- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകടത്തിൽ പെട്ട കാറിൽ നിന്നും അന്റ് മക്പാർട്ടിലിൻ പുറത്തിറങ്ങുന്ന വീഡിയോ വൈറൽ; ടിവി സ്റ്റാർ ഇടിച്ചത് ഇന്ത്യൻ ദമ്പതികളുടെ കാറിൽ; ചാനലിന് അവധി നൽകി ഐ ആം സെലിബ്രിറ്റി അവതാരകൻ വീണ്ടും ചികിത്സക്ക്
വഴിയിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകളിലേക്ക് കാർ ഇടിച്ച് കയറ്റിയ ടിവി താരം മക്പാർട്ടിലിൻ അപകടത്തിൽ പെട്ട കാറിൽ നിന്നും പുറത്തിറങ്ങുന്ന വീഡിയോ വൈറലായെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ടിവി സ്റ്റാർ ഇടിച്ചത് ഇന്ത്യൻ ദമ്പതികളുടെ കാറിലാണെന്നും വ്യക്തമായിട്ടുണ്ട്. അപകടത്തെ തുടർന്ന് ചാനലിന് അവധി നൽകി ഐ ആം സെലിബ്രിറ്റി അവതാരകൻ വീണ്ടും ചികിത്സക്ക് പോയിരിക്കുകയാണ്. മദ്യപിച്ച് വാഹനമോടിച്ച് ലണ്ടനിലെ റിച്ച്മണ്ടിൽ ഞായറാഴ്ച വൈകീട്ട് നാല് മണിക്ക അപകടമുണ്ടാക്കിയതിന് മക്പാർട്ടിലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹം ഡ്രൈവ് ചെയ്തിരുന്ന മിനി കൂപ്പർ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റ് കാറുകളിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇതിൽ ഒരു കാറാണ് ഇന്ത്യൻ ദമ്പതികളുടേതെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. കൂട്ടിയിടിയെ തുടർന്ന് 26,000 പൗണ്ട് വിലയുള്ള തന്റെ ജോൺ കൂപ്പർ ബ്ലാക്ക് മിനിയിൽ നിന്നും താരം പരിഭ്രാന്തനായി പുറത്തിറങ്ങുന്ന വീഡിയോയാണ് ഇതിനെ തുടർന്ന് വൈറലായരിക്കുന്നത്.അദ്ദേഹം കാറിൽ നിന്നും പുറത്തിറങ്ങുന്നതിനിടയിൽ ഒരു കാൽനടയാ
വഴിയിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകളിലേക്ക് കാർ ഇടിച്ച് കയറ്റിയ ടിവി താരം മക്പാർട്ടിലിൻ അപകടത്തിൽ പെട്ട കാറിൽ നിന്നും പുറത്തിറങ്ങുന്ന വീഡിയോ വൈറലായെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ടിവി സ്റ്റാർ ഇടിച്ചത് ഇന്ത്യൻ ദമ്പതികളുടെ കാറിലാണെന്നും വ്യക്തമായിട്ടുണ്ട്. അപകടത്തെ തുടർന്ന് ചാനലിന് അവധി നൽകി ഐ ആം സെലിബ്രിറ്റി അവതാരകൻ വീണ്ടും ചികിത്സക്ക് പോയിരിക്കുകയാണ്. മദ്യപിച്ച് വാഹനമോടിച്ച് ലണ്ടനിലെ റിച്ച്മണ്ടിൽ ഞായറാഴ്ച വൈകീട്ട് നാല് മണിക്ക അപകടമുണ്ടാക്കിയതിന് മക്പാർട്ടിലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇദ്ദേഹം ഡ്രൈവ് ചെയ്തിരുന്ന മിനി കൂപ്പർ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റ് കാറുകളിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇതിൽ ഒരു കാറാണ് ഇന്ത്യൻ ദമ്പതികളുടേതെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. കൂട്ടിയിടിയെ തുടർന്ന് 26,000 പൗണ്ട് വിലയുള്ള തന്റെ ജോൺ കൂപ്പർ ബ്ലാക്ക് മിനിയിൽ നിന്നും താരം പരിഭ്രാന്തനായി പുറത്തിറങ്ങുന്ന വീഡിയോയാണ് ഇതിനെ തുടർന്ന് വൈറലായരിക്കുന്നത്.അദ്ദേഹം കാറിൽ നിന്നും പുറത്തിറങ്ങുന്നതിനിടയിൽ ഒരു കാൽനടയാത്രക്കാരൻ ഭയകചകിതനാ താരത്തോട് എന്തോ പറയുന്നത് കാണാം. തുടർന്ന് തന്റെ കാറിന്റെ മുൻ വശത്ത് പറ്റിയ കേടുപാടുകൾ മാക്പാർട്ലിൻ പരിശോധിക്കുന്നത് കാണാം.
അപ്പോഴേക്കും കാൽനടയാത്രക്കാരും മറ്റ് മോട്ടോറിസ്റ്റുകളും പരിഭ്രാന്തിയോടെ തടിച്ച് കൂടിയിരുന്നു. താരത്തിന്റെ ബ്ലാക്ക് മിനി ഒരു ഗ്രീൻ മിനിയുമായും മറൂൺ ബിഎംഡബ്ല്യൂയുമായുമാണ് കൂട്ടിയിടിച്ചിരിക്കുന്നത്. 60 മില്യൺ പൗണ്ടിന്റെ സമ്പത്തിന്റെ ഉടമയായ താരം ഈ അപകടത്തെ തുടർന്ന് ഒരു രാത്രി മുഴുവൻ പൊലീസ് കസ്റ്റഡിയിൽ കഴിയുകയായിരുന്നു. തുടർന്ന് അന്വേഷണത്തിന് കീഴിൽ അദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ മൂന്ന് മണിക്കാണ് അദ്ദേഹം വീട്ടിൽ തിരിച്ചെത്തിയിരുന്നത്. അതിനിടെ അപകടത്തിന്റെ വിവിധ ഘട്ടങ്ങളടങ്ങിയ ഒരു ഗ്രാഫിക്ക് ഡെയിലി മെയിൽ പുറത്ത് വിട്ടിരുന്നു.
ഇതിൽ ഒന്നാം ഘട്ടത്തിൽ താരം ഷീൻ ലെയ്നിൽ നിന്നും ലോവർ റിച്ച്മണ്ട് റോഡിലേക്ക് വണ്ടിയോടിച്ച് വരുന്നത് കാണാം. തുടർന്ന് ഒരു റൗണ്ട് എബൗട്ടിലെത്തിയപ്പോൾ അദ്ദേഹത്തിന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നു.തുടർന്ന് ഷാർപ്പ് കോർണറിനടുത്ത് കൂടി പോവുമ്പോൾ അദ്ദേഹത്തിന്റെ വാഹനത്തിന്റെ നില തെറ്റാൻ തുടങ്ങിയെന്ന് സാക്ഷി വെളിപ്പെടുത്തിയിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ ബ്ലാക്ക് കാർ ഗ്രീൻ മിനിയുമായും മറൂൺ ബിഎംഡബ്ല്യൂയുമായും കൂട്ടിയിടിക്കുന്നതും കാണാം. തുടർന്ന് കാറിൽ നിന്നും അദ്ദേഹം പ ുറത്തിറങ്ങുന്നത് കാണാം.അതിന് ശേഷം ബ്രിത്ത് അനലൈസർ ടെസ്റ്റിൽ പരാജയപ്പെട്ട് അറസ്റ്റിലുമാവുകയായിരുന്നു.
മക്പാർട്ടിലിന്റെ ബ്ലാക്ക് മിനി കൂട്ടിയിടിച്ച് ഗ്രീൻ മിനിയിൽ സഞ്ചരിച്ചിരുന്നവരാണ് ഇന്ത്യൻ ദമ്പതികളെന്ന് വെളിപ്പെട്ടിട്ടുണ്ട്.റസ്റ്റോറന്റ് ഉടമ ഫഹീം വാനൂവും ഭാര്യ ശിൽപ ഡാൻഡേക്കറും നാല് വയസുകാരി മകൾ അമൈറയുമായിരുന്നു ആ സമയം ഗ്രീന്മിനിയിലുണ്ടായിരുന്നത്. അപകടത്തിൽ ഇവർക്ക് കടുത്ത പരുക്കുകളില്ല. എന്നാൽ കൂട്ടിയിടിയുടെ ഞെട്ടലിൽ നിന്നും തങ്ങൾ ഇനിയും മോചനം നേടിയിട്ടില്ലെന്നും അതൊരു ദുസ്വപ്നം പോലെ തോന്നിക്കുന്നുവെന്നും അവർ വെളിപ്പെടുത്തുന്നു. അന്റ് വളരെ ഭ്രാന്തമായ രീതിയിലായിരുന്നു ഡ്രൈവ് ചെയ്തിരുന്നതെന്ന് ദി സൺപത്രത്തിന് നൽകിയ അഭിമുഖത്തിൽ ഫഹീം വെളിപ്പെടുത്തുന്നു.
റോഡിന്റെ റോംഗ് സൈഡിൽ നിന്നും ഷാർപ്പ് കോർണറിൽ നിന്നായിരുന്നു താരത്തിന്റെ കാർ ചീറി വന്നതെന്ന് ഫഹീം പറയുന്നു. അപകടത്തിന് ശേഷം അമൈറയെ ഐസിൽ വർത്തിലെ വെസ്റ്റ് മിഡിൽസെക്സ് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയിരുന്നു. എന്നാൽ കാര്യമായ പ്രശ്നങ്ങളൊന്നുമില്ലെന്ന് പരിശോധനയിലൂടെ വെളിപ്പെടുകയും ചെയ്തു. മുബൈയ്ക്കാരനായ് ഫഹീം. ഫുൽഹാമിൽ ഇന്ത്യൻ റസ്റ്റോറന്റ് നടത്തുകയാണ് അദ്ദേഹം. ഭാര്യയും അദ്ദേഹത്തിനൊപ്പം റസ്റ്റോറന്റ് നടത്തിപ്പിനുണ്ട്. ശിൽപ താജ് ഹോട്ടർ ഗ്രൂപ്പിന് കീഴിൽ ഷെഫായി പരിശീലനം നേടിയിരുന്നു. തുടർന്ന് യുകെയിലെത്തി വിവിധ ബ്രിട്ടീഷ് പബുകളിൽ ഷെഫായി പ്രവർത്തിക്കുകയും ചെയ്തിരുന്നു.