താണ് ശരിക്കും വാട്ടർ ബേബി. ജനിച്ച് വീണത് ചെങ്കടലിലേക്ക്. റഷ്യൻ ടൂറിസ്റ്റായ യുവതിയാണ് ഈജിപ്റ്റിൽ വെച്ച് ചെങ്കടലിൽ കുഞ്ഞിന് ജന്മം നൽകിയത്. വാട്ടർ ബെർത്തിന് വേണ്ടിയാണ് ഇവർ ഈ റിസോർട്ട് ടൗണിൽ എത്തിയതും വളരെ ലാഘവത്തോടെ ഒരു കുഞ്ഞിന് ജന്മം നൽകി തിരികെ പോയതും.

കുട്ടിയുടെ പിതാവും ഡോക്ടർ എന്ന് തോന്നിക്കുന്ന ഒരു പ്രായമായ ആളുമാണ് യുവതിയെ പ്രസവത്തിന് സഹായിച്ചത്. പൊക്കിൾ കൊടി മുറിച്ച് കുഞ്ഞിനെ പുറത്തെടുത്തതും ഇവരുടെ ഭർത്താവാണ്. അൽപ്പം കഴിഞ്ഞ് ഇരുവരും ഒരു നീന്തൽ കഴിഞ്ഞ ലാഘവത്തോടെ ബീച്ചിൽ നിന്നും കയറി പോകുകയും ചെയ്തു.

വാട്ടർ ബർത്തിൽ വിദഗ്ദനായ ഒരു പ്രായമായ ഡോക്ടറാണ് ഇവരെ ഇതിന് സഹായിച്ചത്. ഹാദിയ ഹൊസ്‌നി എന്ന യുവതിയാണ് ഈ ചിത്രങ്ങൾ പകർത്തിയത്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

അമ്മയുടെയോ കുഞ്ഞിന്റെയോ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഇരുവരും പ്രസവ ശേഷം വളരെ സന്തോഷത്തോടെയും ആരോഗ്യത്തോടെയുമാണ് കാണപ്പെട്ടത്. പ്രസവ ശേഷം കുട്ടിയെ വെള്ളത്തിൽ നിന്നും എടുക്കുന്നതിന് മുമ്പ് പ്ലാസന്റ ഒരു പാത്രത്തിൽ വെച്ചിരിക്കുന്നതും പൊക്കിൾ കൊട വേർപെടുത്താത്ത നിലയും ചിത്രത്തിൽ പകർത്തിയിട്ടുണ്ട്.

അതേസമയം കുടുംബത്തിലെത്തിയ പുതിയ അതിഥിയെ വരവേൽക്കാൻ മറ്റൊരു കുട്ടിയും ഇവർക്കൊപ്പം ബീച്ചിൽ ഉണ്ട്. വാട്ടർ ബെർത്തിന്റെ സൗന്ദര്യത്തേയും ലാഘവത്തെയും പുകഴ്‌ത്തി പലരും രംഗത്തെത്തിയിട്ടുണ്ട്.