രു കാലത്ത് തന്റെ ക്ലാസിലെ ഏറ്റവും വലിയ സുന്ദരിക്കുട്ടിയായിരുന്നു മരിയ ലബഡേവ. ആൺകുട്ടികളുടെയൊക്കെ സ്വപ്‌ന സുന്ദരി. മറ്റുള്ളവരുടെ കണ്ണു തട്ടിയതുകൊണ്ടോ എന്തോ ആ സൗന്ദര്യത്തിന് വലിയ ആയുസ് ഉണ്ടായില്ല. അവിചാരിതാമായി ഉണ്ടായ കാർ അപകടം വക്കിലാകാൻ കൊതിച്ച മരിയയുടെ ജീവിതത്തെ അടിമുടി മാറ്റി മറിച്ചു്.

ഇന്ന് മരിയ കണ്ണിന് കാഴ്ചയില്ലാത്ത ബുദ്ധിക്ക് കുറവുള്ള ഒരു സാധാരണ സ്ത്രീയായി മാറിയിരിക്കുകയാണ്. മരിയയും ബോയ്ഫ്രണ്ടുമായുള്ള കാർ യാത്രയാണ് മരിയയുടെ വിധി തിരുത്തി എഴുതിയത്. കാറിൽ യാത്ര ചെയ്യവേ മരിയയും ൗമുകനുമായുി ഉണ്ടായ ചെിയ പിണക്കത്തിനൊടുവിൽ ദേഷ്യപ്പെട്ട കാമുകൻ കാറിൽ നിന്ന് എടുത്തു ചാടുകയും കാർ മറ്റൊരു കാറുമായി കൂട്ടിയിടിപ്പിക്കുകയും ചെയ്തതാണ് മരിയയുടെ ദുർവിധിക്ക് കാരണം.

23കാരിയായ മരിയ ഒരു അഡ്വക്കേറ്റ് ആകണമെന്ന മോഹത്തോടെ പഠനം നടത്തിയിരുന്ന കാലത്താണ് അപകടം മരിയയെ തേടി എത്തിയത്. ഇപ്പോൾ മരിയയുടെ ആഗ്രഹം ഒരു ഫ്‌ളൈറ്റ് അറ്റൻഡന്റ് ആകണമെന്നാണ്. മ്യൂസിക് തെറാപ്പിയുടെ അന്ധന്മാരുടെ കൂട്ടായ്മയിൽ മരിയ പാട്ടുപാടുന്നുമുണ്ട് ഈ യുവതി.

നോവോസ്ബ്രിക്കിലെ അപകടത്തിന് മുന്നേ യൂണിവേഴ്‌സിറ്റിയിലെ തന്റെ ക്ലാസിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടിയായിരുന്നു മരിയ. പഴയ സുഹൃത്തുക്കൾക്ക് കണ്ടാൽ ഇപ്പോൾ മരിയയെ തിരിച്ചറിയാറ് പോലുമില്ല. ഇപ്പോൾ രണ്ട് വർഷത്തിന് മുന്നേ ഉള്ള ഒരു കാര്യങ്ങളും മരിയയയുടെ ഓർമ്മകളിൽ ഇല്ല. 2016ഉം 2015ഉം എല്ലാം മരിയയുടെ മനസ്സിൽ നിന്നും പാടേ മാഞ്ഞു പോയിരിക്കുന്നു.

കാർ അപകടം തലച്ചോറിന് ഉണ്ടാക്കിയ ക്ഷതമാണ് മരിയയുടെ മറവിക്ക് കാരണം. കാർ റൈഡിന് പോകാൻ മരിയ അരമണിക്കൂർ താമസിച്ചതിന്റെ പേരിൽ കാമുകനുമായി ഉണ്ടായ കലഹമാണ് മരിയയുടെ ജീവിതം തന്നെ ആ യാത്ര മാറ്റി മറിച്ചത്.