ന്നു പെറ്റാൽ പെണ്ണിന്റെ സൗന്ദര്യം പോകും എന്ന് പറയുന്നവർക്ക് ചുട്ട മറുപടിയാണ് ല്യൂ എലിൻ എന്ന 50കാരി. 45 കഴിഞ്ഞാൽ മധ്യവയസ്‌ക്കയായി ബോഡി ഷേപ്പും പോയി എന്ന് പരിതപിക്കുന്ന പെണ്ണുങ്ങൾ എലിനെ കണ്ടാൽ കണ്ണും തള്ളിയിരുന്നു പോകും. 50-ാം വയസ്സിലും അത്രമേൽ സുന്ദരിയാണ് ഇവർ.

പ്രായം ഇത്രയൊക്കെ ആയെങ്കിലും -40 ഡിഗ്രിയിൽ പോലും ബിക്കിനിയില്ലാത്ത ഒരു ജീവിതത്തെ പറ്റി ചിന്തിക്കാൻ പോലും ല്യൂവിന് കഴിയില്ല. സൈബീരിയയിലെ ബേക്കൽ തടാകത്തിലെ ഐസിൽ മൂടിക്കിടക്കുന്ന പ്രദേശത്തു കൂടെ ബിക്കിനിയിൽ നടക്കുന്ന ഈ ചൈനക്കാരിയായ അമ്മ എല്ലാവരെയും അതിശയിപ്പിച്ചിരിക്കുകയാണ്.

23 വയസ്സുള്ള ഒരു മകൻ ഇവർക്ക് ഉണ്ട്. ല്യൂവിന്റെ ജീവിത ലക്ഷ്യം തന്നെ ബിക്കിനിയിൽ ലോകം മുഴുവൻ ചുറ്റിക്കാണുക എന്നതാണ്. ഹാഫ് സെഞ്ച്വറി തികഞ്ഞിട്ടും യങ് ലുക്കിലുള്ള ഈ അമ്മച്ചി ചൈനയിൽ വളരെ പ്രശസ്തയാണ്. ലേക്ക് തടാകത്തിൽ ബിക്കിനിയിൽ നീന്തി തുടിച്ചു രസിക്കുകയാണ് ഇവർ.