- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അധികം വൈകാതെ ബ്രിട്ടൻ കുടിയേറ്റക്കാരുടെ രാജ്യമായി തീരും; ബ്രിട്ടനിൽ 15 വയസുകാരിൽ 29 ശതമാനം പേരും വിദേശ രാജ്യങ്ങളിൽ നിന്നും കുടിയേറിയവരുടെ മക്കളോ പിന്മുറക്കാരോ..? വെള്ളക്കാർ കാലക്രമേണ ഇല്ലാതാവുമെന്ന സൂചനയോടെ മറ്റൊരു പഠന റിപ്പോർട്ട് കൂടി
ലണ്ടൻ: അധികം വൈകാതെ വെള്ളക്കാർ തീരെ ഇല്ലാതായി ബ്രിട്ടൻ വെറും കുടിയേറ്റക്കാരുടെ രാജ്യമായിത്തീരും. ബ്രിട്ടനിൽ 15 വയസുകാരിൽ 29 ശതമാനം പേരും വിദേശ രാജ്യങ്ങളിൽ നിന്നും കുടിയേറിയവരുടെ മക്കളോ പിന്മുറക്കാരോ..ആണെന്ന പഠനം റിപ്പോർട്ടാണ് ഇക്കാര്യത്തിലേക്ക് വിരൽ ചൂണ്ടുന്നത്. ഈ പ്രവണത തുടർന്നാൽ വെള്ളക്കാർ കാലക്രമേണ ഇല്ലാതാവുമെന്നും ഈ പഠനം മുന്നറിയിപ്പേകുന്നു. ഓർഗനൈസേഷൻ ഫോർ എക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്മെന്റ് (ഒഇസിഡി) നടത്തിയ പുതിയ പഠനമാണിക്കാര്യം കണ്ടെത്തിയിരിക്കുന്നത്. യൂറോപ്യൻ യൂണിയനിൽ ഇത്തരക്കാരുടെ എണ്ണം 21 ശതമാനം മാത്രമാണ്. എന്നാൽ ഫ്രാൻസിൽ ഇവരുടെ എണ്ണം 26 ശതമാനവും ജർമനിയിൽ 28 ശതമാനവുമാണ്. രണ്ടാം തലമുറയിൽ പെട്ട കുടിയേറ്റക്കാരും മിശ്രിത പാരമ്പര്യമുള്ള തദ്ദേശവാസികളും ആദ്യ തലമുറ കുടിയേറ്റക്കാരും വിദേശത്ത് ജനിച്ച് ഇവിടേക്ക് തിരിച്ചവന്നവരും ഇക്കൂട്ടത്തിൽ പെടുന്നുണ്ട്. 12വയസോ അതിൽ കൂടുതലോ പ്രായമുള്ള കുടിയേറ്റക്കാരുടെ കുട്ടികൾ യുകെയിലെത്തി നന്നായി പഠിക്കുന്നുണ്ടെന്നും അതിന് മുമ്പ് അവർക്കുണ്ടായിരുന്ന
ലണ്ടൻ: അധികം വൈകാതെ വെള്ളക്കാർ തീരെ ഇല്ലാതായി ബ്രിട്ടൻ വെറും കുടിയേറ്റക്കാരുടെ രാജ്യമായിത്തീരും. ബ്രിട്ടനിൽ 15 വയസുകാരിൽ 29 ശതമാനം പേരും വിദേശ രാജ്യങ്ങളിൽ നിന്നും കുടിയേറിയവരുടെ മക്കളോ പിന്മുറക്കാരോ..ആണെന്ന പഠനം റിപ്പോർട്ടാണ് ഇക്കാര്യത്തിലേക്ക് വിരൽ ചൂണ്ടുന്നത്. ഈ പ്രവണത തുടർന്നാൽ വെള്ളക്കാർ കാലക്രമേണ ഇല്ലാതാവുമെന്നും ഈ പഠനം മുന്നറിയിപ്പേകുന്നു. ഓർഗനൈസേഷൻ ഫോർ എക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്മെന്റ് (ഒഇസിഡി) നടത്തിയ പുതിയ പഠനമാണിക്കാര്യം കണ്ടെത്തിയിരിക്കുന്നത്.
യൂറോപ്യൻ യൂണിയനിൽ ഇത്തരക്കാരുടെ എണ്ണം 21 ശതമാനം മാത്രമാണ്. എന്നാൽ ഫ്രാൻസിൽ ഇവരുടെ എണ്ണം 26 ശതമാനവും ജർമനിയിൽ 28 ശതമാനവുമാണ്. രണ്ടാം തലമുറയിൽ പെട്ട കുടിയേറ്റക്കാരും മിശ്രിത പാരമ്പര്യമുള്ള തദ്ദേശവാസികളും ആദ്യ തലമുറ കുടിയേറ്റക്കാരും വിദേശത്ത് ജനിച്ച് ഇവിടേക്ക് തിരിച്ചവന്നവരും ഇക്കൂട്ടത്തിൽ പെടുന്നുണ്ട്. 12വയസോ അതിൽ കൂടുതലോ പ്രായമുള്ള കുടിയേറ്റക്കാരുടെ കുട്ടികൾ യുകെയിലെത്തി നന്നായി പഠിക്കുന്നുണ്ടെന്നും അതിന് മുമ്പ് അവർക്കുണ്ടായിരുന്ന പഠനസാഹചര്യത്തേക്കാൾ മെച്ചപ്പെട്ടതാണിതെന്ന തോന്നൽ അവർക്കുണ്ടാകുന്നുവെന്നും ഈ പഠനം വെളിപ്പെടുത്തുന്നു.
ഒഇസിഡിയുടെ 2015 പിസ ടെസ്റ്റുകളുടെ വിശകലനത്തിൽ അധിഷ്ഠിതമാക്കിയാണ് പുതിയ പഠനം നടത്തിയിരിക്കുന്നത്. 35 രാജ്യങ്ങളിലെയും സമ്പദ് വ്യവസ്ഥകളിലെയും 15 വയസുകാരിലാണീ ടെസ്റ്റുകൾ നടത്തിയിരിക്കുന്നത്. 2003ൽ നടത്തിയ പിസ ടെസ്റ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ യുകെയിലെ കുടിയേറ്റക്കാരുടെ കുട്ടികളുടെ ശതമാനത്തിൽ ഒമ്പത് ശതമാനം പോയിന്റ്സ് പെരുപ്പമുണ്ടായിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ യൂറോപ്യൻയൂണിയൻ ശരാശരി ഏഴ് ശതമാനം പോയിന്റുകളാണ്. കുടിയേറ്റക്കാരുടെ കുട്ടികളെ പഠനത്തിന്റെ ഭാഗമായി നാല് കാറ്റഗറികളാക്കി തിരിക്കുകയായിരുന്നു.
ഇതിലൊന്നാമത്തെത് ഫസ്റ്റ് ജനറേഷനാണ്. വിദേശത്ത് ജനിച്ച മാതാപിതാക്കൾക്ക് വിദേശത്ത് ജനിച്ച കുട്ടികളാണിവർ. രണ്ടാമത്തെ കാറ്റഗറി അറിയപ്പെടുന്നത് സെക്കൻഡ് ജനറേഷനെന്നാണ്. വിദേശത്ത് ജനിച്ച മാതാപിതാക്കൾക്ക് യുകെയിൽ ജനിച്ച കുട്ടികളാണിവർ. മിശ്രിത പാരമ്പര്യമുള്ള തദ്ദേശീയരാണ് മൂന്നാമത്തെ കാറ്റഗറി. മാതാപിതാക്കളിൽ ഒരാൾ വിദേശത്ത് ജനിച്ചവരും ഒരാൾ യുകെയിലുള്ളവരുമാണിവർ. വിദേശത്ത് യുകെ മാതാപിതാക്കൾക്ക് ജനിച്ച് യുകെയിലേക്ക് മടങ്ങി വരുന്നവരാണ് നാലാമത്തെ കാറ്റഗറിക്കാർ. 2015ലെ പിസ ടെസ്റ്റുകളിൽ യുകെയിൽ ജനിച്ച മാതാപിതാക്കളുടെ യുകെയിൽ ജനിച്ച കുട്ടികളിൽ 73 ശതമാനം പേരും ബേസ് ലൈൻ ലെവൽ ഓഫ് അച്ചീവ്മെന്റിൽ എത്തിയിരുന്നുവെന്ന് വെളിപ്പെട്ടിട്ടുണ്ട്.
ഇതിൽ വായിക്കൽ, മാത് സ്, സയൻസ് എന്നിവയിലുള്ള പ്രകടനം തുടങ്ങിയവ ഉൾപ്പെടുന്നു. എന്നാൽ ഈ ലെവലിലെത്തിയ കുടിയേറ്റക്കാരുടെ മക്കൾ 67 ശതമാനമായിരുന്നു. ഒന്നാം തലമുറ കുടിയേറ്റക്കാരുടെ മക്കൾ സ്‌കൂളിൽ വൈകിയെത്തി പിഴ നൽകുന്നതിൽ മുന്നിലാണെന്നും വെളിപ്പെട്ടിരുന്നു. 12 വയസിന് മുമ്പ് യുകെയിലെത്തുന്ന കുടിയേറ്റക്കാരുടെ കുട്ടികൾ തദ്ദേശീയരുടെ കുട്ടികളെ പോലെ അക്കാദമിക്ക് അച്ചീവ്മെന്റിന്റെ ബേസ് ലൈൻ ലെവലിലെത്തുന്നുവെന്നും വെളിപ്പെട്ടിരുന്നു. നിർദേശങ്ങൾ നൽകുന്നതിനെ തുടർന്ന് മാത് സിൽ അടിസ്ഥാന അരിത് മാറ്റിക്സ് ചെയ്യാൻ സാധിക്കുന്ന കുട്ടിയുടെ കഴിവിനെ ബേസ് ലൈൻ അച്ചീവ് മെന്റിനുള്ള ഒരു ഉദാഹരണമായി എടുത്ത് കാട്ടാം.