കീവ്: യുവത്വം വീണ്ടെടുക്കാൻ എന്ത് റിസ്‌കെടുക്കാനും ഈ സുന്ദരി റെഡിയാണ്. അതിനു വേണ്ടി മുന്നിൽ വരുന്നതൊന്നും ഈ യുവതിക്ക് ഒരു തടസമേ അല്ല. എന്നും ചെറുപ്പക്കാരിയായി ഇരിക്കാൻ ഈ യുവതി ചെയ്യുന്നത് എന്താണെന്ന് അറിയേണ്ടെ. തണുത്തുറഞ്ഞ മൈനസ് താപനിലയിൽ നിപ്പർ നദിക്കരയിലൂടെ ഉടുതുണിയില്ലാതെ ജോഗിങ് ചെയ്യും. ജോഗിങ് കഴിഞ്ഞാൽ പിറന്ന പടി തന്നെ ആ തുണുത്തുറഞ്ഞ വെള്ളത്തിലേക്ക് എടുത്തു ചാടും പിന്നെ കുറച്ച് നേരം ആ വെള്ളത്തിൽ നീന്തി തുടിക്കും.

തണുത്തുറഞ്ഞ വെള്ളത്തിൽ ഉടുതുണി ഇല്ലാതെയുള്ള നീന്തലും ജോഗിങും തന്റെ ചെറുപ്പം അതുപോലെ നിലനിർത്താൻ സഹായിക്കുമെന്നാണ് ഈ യുവതി പറയുന്നത്. ഉക്രൈനിലെ കീവിലെ നിപ്പർ നദിയിലാണ് യുവതി എന്നും ജോഗിങിനും നീന്തലിനുമായി എത്തുക. ഇവിടുത്തെ ജനങ്ങൾക്ക് ഒമ്പത് വർഷമായി ഇത് സ്ഥിരം കാഴ്ചയാണ്.

മൈനസ് ഒൻപത് ഡിഗ്രി വരെ ആയിരിക്കും മിക്കവാറും ഇവിടുത്തെ കാലവസ്ഥ. യൂറോപ്പിലെ തന്നെ ഏറ്റവും തണുപ്പേറിയ നദികളിലൊന്നാണ് ഇത്. ഇന്ന വ്‌ളാഡിമിസ്‌കിയ എന്ന 32കാരിയാണ് ചെറുപ്പം നിലനിർത്താൻ ഇത്രയും വലിയ റിസ്‌ക് എടുക്കുന്നത്. ചെറുപ്പവും ആരോഗ്യവും നിലനില നിർത്താൻ തന്റെ ഈ കലാപരിപാടിയിലൂടെ സാധിക്കുമെന്നാണ് ഈ യുവതി പറയുന്നത്.

ഒൻപത് വർഷമായി ഈ യുവതി നടക്കുന്ന സാഹസത്തേ കുറിച്ച് നാട്ടുകാരിൽ നിന്നും കേട്ടറിഞ്ഞ ചെക്ക് ഫോട്ടോഗ്രാഫറാണ് യുവതി നീന്തുന്നതിന്റെ ദൃശ്യം കാമറയിൽ പകർത്തിയത്.