- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻഷുറൻസ് ഇല്ലാതെ കാർ വഴിയിലിറക്കിയാൽ ഇങ്ങനെയിരിക്കും; ബ്രിട്ടനിൽ ഏഷ്യക്കാരന്റെ രണ്ടുലക്ഷം പൗണ്ടിന്റെ ഫെരാരി പിടിച്ചെടുത്ത് തവിട് പൊടിയാക്കുന്ന വീഡിയോ പുറത്ത്
ലണ്ടൻ: ബ്രിട്ടനിലെ ബെർമിങ്ഹാമിൽ ഏഷ്യക്കാരനായ സഹിദ് ഖാന്റെ സൂപ്പർകാർ പൊലീസ് പിടിച്ചെടുത്ത് തവിട് പൊടിയാക്കി. രണ്ടുലക്ഷം പൗണ്ടിന്റെ ഫെരാരി 458 സ്പൈഡർ കാർ നശിപ്പിക്കുന്ന വീഡിയോ ആരുടെയും മനസുലയ്ക്കുമെന്നുറപ്പാണ്. ഇൻഷുറൻസ് ഇല്ലാതെ കാർ വഴിയിലിറക്കിയാൽ ആർക്കും ഇത് സംഭവിക്കുമെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്. ഉടസ്ഥനിൽ നിന്നും പിടിച്ചെടുത്ത കാർ സ്‌ക്രാപ് യാർഡിൽ കൊണ്ടു പോയിട്ടായിരുന്നു തല്ലിപ്പൊളിച്ചത്. ബെർമിങ്ഹാമിലൂടെ ഈ കാർ ഓടിച്ച് പോകുമ്പോൾ കഴിഞ്ഞ വർഷം ഏപ്രിലിലായിരുന്നു ഖാനിൽ നിന്നും ഈ കാർ പിടിച്ചെടുത്തിരുന്നത്. ഇൻഷുറൻസ് രേഖകൾ അടക്കം കാറിന് വേണ്ടുന്ന നിരവധി റെക്കോർഡുകൾ ഹാജരാക്കാൻ ഖാന് സാധിക്കാത്തതിനെ തുടർന്ന് ഇത് മോഷ്ടിച്ച് കൊണ്ടു വരുകയാണെന്ന് തങ്ങൾ സംശയിക്കുന്നുവെന്ന് ഖാനോട് പറഞ്ഞായിരുന്നു പൊലീസ് അയാളിൽ നിന്നും കാർ കസ്റ്റഡിയിലെടുത്തിരുന്നത്. എന്നാൽ തികച്ചും അനധികൃതമായാണ് പൊലീസ് കാർ പിടിച്ചെടുത്ത് നശിപ്പിച്ചിരിക്കുന്നതെന്നും ഇതിന്റെ ഉടമസ്ഥതാവകാശം സ്ഥാപിക്കുന്നതിനായി കോടതിയിൽ പോകുമെന്നും ഖാൻ
ലണ്ടൻ: ബ്രിട്ടനിലെ ബെർമിങ്ഹാമിൽ ഏഷ്യക്കാരനായ സഹിദ് ഖാന്റെ സൂപ്പർകാർ പൊലീസ് പിടിച്ചെടുത്ത് തവിട് പൊടിയാക്കി. രണ്ടുലക്ഷം പൗണ്ടിന്റെ ഫെരാരി 458 സ്പൈഡർ കാർ നശിപ്പിക്കുന്ന വീഡിയോ ആരുടെയും മനസുലയ്ക്കുമെന്നുറപ്പാണ്. ഇൻഷുറൻസ് ഇല്ലാതെ കാർ വഴിയിലിറക്കിയാൽ ആർക്കും ഇത് സംഭവിക്കുമെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്. ഉടസ്ഥനിൽ നിന്നും പിടിച്ചെടുത്ത കാർ സ്‌ക്രാപ് യാർഡിൽ കൊണ്ടു പോയിട്ടായിരുന്നു തല്ലിപ്പൊളിച്ചത്. ബെർമിങ്ഹാമിലൂടെ ഈ കാർ ഓടിച്ച് പോകുമ്പോൾ കഴിഞ്ഞ വർഷം ഏപ്രിലിലായിരുന്നു ഖാനിൽ നിന്നും ഈ കാർ പിടിച്ചെടുത്തിരുന്നത്.
ഇൻഷുറൻസ് രേഖകൾ അടക്കം കാറിന് വേണ്ടുന്ന നിരവധി റെക്കോർഡുകൾ ഹാജരാക്കാൻ ഖാന് സാധിക്കാത്തതിനെ തുടർന്ന് ഇത് മോഷ്ടിച്ച് കൊണ്ടു വരുകയാണെന്ന് തങ്ങൾ സംശയിക്കുന്നുവെന്ന് ഖാനോട് പറഞ്ഞായിരുന്നു പൊലീസ് അയാളിൽ നിന്നും കാർ കസ്റ്റഡിയിലെടുത്തിരുന്നത്. എന്നാൽ തികച്ചും അനധികൃതമായാണ് പൊലീസ് കാർ പിടിച്ചെടുത്ത് നശിപ്പിച്ചിരിക്കുന്നതെന്നും ഇതിന്റെ ഉടമസ്ഥതാവകാശം സ്ഥാപിക്കുന്നതിനായി കോടതിയിൽ പോകുമെന്നും ഖാൻ പറയുന്നു. തുടർന്ന് ഇന്നലെയായിരുന്നു തന്റെ കാർ നശിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഖാൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നത്.
ഏപ്രിൽ അഞ്ചിന് പിടിച്ചെടുത്ത കാർ തിരിച്ച് നേടുന്നതിനായി ഖാൻ ശ്രമം നടക്കുന്നതിനിടെയാണ് പൊലീസ് കാർ തവിടു പൊടിയാക്കിയിരിക്കുന്നത്. ഇതിനായി പൊലീസ് കോടതിയിൽ നിന്നും അനുവാദം നേടിയിരുന്നുവെന്നും റിപ്പോർട്ടുണ്ട്. കാറിന് സാധുതയുള്ള ഇൻഷുറൻസ് രേഖകളില്ലാത്തതിനാലാണ് ഇത് നശിപ്പിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.
തന്റെ കാറിന് ഇൻഷുറൻസുണ്ടെന്നും താനാണ് ഇതിന്റെ ഉടമയെന്നും കാർ നശിപ്പിക്കുന്ന വീഡിയൊക്കൊപ്പമിട്ട കുറിപ്പിൽ ഖാൻ വാദിക്കുന്നുണ്ട്. പൊലീസ് പുറകിൽ കൂടി പോയി കോടതി ഉത്തരവ് സമ്പാദിച്ച് കാർ നശിപ്പിക്കുകയായിരുന്നുവെന്നും അത് തന്നെയോ തന്റെ ലീഗൽ ടീമിനെയോ അറിയിച്ചിരുന്നില്ലെന്നും ഖാൻ ആരോപിക്കുന്നു.
പൊലീസ് തന്റെ കാർ തിരികെ തരാതെ നശിപ്പിച്ചിരിക്കുന്നതിനാൽ നീതി തേടി താൻ ഉടൻ കോടതിയിൽ പോകുമെന്നും ഖാൻ ആവർത്തിക്കുന്നു. ഇത് വെറുമൊരു കാർ മാത്രമല്ലെന്നും തനിക്കും കുടുംബത്തിനും ഇതിനോട് വല്ലാത്ത സെന്റിമെന്റ്സുകളുണ്ടെന്നും അതിനാൽ കാർ നശിപ്പിച്ചത് കടുത്ത വേദനയാണ് തങ്ങൾക്കുണ്ടാക്കുന്നതെന്നും ഇദ്ദേഹം പരിതപിക്കുന്നു. ഖാൻ വലിയൊരു ഓക്ഷൻ കമ്പനിയിൽ നിന്നാണീ കാർ വാങ്ങിയത്. താൻ കാറിൽ ഒഫീഷ്യൽ ഫെരാരി പാർട്സുകളാണ് ഘടപ്പിച്ചിരുന്നതെന്നും വാഹനമോ അതിലെ ഫിറ്റിംഗുകളോ നിയമവിരുദ്ധമായിട്ടല്ല നേടിയിരിക്കുന്നതെന്നും ഖാൻ വിശദീകരിക്കുന്നു.