- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുറത്ത് പോയപ്പോൾ ഇഷ്ടവിഭവം കഴിക്കണമെന്ന് ഭാര്യയ്ക്ക് ആഗ്രഹം; പോയി പണി നോക്കാൻ ഭർത്താവ്; നവദമ്പതികൾ അടിച്ചുപിരിയാൻ കാരണമായത് ഈ വിഭവം
ദുബായ്: ചെറിയ പ്രശ്‌നങ്ങളെ ചൊല്ലി കലഹിക്കുകയും അതു വളർന്ന് വിവാഹമോചനത്തിലെത്തുകയും ചെയ്യുന്നത് ഇന്ന് അസാധാരണമല്ല. ഈഗോ മുന്നിൽ നിൽക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നാൽ ഒരു ഷവർമയെച്ചൊല്ലി കല്യാണത്തിന്റെ നാൽപതാം ദിവസം ദമ്പതികൾ വേർപിരിഞ്ഞത് കേട്ടുകേൾവിയില്ലാത്തതാണ്.ഈജിപ്റ്റിലാണ് ഈ അപൂർവസംഭവം നടന്നത്. സമീഹയെന്ന യുവതിയാണ് ഭർത്താവ് ഷവർമ വാങ്ങി നൽകിയില്ലെന്ന് ആരോപിച്ച് വിവാഹ മോചന കേസ് നൽകിയത്. വീട്ടുകാർ തീരുമാനിച്ച് ഉറപ്പിച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്. എന്നാൽ ആവശ്യമില്ലാതെ പുറത്ത് പോകുന്നത് പണ ചെലവാണെന്നും താൻ അത് വെറുക്കുന്നുവെന്നുമുള്ള ഭർത്താവിന്റെ നിലപാട് വിവാഹം കഴിഞ്ഞതിന്റെ ആദ്യ നാളുകളിൽ തന്നെ ഞെട്ടിച്ചുവെന്ന് യുവതി പറയുന്നു. നാൽപത് ദിവസം ഒരുമിച്ച് ജീവിച്ചിട്ടും തങ്ങൾ പുറത്തൊന്നും പോയിരുന്നില്ല. എന്നാൽ ഒടുവിൽ തന്റെ നിർബന്ധത്തിന് വഴങ്ങി ഭർത്താവ് പുറത്തുകൊണ്ട് പോയ ദിവസമാണ് വിവാഹമോചനത്തിന് കാരണമായ സംഭവം നടന്നത്.പുറത്ത് പോയപ്പോൾ തനിക്കൊരു ഷവർമ വാങ്ങി തരാൻ ഭർത്താവിനോട് ആവശ്യപ്പെട്ടു
ദുബായ്: ചെറിയ പ്രശ്‌നങ്ങളെ ചൊല്ലി കലഹിക്കുകയും അതു വളർന്ന് വിവാഹമോചനത്തിലെത്തുകയും ചെയ്യുന്നത് ഇന്ന് അസാധാരണമല്ല. ഈഗോ മുന്നിൽ നിൽക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നാൽ ഒരു ഷവർമയെച്ചൊല്ലി കല്യാണത്തിന്റെ നാൽപതാം ദിവസം ദമ്പതികൾ വേർപിരിഞ്ഞത് കേട്ടുകേൾവിയില്ലാത്തതാണ്.ഈജിപ്റ്റിലാണ് ഈ അപൂർവസംഭവം നടന്നത്.
സമീഹയെന്ന യുവതിയാണ് ഭർത്താവ് ഷവർമ വാങ്ങി നൽകിയില്ലെന്ന് ആരോപിച്ച് വിവാഹ മോചന കേസ് നൽകിയത്. വീട്ടുകാർ തീരുമാനിച്ച് ഉറപ്പിച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്. എന്നാൽ ആവശ്യമില്ലാതെ പുറത്ത് പോകുന്നത് പണ ചെലവാണെന്നും താൻ അത് വെറുക്കുന്നുവെന്നുമുള്ള ഭർത്താവിന്റെ നിലപാട് വിവാഹം കഴിഞ്ഞതിന്റെ ആദ്യ നാളുകളിൽ തന്നെ ഞെട്ടിച്ചുവെന്ന് യുവതി പറയുന്നു.
നാൽപത് ദിവസം ഒരുമിച്ച് ജീവിച്ചിട്ടും തങ്ങൾ പുറത്തൊന്നും പോയിരുന്നില്ല. എന്നാൽ ഒടുവിൽ തന്റെ നിർബന്ധത്തിന് വഴങ്ങി ഭർത്താവ് പുറത്തുകൊണ്ട് പോയ ദിവസമാണ് വിവാഹമോചനത്തിന് കാരണമായ സംഭവം നടന്നത്.പുറത്ത് പോയപ്പോൾ തനിക്കൊരു ഷവർമ വാങ്ങി തരാൻ ഭർത്താവിനോട് ആവശ്യപ്പെട്ടു. എന്നാൽ ഒരു ജ്യൂസ് വാങ്ങി നൽകിയെന്നും അതുകൊണ്ട് തൃപ്തിപ്പെടണമെന്നുമായിരുന്നു ഭർത്താവിന്റെ നിലപാട്. ജ്യൂസ് വാങ്ങിതന്നതിന് ശേഷം ഷവർമ ആവശ്യപ്പെടുന്നത് തന്റെ സമ്പത്ത് മുടിക്കാനാണെന്നും ഭർത്താവ് ആരോപിച്ചു. ഇത് കേട്ട് തകർന്നു പോയ താൻ കുടുംബാംഗങ്ങളോട് ഇക്കാര്യം പറഞ്ഞുവെന്നും പിന്നീടാണ് വിവാഹ മോചന കേസ് കൊടുത്തതെന്നും യുവതി വ്യക്തമാക്കി. ഈജിപഷ്യൻ കോടതിയുടെ പരിഗണനയിലാണ് കേസ്.