- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മധുവിധു ആഘോഷിക്കാൻ ശ്രീലങ്കയിൽ പോയ ദമ്പതികൾക്ക് കൗതുകം ലേശം കൂടിപോയി; അടിച്ചു പൂസായി താമസിച്ച ഹോട്ടൽ തന്നെ വിലയ്ക്ക് വാങ്ങി ; മൂന്നു വർഷത്തെ ഉടമസ്ഥാവകാശം സ്വന്തമാക്കിയത് 29 ലക്ഷം രൂപയ്ക്ക്; മാതാപിതാക്കളും സുഹൃത്തുക്കളും തങ്ങളെ വിശേഷിപ്പിച്ചത് വിഡ്ഡികളെന്ന് ദമ്പതികൾ
കൊളംബോ: ഹണിമൂണിനായി ശ്രീലങ്കയിലെത്തിയ ദമ്പതികൾക്ക് കൗതുകവും ലഹരിയും അൽപ്പം കൂടിപ്പോയി. ദമ്പതികൾ താമസിച്ചിരുന്ന യ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ലണ്ടൻ സ്വദേശികളായ ജിന ലയോൺസും മാർക്ക് ലീയുമാണ് മദ്യലഹരിയിൽ അൽപ്പം സാഹസം കാട്ടിയത്. ജൂണിൽ വിവാഹിതരായ ഇരുവരും ഹണിമൂൺ ആഘോഷിക്കുവാൻ തെരഞ്ഞെടുത്തത് ശ്രീലങ്കയായിരുന്നു. സ്ഥലത്തെത്തിയ ഇരുവരും കടൽതീരത്തും മറ്റും ചിലവഴിച്ചതിനു ശേഷം രാത്രിയിൽ താമസിക്കുവാൻ തെരഞ്ഞെടുത്ത ഹോട്ടലിൽ മദ്യം നുണയുവാൻ ആരംഭിച്ചു. ഏകദേശം പന്ത്രണ്ട് ഗ്ലാസ് റം അകത്താക്കിയപ്പോഴാണ് എന്തു കൊണ്ട് ഈ ഹോട്ടൽ വിലയ്ക്കു വാങ്ങിക്കൂടാ എന്ന ആശയം ഇരുവരുടെയും മനസിലുദിച്ചത്. പിന്നെ ഒന്നും ആലോചിച്ചില്ല. ഹോട്ടലിന്റെ ഉടമയെ സമീപിച്ച ഇരുവരും സമയം വൈകാതെ ഹോട്ടൽ വാങ്ങുന്നതിനെ കുറിച്ചുള്ള ചർച്ചകളും ആരംഭിച്ചു. മാത്രമല്ല സംസാരിച്ച് ഒരു ധാരണയിലെത്തുകയും ചെയ്തു. പിറ്റേന്ന് മദ്യത്തിന്റെ ലഹരി വിട്ടുമാറിയപ്പോഴാണ് ഇവർ ഹോട്ടൽ വാങ്ങിയതിന്റെ കാര്യം ഓർത്തത്. എന്നാൽ തീരുമാനത്തിൽ നിന്നും പിന്മാറാൻ ഇവർ തയ
കൊളംബോ: ഹണിമൂണിനായി ശ്രീലങ്കയിലെത്തിയ ദമ്പതികൾക്ക് കൗതുകവും ലഹരിയും അൽപ്പം കൂടിപ്പോയി. ദമ്പതികൾ താമസിച്ചിരുന്ന യ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ലണ്ടൻ സ്വദേശികളായ ജിന ലയോൺസും മാർക്ക് ലീയുമാണ് മദ്യലഹരിയിൽ അൽപ്പം സാഹസം കാട്ടിയത്. ജൂണിൽ വിവാഹിതരായ ഇരുവരും ഹണിമൂൺ ആഘോഷിക്കുവാൻ തെരഞ്ഞെടുത്തത് ശ്രീലങ്കയായിരുന്നു.
സ്ഥലത്തെത്തിയ ഇരുവരും കടൽതീരത്തും മറ്റും ചിലവഴിച്ചതിനു ശേഷം രാത്രിയിൽ താമസിക്കുവാൻ തെരഞ്ഞെടുത്ത ഹോട്ടലിൽ മദ്യം നുണയുവാൻ ആരംഭിച്ചു. ഏകദേശം പന്ത്രണ്ട് ഗ്ലാസ് റം അകത്താക്കിയപ്പോഴാണ് എന്തു കൊണ്ട് ഈ ഹോട്ടൽ വിലയ്ക്കു വാങ്ങിക്കൂടാ എന്ന ആശയം ഇരുവരുടെയും മനസിലുദിച്ചത്. പിന്നെ ഒന്നും ആലോചിച്ചില്ല.
ഹോട്ടലിന്റെ ഉടമയെ സമീപിച്ച ഇരുവരും സമയം വൈകാതെ ഹോട്ടൽ വാങ്ങുന്നതിനെ കുറിച്ചുള്ള ചർച്ചകളും ആരംഭിച്ചു. മാത്രമല്ല സംസാരിച്ച് ഒരു ധാരണയിലെത്തുകയും ചെയ്തു. പിറ്റേന്ന് മദ്യത്തിന്റെ ലഹരി വിട്ടുമാറിയപ്പോഴാണ് ഇവർ ഹോട്ടൽ വാങ്ങിയതിന്റെ കാര്യം ഓർത്തത്. എന്നാൽ തീരുമാനത്തിൽ നിന്നും പിന്മാറാൻ ഇവർ തയാറായിരുന്നില്ല.
ഹോട്ടലിന്റെ ഉടമകളുമായി മദ്യ ലഹരിയിലല്ലാതെ കച്ചവടത്തെക്കുറിച്ച് ഇവർ സംസാരിച്ചപ്പോൾ മൂന്നു വർഷത്തെ ഉടമസ്ഥാവകാശ കരാറിൽ 29 ലക്ഷം രൂപയ്ക്ക് ഹോട്ടൽ വിൽക്കാം എന്ന ധാരണയിലെത്തി. ഇതിന്റെ ആദ്യ ഘട്ടമെന്നോണം പതിനാലര ലക്ഷം രൂപ കൈമാറിയ ഇവർ ബാക്കി തുക 2019 മാർച്ചിൽ നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഈ തീരുമാനത്തെക്കുറിച്ച് അറിഞ്ഞ മാതാപിതാക്കളും സുഹൃത്തുക്കളും തങ്ങളെ വിഡ്ഡികളെന്നാണ് വിശേഷിപ്പിച്ചതെന്ന് ദമ്പതികൾ പറയുന്നു. എന്തായാലും ഹോട്ടൽ വാങ്ങിയ ഈ ദമ്പതികളെ കുറിച്ചാണ് സോഷ്യൽമീഡിയയിൽ ഏറെ ചർച്ച ചെയ്യുന്നത്. നിരവധി അന്താരാഷ്ട്ര മാധ്യമങ്ങൾ ഇവരെക്കുറിച്ചുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.