ന്തക്ഷയത്തെ ചെറുക്കാൻ ടൂത്‌പേസ്റ്റുകൾക്ക് ഒറ്റയ്ക്ക് സാധിക്കില്ലെന്ന് ഗവേഷകർ. കോൾഗേറ്റും. സെൻസൊഡൈനും അടക്കം ഒമ്പത് ടൂത്ത് പേസ്റ്റുകളിൽ നടത്തിയ പഠനത്തിനടുവിലാണ് ഇക്കാര്യം ഗവേഷകർ കണ്ടെത്തിയത്. ദിവസേന ബ്രഷ് ചെയ്താലും ഇനാമൽ നഷ്ടം സംഭവിച്ചു കൊണ്ടിരിക്കുകയാണെന്നും സ്വിസ് ഗവേഷകർ പറയുന്നു.

ടൂത്ത്‌പേസ്റ്റുകൾ എപ്പോഴും ഡോക്ടർമാരുടെ ഉപദേശം സ്വീകരിച്ചതിന് ശേഷം മാത്രമേ ഉപയോഗിക്കാവൂ. പേസ്റ്റിലുള്ള ആസിഡ് സാന്നിധ്യവും പല്ലിലിട്ട് ഉരയ്ക്കുന്ന രീതിയിലുള്ള ബ്രഷിങും മൂലം കട്ടിയുള്ള കലകൾ നഷ്ടമാകുന്നതാണ് ദന്തക്ഷയത്തിന് കാരണമാകുന്നത്.

പ്രധാനപ്പെട്ട ടൂത്ത് പേസ്റ്റുകളുടെ റാങ്കിങ് താഴൈ കൊടുക്കുന്നു. ഏറ്റവും മോശം പേസ്റ്റിൽ നിന്ന് ഏറ്റവും നല്ല പേസ്റ്റിലേക്കാണ് റാങ്കിങ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.