കൽ ഉറക്കം അമിതമായാൽ അൽഷിമേഴ്‌സിന് കാരണമാകുമെന്ന് പഠന റിപ്പോർട്ട്. ബ്രെയിനിൽ ഉണ്ടാകുന്ന അമിലോയ്ഡ് പ്ലേക്‌സിന്റെ സാന്നിധ്യമാണ് ഇതിന് കാരണമാകുന്നത്.

രാത്രി ആവശ്യത്തിന് ഉറക്കം കിട്ടാതെ വരികയും അതിനാൽ പകൽ ഉറക്കം തൂങ്ങി നടക്കുകയും ചെയ്യുന്നവരിൽ ബ്രെയിനിനെ കൊല്ലുന്ന ഈ അമിലോയ്ഡ് പ്ലേഗ്‌സിന്റെ സാന്നിധ്യം ഉണ്ടാവുകയും ഇവ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. ഇത് ക്രമേണ പൂർണ്ണമായ സ്മൃതി നാശത്തിന് കാരണമാവുകയും ചെയ്യും.

നേരത്തെയും ഇത്തരം പഠന റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ടെങ്കിലും അമിലോയ്ഡ് പ്ലേഗ്‌സിന്റെ സാന്നിധ്യം അൽഷിമേഴ്‌സിന് കാരണമാകുന്നു എന്ന കാര്യത്തിൽ ഇപ്പോഴാണ് വ്യക്തത വരുന്നത്.

70 വയസ് കഴിഞ്ഞ ഡിമെൻഷ്യ ബാധിതരല്ലാത്ത 283 പേരിൽ നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പഠനത്തിന് വിധേയരായ 63 പേരിൽ അമിത ഉറക്കം ഉള്ളതായി കണ്ടത്തി. ഇത് അമിലോയ്ഡ് പ്ലേഗ്‌സിന്റെ വർദ്ധനവാണെന്ന് മനസ്സിലാവുകയായിരുന്നു. ഇത് പതുക്കെ സ്മൃതി നാശത്തിലേക്ക് വഴിവെയ്ക്കും.