വാഷിങ്ടൺ: നിയന്ത്രണം നഷ്ടമായ ചൈനിസ് ബഹിരാകാശ വാഹനമായ ടിയാങ്‌ഗോങ്-1 അടുത്തയാഴ്ചയോടെ ഭൂമിയിൽ പതിക്കും. ലോകത്തിലെ എല്ലാ ബഹിരാകാശ ഏജൻസികളും ഈ നശിച്ചു പോയ വാഹനത്തിന്റെ ഭൂമിയിലേക്കുള്ള സഞ്ചാരപാതയെ വീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.

വിദഗ്ദരായ ശാസ്ത്രജ്ഞർ പറയുന്നത് ഇത് അമേരിക്കയിലേ ന്യൂയോർക്കിലോ യൂറോപ്പിലോ പതിച്ചേക്കുമെന്നാണ്. ബീജിങ്, റോം, ടൊറന്റോ എന്നീ പ്രദേശങ്ങളും ഭീതിയുടെ നിഴലിലാണ്. മാർച്ച് 30നും ഏപ്രിൽ ആറിനും ഇടയിൽ ഇത് ഭമിയിൽ പതിച്ചേക്കുമെന്നാണ് റിപ്പോർട്ട്. മാരകമായ രാസപദാർത്ഥങ്ങൾ അടങ്ങിയ ഈ ബഹിരാകാശ നിലയം ഇതോടെ ലോകത്തെ പ്രധാന സിറ്റികളെ ഭീതിയുടെ നിഴലിൽ നിർത്തിയിരിക്കുകയാണ്.

ചൈനയുടെ ആദ്യത്തെ പ്രോട്ടോ ടൈപ്പ് സ്റ്റേഷനാണ് ടിയാങ്‌ഗോങ്-1. ന്യൂയോർക്ക്, ബാഴ്‌സിലോണ, ബീജിങ്, ഷിക്കാഗോ, ഇസ്താംബൂൾ, റോം, ടൊറന്റോ എന്നീ നഗരങ്ങളാണ് ഭീതിയിലായിരിക്കുന്നത്. 2016ലാണ് ഈ ബഹിരാകാശ നിലയത്തിന്റൈ നിയന്ത്രണം നഷ്ടമായത്.