പാരിസ്: പൊതു നിരത്തിൽ പോയി പെൺപിള്ളാരെ കമന്റടിക്കുന്ന ശീലവുമായി ഫ്രാൻസിലേക്ക് ഒരു പൂവാലന്മാരും ചെന്നേക്കരുത്. പെൺകുട്ടികളെ കമന്റടിക്കുന്നവരെ ശിക്ഷിക്കാൻ ഫ്രഞ്ച് ഭരണകൂടം.

കമന്റടിക്കുന്നവരെ പിടികൂടി പിഴയിടാനാണ് ഇവിടുത്തെ സർക്കാർ ശ്രമിക്കുന്നത്. പൊതു നിരത്തിലൂടെ പോകുമ്പോൾ പെൺകുട്ടികളെ കമന്റടിക്കുന്നവരിൽ നിന്നും 7000 ഡോളർ അതായത് 90 യൂറോ പിഴയിടാനാണ് നിർദ്ദേശം.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സർക്കാരാണ് ഇത്തരത്തിൽ ഒരു നിർദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. പിഴയൊടുക്കലുമായി മുന്നോട്ട് പോകുന്നതിനെ എംപിമാരും പിന്തുണച്ചിട്ടുണ്ട്. അഞ്ച് എംപിമാർ ചേർന്ന ഒരു ഗ്രൂപ്പാണ് ഇത്തരത്തിൽ ഒരു പ്രൊപ്പോസൽ മുന്നോട്ട് വെച്ചത്.

പെൺകുട്ടികളെ കമന്റടിക്കുക, തരംതാഴ്‌ത്തുന്ന തരത്തിൽ ലൈംഗിക ചുവയടെ സംസാരിക്കുക, അപമാനിക്കുക തുടങ്ങിയ പ്രവൃത്തികൾക്കെല്ലാം പിഴയിടാനാണ് നിർേേദ്ദശം.

രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുള്ള നഗരങ്ങളിലെ തെരുവുകളിൽ സ്ത്രീകൾ നേരിടേണ്ടി വരുന്ന പീഡനങ്ങൾ തടയുന്നതിന് വേണ്ടിയാണിത്.

ലൈംഗിക ചുവയോടെ അവരെ കമന്റടിച്ചാൽ പെൺകുട്ടികൾക്ക് പരാതി നൽകാം. 80യൂറോ പിഴ രണ്ടാഴ്‌ച്ചയക്കകം ഒടുക്കണം. ഇല്ലെങ്കിൽ ഇത് 120 യൂറോയയി ഉയരുകയും ചെയ്യും.