- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ-സംസ്ഥാന പാതയരികിലെ കള്ളുഷാപ്പുകൾ ഉപാധികളോടെ തുറക്കാം; സുപ്രീംകോടതി
ന്യൂഡൽഹി: ദേശീയ- സംസ്ഥാനത്തെ പാതയോരത്തെ മദ്യശാലകൾ തുറക്കുന്നതിൽ നൽകിയിരിക്കുന്ന ഇളവ് കള്ളുഷാപ്പുകൾക്കും ബാധകമാണെന്ന് സുപ്രീം കോടതി. ഉപാധികളോടെ ഇവയും തുറക്കാമന്ന് സുപ്രീം കോടതി വ്യക്തമാക്കി. നേരത്തെ മദ്യശാല നിരോധനത്തിൽ ഇളവ് പ്രഖ്യാപിച്ച വിധിയിൽ കള്ളുഷാപ്പുകളും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇവയും ഉപാധികളോടെ തുറക്കാമെന്നാണ് ഇപ്പോൾ കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കേരളത്തിലെ കള്ളുഷാപ്പ് ഉടമകളും തൊഴിലാളികളും നൽകിയ ഹർജിയിലാണ് നടപടി. പഞ്ചായത്തുകളിലെ നഗര മേഖലകളിൽ മദ്യശാലകൾക്ക് ഇളവ് നൽകാമെന്നായിരുന്നു നേരത്തെയുള്ള വിധി. ഏതെല്ലാം കള്ളു ഷാപ്പുകൾ തുറക്കണമെന്ന് സംസ്ഥാന സർക്കാരിന് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പ്രദേശം നഗരമാണോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നും അനുമതിക്കായി മദ്യശാല ഉടമകൾ സംസ്ഥാന സർക്കാരിനെ സമീപിക്കണമെന്നും നേരത്തെയുള്ള കോടതി വിധിയിൽ പറഞ്ഞിരുന്നു. നിരോധനത്തിൽ നിന്ന് പഞ്ചായത്തുകളെ ഒഴിവാക്കണമെന

ന്യൂഡൽഹി: ദേശീയ- സംസ്ഥാനത്തെ പാതയോരത്തെ മദ്യശാലകൾ തുറക്കുന്നതിൽ നൽകിയിരിക്കുന്ന ഇളവ് കള്ളുഷാപ്പുകൾക്കും ബാധകമാണെന്ന് സുപ്രീം കോടതി.
ഉപാധികളോടെ ഇവയും തുറക്കാമന്ന് സുപ്രീം കോടതി വ്യക്തമാക്കി. നേരത്തെ മദ്യശാല നിരോധനത്തിൽ ഇളവ് പ്രഖ്യാപിച്ച വിധിയിൽ കള്ളുഷാപ്പുകളും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇവയും ഉപാധികളോടെ തുറക്കാമെന്നാണ് ഇപ്പോൾ കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കേരളത്തിലെ കള്ളുഷാപ്പ് ഉടമകളും തൊഴിലാളികളും നൽകിയ ഹർജിയിലാണ് നടപടി.
പഞ്ചായത്തുകളിലെ നഗര മേഖലകളിൽ മദ്യശാലകൾക്ക് ഇളവ് നൽകാമെന്നായിരുന്നു നേരത്തെയുള്ള വിധി. ഏതെല്ലാം കള്ളു ഷാപ്പുകൾ തുറക്കണമെന്ന് സംസ്ഥാന സർക്കാരിന് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പ്രദേശം നഗരമാണോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നും അനുമതിക്കായി മദ്യശാല ഉടമകൾ സംസ്ഥാന സർക്കാരിനെ സമീപിക്കണമെന്നും നേരത്തെയുള്ള കോടതി വിധിയിൽ പറഞ്ഞിരുന്നു. നിരോധനത്തിൽ നിന്ന് പഞ്ചായത്തുകളെ ഒഴിവാക്കണമെന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ഭേദഗതി ഉത്തരവ്.

