ദമാസ്‌കസ്: മനസ് കല്ലാക്കിയാൽ മാത്രമേ സിറിയയിലെ കാഴ്ചകൾ കേട്ട് നിൽക്കാൻ പോലും ആവു. അത്രമേൽ ക്രൂരതകളാണ് ജനിച്ച് വീണ കുഞ്ഞിന് പോലും സിറിയയിൽ നേരിടേണ്ടി വരുന്നത്. ഒന്നുമറിയാത്ത പിഞ്ചു കുഞ്ഞുങ്ങളാണെന്ന് പോലും ഓർക്കാതെയാണ് മനുഷ്യരെന്ന് പറയുന്ന കാടന്മാർ ആക്രമണം അഴിച്ചു വിടുന്നത്.

കുട്ടികൾക്ക് നേരെയുള്ള കടുത്ത ആക്രമണങ്ങൾ അത്രമേൽ ആരെയും വേദനിപ്പിക്കുന്നതാണ്. കഴിഞ്ഞ ദിവസം സ്‌കൂളിന് ബോംബിട്ട് തകർത്തപ്പോൾ 20 കുട്ടികളാണ് കൊല്ലപ്പെട്ടത്. ട്രക്കിൽ വരിയിട്ട കുരുന്നുകളുടെ മൃതദേഹങ്ങൾ ലോകത്തെ തന്നെ കരയിക്കുകയാണ്.

സിറിയയിലെ വിമതരുടെ പ്രദേശമായ കഫർ ബാറ്റ്കി വില്ലേജിലുള്ള സ്‌കൂളാണ് വിമതർ ബോംബിട്ട് തകർത്തത്. ഏഴ് വയസ്സിനും പത്ത് വയസ്സിനും ഇടയിലുള്ള കുട്ടികളാണ് മരിച്ചവരെല്ലാം.

അതേസമയം ദമാസ്‌കസിൽ കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തിൽ മരണ സംഖ്യ 43ആയി ഉയർന്നു. മറ്റൊരു ആക്രമണത്തിൽ 35 പേർക്ക് മരിക്കേറ്റു. ഇതിൽ ആറു പേരുടെ പരിക്ക് ഗുരുതരമായതിനാൽ ഐസിയുവിൽ പ്രവേശിച്ചിരിക്കുകയാണ്.സ്ത്രീകളും കുട്ടികളുമാണ് ഗുരുതരമായ ആക്രമണങ്ങൾക്ക് വിധേയരാകുന്നത്. 2012ലാണ് വിമതർ ഈ പ്രദേശം കീഴടക്കിയത്.