മാർപാപ്പയുടെ അനുഗ്രഹം വാങ്ങാനാണ് ജർമനിയിൽ നിന്നും അച്ഛനും അമ്മയ്ക്കും ഒപ്പം കാർ ക്ലാപ്പർ എന്ന കുസൃതി കുടുക്ക എത്തിയത്. അനുഗ്രഹ ചടങ്ങിനിടെ കുഞ്ഞ് കാളിന്റെ അടുത്തെത്തിയ മാർപാപ്പ അവന്റെ തലയിലും മുഖത്തുമായി കൈവെച്ച് അനുഗ്രഹിക്കുകയും ചെയ്തു. എന്നാൽ തിരിച്ച് മാർപാപ്പയെ തന്റെ കുഞ്ഞി പല്ലുകൾ കൊണ്ട് അവനും അനുഗ്രഹിച്ചു.

മുളച്ച് തുടങ്ങിയ കുഞ്ഞി പല്ലുകൾ കൊണ്ടുള്ള കടിയിൽ മാർ പാപ്പ വാ പൊളിച്ച് നിന്നു പോയി. വത്തിക്കാനിൽ നടന്ന ബ്ലസിങ് സെറിമണിക്ക് ഇടയിലായിരുന്നു സംഭവം. വന്റ് മാനേജറായ ജാൻ ഹെന്നിങ്‌സിന്റെയും ടീച്ചറായ കെസ്റ്റിന്റെയും പുത്രനാണ് ഈ കുഞ്ഞ് മാലാഖ.

ജർമനിയിൽ നിന്നാണ് ഇവർ മാർപാപ്പയുടെ അനുഗ്രഹം തേടി വത്തിക്കാനിൽ എത്തിയത്. മകൻ പോപ്പിനെ കടിച്ചപ്പോൾ തെല്ലൊന്ന് ആശങ്കപ്പെട്ട ഈ മാതാപിതാക്കൾ ഇപ്പോൾ മകന് മാർപാപ്പയിൽ നിന്ന് കിട്ടിയ അനുഗ്രഹത്തിന്റെ സന്തോഷത്തിലാണ്.