- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങൾ ആരോഗ്യമുള്ള വ്യക്തിയാണോ? മൂത്രം നോക്കിയാൽ ഒരു വ്യക്തിയുടെ ആരോഗ്യത്തെ കുറിച്ച് അറിയാമെന്ന് ഡോക്ടർമാർ
മൂത്രത്തിന്റെ നിറം നോക്കിയാൽ നിങ്ങളുടെ ആരോഗ്യം അറിയാമെന്ന് ഡോക്ടർമാർ. ലണ്ടനിലുള്ള ഡോക്ടർമാരാണ് ആരോഗ്യവും മൂത്രവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. കടും മഞ്ഞ നിറമാണ് മൂത്രത്തിനെങ്കിൽ കൂടുതൽ വെള്ളം കുടിച്ചാൽ മതിയാകും. ചുവപ്പ് അല്ലെങ്കിൽ പച്ച നിറത്തിന്റെ സാന്നിധ്യമോ ഉണ്ടായാൽ ഗുരുതര ആരോഗ്യ പ്രശ്‌നം തന്നെ ഉണ്ടെന്ന് വ്യക്തം. എന്നാൽ ഡോക്ടർമാർ പറയുന്നത് ഒരു ദിവസം 1.5 മുതൽ രണ്ട് ലിറ്റർ വെള്ളം കുടിക്കുകയും നിർജലീകരണം ഒഴിവാക്കുകയും വേണം. പെയിൽ സ്‌ട്രോ നിറമാണ് മൂത്രത്തിന്റെ യഥാർത്ഥ നിറം. ഇതിലും അൽപം നിറക്കുറവാണെങ്കിൽ അത് സൂചിപ്പിക്കുന്നത് ആവശ്യത്തിൽ കൂടുതൽ വെള്ളം ആ വ്യക്തി കുടിക്കുന്നുണ്ട് എന്നാണ് അർത്ഥം. കടും മഞ്ഞ നിറമാണെങ്കിൽ നിർജലീകരണം സംഭവിച്ചിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് കഴിയുന്നത്ര വെള്ളം കുടിക്കുകയും വേണം. പച്ച നിറത്തിലുള്ള മൂത്രം ഗുരുതര ആരോഗ്യ പ്രശ്‌നത്തിന്റെ ലക്ഷണമാണ്. ചിലപ്പോൾ കളറുള്ള കൃത്രിമ ഭക്ഷണം കഴിച്ചതിനാലോ മറ്റ് ചിലപ്പോൾ ആരോഗ്യപ്രശ്‌നത്താലോ ഇത് സംഭവിക്കാ
മൂത്രത്തിന്റെ നിറം നോക്കിയാൽ നിങ്ങളുടെ ആരോഗ്യം അറിയാമെന്ന് ഡോക്ടർമാർ. ലണ്ടനിലുള്ള ഡോക്ടർമാരാണ് ആരോഗ്യവും മൂത്രവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. കടും മഞ്ഞ നിറമാണ് മൂത്രത്തിനെങ്കിൽ കൂടുതൽ വെള്ളം കുടിച്ചാൽ മതിയാകും.
ചുവപ്പ് അല്ലെങ്കിൽ പച്ച നിറത്തിന്റെ സാന്നിധ്യമോ ഉണ്ടായാൽ ഗുരുതര ആരോഗ്യ പ്രശ്‌നം തന്നെ ഉണ്ടെന്ന് വ്യക്തം. എന്നാൽ ഡോക്ടർമാർ പറയുന്നത് ഒരു ദിവസം 1.5 മുതൽ രണ്ട് ലിറ്റർ വെള്ളം കുടിക്കുകയും നിർജലീകരണം ഒഴിവാക്കുകയും വേണം.
പെയിൽ സ്‌ട്രോ നിറമാണ് മൂത്രത്തിന്റെ യഥാർത്ഥ നിറം. ഇതിലും അൽപം നിറക്കുറവാണെങ്കിൽ അത് സൂചിപ്പിക്കുന്നത് ആവശ്യത്തിൽ കൂടുതൽ വെള്ളം ആ വ്യക്തി കുടിക്കുന്നുണ്ട് എന്നാണ് അർത്ഥം. കടും മഞ്ഞ നിറമാണെങ്കിൽ നിർജലീകരണം സംഭവിച്ചിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് കഴിയുന്നത്ര വെള്ളം കുടിക്കുകയും വേണം.
പച്ച നിറത്തിലുള്ള മൂത്രം ഗുരുതര ആരോഗ്യ പ്രശ്‌നത്തിന്റെ ലക്ഷണമാണ്. ചിലപ്പോൾ കളറുള്ള കൃത്രിമ ഭക്ഷണം കഴിച്ചതിനാലോ മറ്റ് ചിലപ്പോൾ ആരോഗ്യപ്രശ്‌നത്താലോ ഇത് സംഭവിക്കാം. ചിലപ്പോൾ ജനറ്റിക് പ്രശ്‌നവും പച്ച നിറത്തിലുള്ള മൂത്രത്തിന് കാരണമാകാം.
മൂത്രത്തിന് ചുവന്ന നിറമാണെങ്കിൽ ബീറ്റ്‌റൂട്ട് പോലുള്ള ഭക്ഷണം കഴിച്ചതിനാലാവാം സംഭവിച്ചിരിക്കുക. ചിലപ്പോൾ മാസമുറ സമയങ്ങളിലും സ്ത്രീകളിൽ ഇത് സംഭവിക്കാറുണ്ട്. ചിലപ്പോൾ ഇൻഫെക്ഷനോ മാരകമായ കാൻസർ പോലുള്ള രോഗങ്ങളോ ചുവന്ന നിറത്തിലുള്ള മൂത്രത്തിന് കാരണമായേക്കാം. അതിനാൽ തന്നെ ചുവന്ന നിറത്തിലാണ് മൂത്രം എങ്കിൽ ഡോക്ടറെ കാണേണ്ടതും അത്യാവശ്യമാണ്.



