ജിദ്ദ: ജിദ്ദയിൽ നടന്ന ഒരു ഫെസ്റ്റിവൽ ആഘോഷത്തിന്റെ ഭാഗമായി കുട്ടികളെ രസിപ്പിക്കാനാണ് സിംഹ കുട്ടിയെ കൊണ്ടുവന്നത്. മനുഷ്യരെ ഉപദ്രവിക്കാത്ത സിംഹക്കുട്ടിയുടെ കൂട്ടിൽ കയറാൻ കുട്ടികളും ഉത്സാഹിച്ചു. ഒടുവിൽ സിംഹരാജൻ തനി സ്വഭാവം കാണിച്ചപ്പോൾ പിടിയിലായ പെൺകുട്ടിയെ സിംഹത്തിൽ നിന്ന് മോചിപ്പിച്ചത് വളരെ പണിപ്പെട്ട്. ആറുമാസം പ്രായമുള്ള സിംഹക്കുട്ടിയാണ് വയലന്റായത്.

ആഘോഷത്തിനെത്തിയ കൂട്ടികൾ സിംഹക്കുട്ടിയെ അടുത്തു കാണാനായി കൂട്ടിനുള്ളിൽ കയറുകയായിരുന്നു. സിംഹത്തിന്റെ ട്രെയിനർമാരും ഒപ്പമുണ്ടായിരുന്നു. പന്ത്രണ്ടോളം വരുന്ന കൂട്ടികൾ കൂട്ടിനുള്ളലിൽ കയറി സിംഹത്തോടൊപ്പം ഓടിക്കളിക്കാൻ തുടങ്ങി. അൽപ സമയത്തിനു ശേഷം കാട്ടിലെ രാജാവിന് ഇര പിടിക്കാനുള്ള ആവേശമുണ്ടായി.

കൂട്ടികൾക്കുനേരെ പാഞ്ഞടുത്ത സിംംഹം കൂട്ടത്തിലെ ഒരു പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. കൂട്ടിയെ ചുവരിനോടു ചേർത്ത്് പിടികൂടി, കൂട്ടി രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല, തൂടർന്ന് കൂടെയുള്ള പരീശീലകരും മറ്റാളുകളും ചേർന്ന് സിംഹക്കുട്ടിയുടെ പിടിയിൽ നിന്നും കുട്ടിയെ മോചിപ്പിക്കുകയായിരുന്നു.

ദിവസങ്ങൾക്കു മുമ്പ് സിംഹക്കുട്ടിയുടെ നഖം വെട്ടി കളഞ്ഞതിനാൽ പെൺകുട്ടിക്കു പരിക്കുകളൊന്നുമില്ല.സിംഹത്തിന്റെ ആക്രമണത്തെത്തുടർന്ന് ആഘോഷം നിർത്തി വച്ചു. ആക്രമണത്തെ കുറിച്ച് വിശദമായ അന്വേക്ഷണവും ആരംഭിച്ചു.