- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടിക്കാലം മുതലേ പോറ്റി വളർത്തിയതാണെന്ന് ഓർത്ത് വന്യമൃഗങ്ങളോട് കൂടുതൽ അടുപ്പം കാണിക്കുന്നവർ ശ്രദ്ധിക്കുക; ചൈനയിൽ കുട്ടിക്കാലം മുതൽ മനുഷ്യരുമായി ഇണങ്ങി വളർന്ന കടുവ പരിശീലകനെ കടിച്ചു കൊന്നു
കുട്ടിക്കാലം മുതലേ പോറ്റി വളർത്തിയതാണെന്ന് ഓർത്ത് വന്യമൃഗങ്ങളോട് അധികമായി ഇടപെഴകുന്നവർ സൂക്ഷിക്കുക. ഇവ വയലന്റാകുന്നത് എപ്പോഴായിരിക്കുമെന്ന് നമുക്ക് ഒരിക്കലും പറയാൻ സാധിക്കില്ല. ചൈനയിൽ ഒരു കടവു അതിനെ കുട്ടിയായിരിക്കുമ്പോൾ മുതൽ നോക്കി വളർത്തിയ ആളെ കടിച്ചു കീറി കൊന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ചൈനയിലെ ഒരു മൃഗശാലയിലാണ് സംഭവം. കുട്ടിയായിരിക്കുമ്പോൾ തന്നെയാണ് ഈ കടുവ മൃഗശാലയിൽ എത്തുന്നത്. തീരെ പൊടക്കുട്ടിയായിരുന്നതിനാൽ അവർ അതിനെ മനുഷ്യരോട് ഇണക്കിയാണ് വളർത്തിയത്. എന്നാൽ കഴിഞ്ഞ ദിവസം ഈ കടുവയെ മനുഷ്യരുമായി ഇണക്കുകയും ഇടപെഴകാൻ പരിശീലിപ്പിക്കുകയും ചെയ്ത ട്രെയിനറെ കടിച്ചു കീറി കൊല്ലുകയായിരുന്നു. ഞായറാഴ്ചയാണ് സംഭവം നടന്നത്. കടുവയെ സർക്കസ് പെർഫോമൻസ് നടത്തുന്ന കൂട്ടിലാണ് ട്രെയിനിങിനും എക്‌സർസൈസിനുമായി സൂക്ഷിച്ചിരുന്നത്. എന്നാൽ കൂട്ടിൽ കടന്ന മൃഗശാല സൂക്ഷിപ്പുകാരനെ കടുവ കടിച്ചു കൊല്ലുകയായിരുന്നു. കടുവയെ പരിശീലിപ്പിച്ച വു എന്നയാളെയാണ് കടുവ കടിച്ചു കീറി കൊന്നത്. കുട്ടിയായിരിക്കുമ്പോൾ മുതൽ
കുട്ടിക്കാലം മുതലേ പോറ്റി വളർത്തിയതാണെന്ന് ഓർത്ത് വന്യമൃഗങ്ങളോട് അധികമായി ഇടപെഴകുന്നവർ സൂക്ഷിക്കുക. ഇവ വയലന്റാകുന്നത് എപ്പോഴായിരിക്കുമെന്ന് നമുക്ക് ഒരിക്കലും പറയാൻ സാധിക്കില്ല. ചൈനയിൽ ഒരു കടവു അതിനെ കുട്ടിയായിരിക്കുമ്പോൾ മുതൽ നോക്കി വളർത്തിയ ആളെ കടിച്ചു കീറി കൊന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
ചൈനയിലെ ഒരു മൃഗശാലയിലാണ് സംഭവം. കുട്ടിയായിരിക്കുമ്പോൾ തന്നെയാണ് ഈ കടുവ മൃഗശാലയിൽ എത്തുന്നത്. തീരെ പൊടക്കുട്ടിയായിരുന്നതിനാൽ അവർ അതിനെ മനുഷ്യരോട് ഇണക്കിയാണ് വളർത്തിയത്. എന്നാൽ കഴിഞ്ഞ ദിവസം ഈ കടുവയെ മനുഷ്യരുമായി ഇണക്കുകയും ഇടപെഴകാൻ പരിശീലിപ്പിക്കുകയും ചെയ്ത ട്രെയിനറെ കടിച്ചു കീറി കൊല്ലുകയായിരുന്നു.
ഞായറാഴ്ചയാണ് സംഭവം നടന്നത്. കടുവയെ സർക്കസ് പെർഫോമൻസ് നടത്തുന്ന കൂട്ടിലാണ് ട്രെയിനിങിനും എക്‌സർസൈസിനുമായി സൂക്ഷിച്ചിരുന്നത്. എന്നാൽ കൂട്ടിൽ കടന്ന മൃഗശാല സൂക്ഷിപ്പുകാരനെ കടുവ കടിച്ചു കൊല്ലുകയായിരുന്നു.
കടുവയെ പരിശീലിപ്പിച്ച വു എന്നയാളെയാണ് കടുവ കടിച്ചു കീറി കൊന്നത്. കുട്ടിയായിരിക്കുമ്പോൾ മുതൽ തന്നെ ഈ കടുവയെ മനുഷ്യരോട് ഇണക്കിയ വു ഒരു വളർത്ത് മൃഗത്തെ പോലെയാണ് കടുവയെ പരിപാലിച്ചത്. വർഷങ്ങളായുള്ള പരിശീലനത്തിലൂടെ കടുവ മനുഷ്യരോട് നന്നായി ഇണങ്ങുകയും ചെയ്തിരുന്നു. എ്‌നാൽ കടുവ ഇയാളെ തന്നെ കടിച്ചു കീറുകയായിരുന്നു.
വടി ഉപയോഗിച്ചാണ് മറ്റുള്ളവർ കടുവയുടെ കൂട്ടിൽ നിന്നും ഇയാളുടെ മൃതദേഹം പുറത്തെടുത്തത്. അപ്പോഴേക്കും ഇയാൾ മരിച്ചിരുന്നു.