ന്യൂഡൽഹി: ബോളിവുഡ് താരം അമിതാഭ് ബച്ചനു ഷൂട്ടിങ്ങിനിടെ ദേഹാസ്വാസ്ഥ്യം. 'തഗ്‌സ് ഓഫ് ഹിന്ദോസ്ഥാൻ' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണു താരത്തിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഇതേ തുടർന്ന് സിനിമയുടെ ഷൂട്ടിങ് നിർത്തിവെച്ചു.

ജോധ്പൂരിലാണ് സിനിമയുടെ ഷൂട്ടിങ് നടക്കുന്നത്. അതേസമയം തനിക്ക് വയ്യാതായ വിവരം സ്ഥിരീകരിച്ചു ബച്ചൻ ബ്ലോഗിൽ കുറിപ്പെഴുതി. താരത്തെ ശ്രുശ്രൂഷിക്കാനായി ഒരു സംഘം ഡോക്ടർമാർ സ്ഥലത്തെത്തിയിട്ടുണ്ട്.

ഷൂട്ടിങ് നിര്ത്തിവെച്ച് വിശ്രമത്തിലാണെന്നും വേദനയില്ലാതെ വിജയം നേടാനാകില്ലെന്നും ബച്ചൻ ബ്ലോഗിൽ വിശദീകരിച്ചു.