- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീകളെ എങ്ങിനെ രതിമൂർച്ഛയിൽ എത്തിക്കാം; പുരുഷന്മാരെ നിങ്ങളൊരൽപം ശ്രദ്ധിച്ചാൽ മതി
ലൈംഗീക ബന്ധത്തിന്റെ ക്ലൈമാക്‌സ് മിക്ക ദമ്പതികൾക്കും ഒരു ബാലി കേറാമലയാണ്. ഒരു മിച്ച് രതിമൂർച്ഛ അനുഭവിക്കാൻ പറ്റാത്തതാണ് പലരേയും കുഴയ്ക്കുന്ന പ്രശ്‌നം. പുരുഷന് രതിമൂർച്ഛ എത്തിയാലും സ്ത്രീകളിൽ അത് സംഭവിക്കാൻ പിന്നെയും സമയമെടുക്കുന്നു. പുരുഷനും സ്ത്രീക്കും തമ്മിലുള്ള രതിമൂർച്ഛയിലെ ഈ അന്തരമാണ് പല ദമ്പതികളേയും വിഷമത്തിലാക്കുന്നത്. സ്ത്രീകൾക്ക് പതുവേ രതിമൂർച്ഛയിലെത്താൻ സമയം എടുക്കും. പഠനങ്ങൾ തെളിയിക്കുന്നതും സ്ത്രീകളിലെ രതിമൂർച്ഛ എന്നത് അത്ര എളുപ്പമുള്ള ഒന്നല്ല എന്നാണ്. എന്നാൽ സ്ത്രീകളിൽ എങ്ങനെ രതിമൂർച്ഛ ഉണ്ടാക്കാം എന്ന പഠനത്തിലാണ് കോൺകോർഡിയ യൂണിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ. പുരുഷന്മാർക്കെന്താണ് നേരത്തെ രതിമൂർച്ഛ എത്തുന്നതെന്നും സ്ത്രീകളിലെന്താണ് ഇതു പതുക്കേ സംഭവിക്കുന്നു എന്നതും പലരുടേയും ആശങ്കയാണ്. എന്നാൽ ഇതിന്റെ പകുതി പ്രശ്‌നവും നിങ്ങളുടെ ബെഡ് റൂമിൽ എന്താണ് സംഭവിക്കുന്നത് എന്നതിനെ ഒന്ന് ശ്രദ്ധിച്ചാൽ മാറ്റാൻ സാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. എല്ലാവർക്കും ബെഡിൽ ഓരോരോ ഇഷ്ടങ്ങളാണ്. എന
ലൈംഗീക ബന്ധത്തിന്റെ ക്ലൈമാക്‌സ് മിക്ക ദമ്പതികൾക്കും ഒരു ബാലി കേറാമലയാണ്. ഒരു മിച്ച് രതിമൂർച്ഛ അനുഭവിക്കാൻ പറ്റാത്തതാണ് പലരേയും കുഴയ്ക്കുന്ന പ്രശ്‌നം. പുരുഷന് രതിമൂർച്ഛ എത്തിയാലും സ്ത്രീകളിൽ അത് സംഭവിക്കാൻ പിന്നെയും സമയമെടുക്കുന്നു. പുരുഷനും സ്ത്രീക്കും തമ്മിലുള്ള രതിമൂർച്ഛയിലെ ഈ അന്തരമാണ് പല ദമ്പതികളേയും വിഷമത്തിലാക്കുന്നത്.
സ്ത്രീകൾക്ക് പതുവേ രതിമൂർച്ഛയിലെത്താൻ സമയം എടുക്കും. പഠനങ്ങൾ തെളിയിക്കുന്നതും സ്ത്രീകളിലെ രതിമൂർച്ഛ എന്നത് അത്ര എളുപ്പമുള്ള ഒന്നല്ല എന്നാണ്. എന്നാൽ സ്ത്രീകളിൽ എങ്ങനെ രതിമൂർച്ഛ ഉണ്ടാക്കാം എന്ന പഠനത്തിലാണ് കോൺകോർഡിയ യൂണിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ.
പുരുഷന്മാർക്കെന്താണ് നേരത്തെ രതിമൂർച്ഛ എത്തുന്നതെന്നും സ്ത്രീകളിലെന്താണ് ഇതു പതുക്കേ സംഭവിക്കുന്നു എന്നതും പലരുടേയും ആശങ്കയാണ്. എന്നാൽ ഇതിന്റെ പകുതി പ്രശ്‌നവും നിങ്ങളുടെ ബെഡ് റൂമിൽ എന്താണ് സംഭവിക്കുന്നത് എന്നതിനെ ഒന്ന് ശ്രദ്ധിച്ചാൽ മാറ്റാൻ സാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.
എല്ലാവർക്കും ബെഡിൽ ഓരോരോ ഇഷ്ടങ്ങളാണ്. എന്നാൽ നമുക്ക് എല്ലാവർക്കും പൊതുവായി അറിയാവുന്ന ഒരേ ഒരു കാര്യം എപ്പോൾ നമുക്ക് രമിതൂർച്ച ഉണ്ടാകും അല്ലെങ്കിൽ ഉണ്ടാകില്ല എന്നത് മാത്രമാണ്. പുരുഷന്മാർക്ക് മൂന്ന് പ്രാവശ്യം രതിമൂർച്ഛ ഉണ്ടാവുമ്പോൾ സ്ത്രീകൾക്ക് അത് ഒന്ന് മാത്രമായിരിക്കു.
എന്നാൽ സ്ത്രീകളെ എങ്ങിനെ രതിമൂർച്ഛയിലേക്ക് എത്തിക്കാനാകുമെന്ന് പുരുഷന്മാർ അൽപ്പമൊന്ന് ശ്രദ്ധിച്ചാൽ മതി. കൂടുതൽ കുസൃതികൾ കാണിച്ചും തമാശകൾ പറഞ്ഞും ആ സെഷൻ രസകരമാക്കി മാറ്റാൻ അവരെ സഹായിക്കാം. പങ്കാളിയെ കിടക്കയിൽ കൂടുതൽ ഊർജ്ജസ്വലയാക്കാൻ പുതിയ പുതിയ ആശയങ്ങൾ അവതരിപ്പിക്കുകയും അവർ ആഗ്രഹിക്കുന്ന രീതിയിൽ കാര്യങ്ങൾ നടത്തി കൊടുത്ത് അവരെ ക്ലൈമാക്‌സിലേക്ക് എത്തിക്കുകയും ചെയ്യാം.
ആദ്യം അറിയേണ്ടത് നിങ്ങളുടെ പങ്കാളി എന്തൊക്കെയാണ് ആഗ്രഹിക്കുന്നത്, എങ്ങനെയൊക്കെയാണ്, എപ്പോഴൊക്കെയണ്, എവിടെവെച്ചൊക്കെ, എത്ര നേരം അത് നീണ്ട് നിൽക്കാൻ അവർ ആഗ്രഹിക്കുന്നു എന്നതൊക്കെ പുരുഷന്മാർ മനസ്സിലാക്കണം. തുറന്നുള്ള സംസാരത്തിലൂടെയും വിശ്വാസം നേടി എടുത്തും പ്രധാനമായി നല്ല ആശയ വിനിമയത്തിലൂടെയും അവരെ രതിമൂർച്ഛയിലേക്ക് വളരെ സിമ്പിളായി എത്തിക്കാം.