരുമാനിച്ചു.