സാധാരണ ഒരു അപകട മരണം പോയെലാണ് അമേരക്കയിൽ വെടിവെയ്‌പ്പുകൾ നടക്കുന്നത്. കൊച്ചു കുട്ടികൾ പോലും തോക്കെടുക്കുന്നു. എന്തിനെന്ന് ചോദിച്ചാൽ ഉത്തരമില്ല. അടുത്തിടെയും 17 സ്‌കൂൾ കുട്ടികളുടെ മരണത്തിനിടയാക്കിയ കൗമാരക്കാരന്റെ വെടിവെയ്‌പ്പ് ലോകം ഞെട്ടലോടെയാണ് കേട്ടത്. എന്നിട്ടും അമേരിക്കക്കാർക്ക് തോക്കിനോടുള്ള ഭ്രമം തീരുന്നില്ല.

പള്ളിയിലെ പ്രാർത്ഥനകളിൽ പോലും തോക്ക് ഇടം പിടിച്ചിരിക്കുകയാണ്. പെൻസിൽ വാനിയയിലെ ഒരു പള്ളിയിലാണ് കയ്യിൽ തോക്കും തലയിൽ ബുള്ളറ്റു കൊണ്ടുള്ള കിരീടവുമായുള്ള പ്രാർത്ഥന നടന്നത്. ഇനി ഇതൊന്നും ഇല്ലാത്തവരെ ഇന്നലെ നടന്ന ഈ പ്രത്യേക പ്രാർത്ഥനയിൽ വരണമെന്ന നിർബന്ധവും ഈ പള്ളി അധികാരികൾക്ക് ഇല്ല.

തോക്കുകളും ബുള്ളറ്റു കൊണ്ടുള്ള കിരീടവുമണിഞ്ഞ് ദമ്പതിമാരാണ് പ്രാർത്ഥനയ്ക്കെത്തിയത്. തോക്കുകളെ സ്നേഹിക്കുന്ന വിശ്വാസികൾക്കു വേണ്ടി തോക്കുകളുമായി പള്ളിയിലെത്താൻ സൗകര്യമൊരുക്കിയത് അമേരിക്കൻ പെൻസിൽവാനിയയിലെ വേൾഡ് പീസ് ആൻഡ് യൂണിഫിക്കേഷൻ സാൻച്യറി ചർച്ച് ആണ്. എആർ15 തോക്കുപയോഗിച്ച് ഫ്ളോറിഡ ഹൈസ്‌കൂളിൽ ഒരു ഗൺമാൻ 17 പേരെ വെടിവച്ചു കൊന്നതിനു പിന്നാലെയാണ് തോക്കുമായി പ്രാർത്ഥനയ്ക്കെത്താൻ പള്ളി വികാരി അവസരം നൽകിയത്.

ബുധനാഴ്‌ച്ച ധാരാളം ദമ്പതിമാർ പ്രാർത്ഥനയ്ക്കായി എത്തിയിരുന്നു.സ്വർണ്ണ നിറത്തിലുള്ള കീരീടവും തോക്കുമണിഞ്ഞാണ് പലരും പ്രാർത്ഥനയ്ക്ക് എത്തിയത്. പലരും ബുള്ളറ്റു കൊണ്ടുള്ള കീരീടവും തോക്കും അണിഞ്ഞിരുന്നു. വെള്ളയും പിങ്കും നിറത്തിലുള്ള ളോഹകളണിഞ്ഞ് തോക്കുമായാണ് വികാരിമാർ പ്രാർത്ഥനയ്ക്കെത്തിയത്. ബുള്ളറ്റു നിറയ്ക്കാത്ത തോക്കുകളുമായാണ് വിശ്വാവാസികൾ എത്തിയതെന്ന് പ്രത്യേകം പരിശോധിച്ച് ഉറപ്പു വരുത്തിയിരുന്നു. കൂടാതെ തോക്കുകൾ മുറുക്കി കെട്ടിയാണ് എല്ലാവരെയും അകത്തേക്കു പ്രവേശിപ്പിച്ചത്.

തോക്കും കീരീടവുമില്ലാത്ത ആരെയും പ്രാർത്ഥനയിൽ പ്രവേശിപ്പിച്ചിരുന്നില്ല. എആർ15 തോക്കുമായി പ്രാർത്ഥനയ്ക്കെകത്തിയ ദമ്പതിമാർ കൈയിൽ തോക്കുകളുമായി കൂട്ട പ്രാർത്ഥനയിൽ പങ്കെടുക്കുകയും വിശുദ്ധ വീഞ്ഞു കുടിച്ച്്് പരസ്പരം വിവാഹ പ്രതിജ്ഞകൾ കൈമാറുകയും ചെയ്തു. ആയുധങ്ങളുമായി പ്രാർത്ഥനയിക്കെത്തിവർക്കെതിരെ കടുത്ത പ്രതിഷേധമാണ് പള്ളിക്കു പുറത്ത് ഉണ്ടായത്.സ്തുതിക്കേണ്ടത് ദൈവത്തെയാണ് ഈശ്വരനെയല്ല എന്നാണ് ജനങ്ങൾ പ്രതിഷേധിച്ചത്. എന്നാൽ തോക്കുക്കുകളുമായെത്തിയത് പൈശാചിക ശക്തികളിൽ നിന്നും തങ്ങളുടെ കുടുംബത്തെ രക്ഷിക്കാൻ സഹായിക്കുമെന്നായിരുന്നു പ്രാർത്ഥനയ്ക്കെത്തിയവരുടെ പ്രതികരണം.