- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കശ്മീരിൽ ഭീകരരെ തകർക്കാനുറച്ച് കേന്ദ്രം ; അഞ്ച് പൊലീസ് സ്റ്റേഷനുകൾ സ്ഥാപിക്കും; സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ പൊലീസ് സേനയെയും വിന്യസിക്കും
ശ്രീനഗർ ; ജമ്മു കശ്മീരിൽ ഭീകരതയ്ക്കെതിരെ പ്രതിരോധം തീർത്ത് കേന്ദ്ര സർക്കാർ. പുതുതായി അഞ്ച് പൊലീസ് സ്റ്റേഷനുകൾ കൂടി ആരംഭിക്കാൻ തീരുമാനമായി. ശ്രീനഗർ, ബുദ്ഗാം എന്നീ ജില്ലകളിലാണ് പൊലീസ് സ്റ്റേഷൻ ആരംഭിക്കുക.
സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ പൊലീസ് സേനയെയും വിന്യസിക്കും. 310 ഉദ്യോഗസ്ഥരെയാണ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ, കോൺസ്റ്റിൾ എന്നീ പദവികളിലേക്ക് നിയമിക്കുക. ഷാൽട്ടെങ്, സംഗം, ഖിംബർ, തെങ്പോറ, മൗച്ച്വ എന്നിവിടങ്ങളിൽ പൊലീസ് യൂണിറ്റുകളും ആരംഭിക്കും.
ശ്രീനഗറിലെ ഷാൽടെംഗ്, സംഗം, ഖിംബർ, തെങ്പോറ, ബുദ്ഗാം ജില്ലയിലെ മൗച്ച്വ എന്നിവിടങ്ങളിലാണ് പൊലീസ് സ്റ്റേഷനുകൾ ആരംഭിക്കുക എന്ന് അധികൃതർ വ്യക്തമാക്കി. ശ്രീനഗറിലെ ബെനിമ, ചന്നപോറ, അഹമ്മദ് നഗർ എന്നിവിടങ്ങളിലെ പൊലീസ് സ്റ്റേഷനുകൾ അപ്ഗ്രേഡ് ചെയ്യും. കശ്മീരിൽ ഭീകരാക്രമണം ശക്തമാകുവയും ശത്രുക്കളുടെ സ്വാധീനം വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നീക്കം.
മറുനാടന് മലയാളി ബ്യൂറോ