- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിങിനിടെ നിവിൻ പോളിക്ക് പരിക്ക്; ഇടതു കയ്യുടെ എല്ലിന് പരിക്കേറ്റ താരത്തിന് 15 ദിവസത്തെ വിശ്രമം നിർദേശിച്ച് ഡോക്ടർമാർ: അപകടം ഉണ്ടായത് ഗോവയിലെ ഷൂട്ടിങ് പൂർത്തിയാക്കി ശ്രീലങ്കയിലെ ഷെഡ്യൂൾ ആരംഭിക്കാനിരിക്കെ
കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിങിനിടെ നായകൻ നിവിൻ പോളിക്ക് പരിക്ക്. ഇടതു കയ്യുടെ എല്ലിനാണ് പരിക്കേറ്റത്. പരിക്ക് സാരമില്ലാത്തതാണെങ്കിലും ഡോക്ടർമാർ നിവിന് 15 ദിവസത്തെ വിശ്രമം നിർദ്ദേശിച്ചു. അതിനാൽ പരിക്ക് ഭേദമായ ശേഷമേ നിവിൻ ഷൂട്ടിങ് സെറ്റിലേക്ക് തിരിച്ചെത്തൂ. ഗോവയിൽ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെയായിരുന്നു അപകടം. ഗോവയിലെ ഷൂട്ടിങ് പൂർത്തിയാക്കി ശ്രീലങ്കയിലെ ഷെഡ്യൂൾ ആരംഭിക്കാനിരിക്കുന്നതിനിടെയായിരുന്നു നിവിന് അപകടം ഉണ്ടായത്. മോഹൻലാലും നിവിനും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രവും കൂടിയാണ് കൊച്ചുണ്ണി. കള്ളൻ കൊച്ചുണ്ണിയുടെ സുഹൃത്തായ മുഹമ്മദ് അബ്ദുൾ ഖാദർ എന്ന ഇത്തിക്കരപ്പക്കിയുടെ വേഷമാണ് മോഹൻലാൽ ചെയ്യുന്നത്. അമലാപോൾ ആണ് കായംകുളം കൊച്ചുണ്ണിയിലെ നായിക. പ്രിയാ ആനന്ദ്, സണ്ണി വെയ്ൻ, ബാബു ആന്റണി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ബോബി-സഞ്ജയ് ടീമിന്റേതാണ് തിരക്കഥ.
കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിങിനിടെ നായകൻ നിവിൻ പോളിക്ക് പരിക്ക്. ഇടതു കയ്യുടെ എല്ലിനാണ് പരിക്കേറ്റത്. പരിക്ക് സാരമില്ലാത്തതാണെങ്കിലും ഡോക്ടർമാർ നിവിന് 15 ദിവസത്തെ വിശ്രമം നിർദ്ദേശിച്ചു. അതിനാൽ പരിക്ക് ഭേദമായ ശേഷമേ നിവിൻ ഷൂട്ടിങ് സെറ്റിലേക്ക് തിരിച്ചെത്തൂ.
ഗോവയിൽ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെയായിരുന്നു അപകടം. ഗോവയിലെ ഷൂട്ടിങ് പൂർത്തിയാക്കി ശ്രീലങ്കയിലെ ഷെഡ്യൂൾ ആരംഭിക്കാനിരിക്കുന്നതിനിടെയായിരുന്നു നിവിന് അപകടം ഉണ്ടായത്.
മോഹൻലാലും നിവിനും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രവും കൂടിയാണ് കൊച്ചുണ്ണി. കള്ളൻ കൊച്ചുണ്ണിയുടെ സുഹൃത്തായ മുഹമ്മദ് അബ്ദുൾ ഖാദർ എന്ന ഇത്തിക്കരപ്പക്കിയുടെ വേഷമാണ് മോഹൻലാൽ ചെയ്യുന്നത്.
അമലാപോൾ ആണ് കായംകുളം കൊച്ചുണ്ണിയിലെ നായിക. പ്രിയാ ആനന്ദ്, സണ്ണി വെയ്ൻ, ബാബു ആന്റണി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ബോബി-സഞ്ജയ് ടീമിന്റേതാണ് തിരക്കഥ.