- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഷസ്പർശം ഏറ്റ റഷ്യൻ ഏജന്റും മകളും ഇനി ജീവിതത്തിലേക്ക് മടങ്ങില്ല; രക്ഷിക്കാൻ ചെന്ന പൊലീസുകാരന് അവിശ്വസനീയമായ മടക്കം
ലണ്ടൻ: ഈ മാസം ആദ്യം സാലിസ്‌ബറിയിലെ സിസി റസ്റ്റോറന്റിൽ വച്ച് നെർവ് ഏജന്റിലൂടെ വിഷസ്പർശം ഏറ്റ മുൻ റഷ്യൻ ചാരൻ സെർജി സ്‌ക്രിപാലും(66) മകൾ യുലിയ സ്‌ക്രിപാലും(33) ഇനി പഴയത് പോലുള്ള ഒരു ജീവിത്തതിലേക്ക് മടങ്ങി വരില്ലെന്ന ഞെട്ടിക്കുന്ന സത്യം സ്ഥിരീകരിക്കപ്പെട്ടു. എന്നാൽ ഇവരെ രക്ഷിക്കാൻ ചെന്ന പൊലീസുകാരനായ ഡിറ്റെക്ടീവ് സർജറ്റ് നിക്ക് ബെയ്ലെ(38) അവിശ്വസനീയമായി ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. എന്നാൽ തന്റെ ഗുരുതരാവസ്ഥ മാറിയെങ്കിലും തനിക്ക് ഇതിന് മുമ്പുള്ളത് പോലുള്ള ഒരു ജീവിതമുണ്ടാകില്ലെന്നാണ് ഇന്നലെ ആശുപത്രി വിട്ട ബെയ്ലെ വെളിപ്പെടുത്തിയിരിക്കുന്നത്. മാർച്ച് നാലിന് നോവിചോക്ക് എന്ന നെർവ് ഏജന്റുമായി സമ്പർക്കമുണ്ടായതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ തന്റെ ജീവിതം പൊടുന്നനെ കുഴഞ്ഞ് മറിഞ്ഞ അവസ്ഥയിലായിരിക്കുകയാണെന്നും അതിൽ നിന്നും പൂർണമായും കരകയറാൻ സാധിക്കില്ലെന്നുമാണ് ബെയ്ലെ ഇപ്പോൾ ആശങ്കപ്പെട്ടിരിക്കുന്നത്. സ്‌ക്രിപാലിനും മകൾക്കും വിഷബാധയേറ്റുവെന്നറിഞ്ഞ് അവരെ സഹായിക്കാൻ വേണ്ടി കുതിച്ചെത്തിയതിനെ തതുടർന
ലണ്ടൻ: ഈ മാസം ആദ്യം സാലിസ്‌ബറിയിലെ സിസി റസ്റ്റോറന്റിൽ വച്ച് നെർവ് ഏജന്റിലൂടെ വിഷസ്പർശം ഏറ്റ മുൻ റഷ്യൻ ചാരൻ സെർജി സ്‌ക്രിപാലും(66) മകൾ യുലിയ സ്‌ക്രിപാലും(33) ഇനി പഴയത് പോലുള്ള ഒരു ജീവിത്തതിലേക്ക് മടങ്ങി വരില്ലെന്ന ഞെട്ടിക്കുന്ന സത്യം സ്ഥിരീകരിക്കപ്പെട്ടു. എന്നാൽ ഇവരെ രക്ഷിക്കാൻ ചെന്ന പൊലീസുകാരനായ ഡിറ്റെക്ടീവ് സർജറ്റ് നിക്ക് ബെയ്ലെ(38) അവിശ്വസനീയമായി ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. എന്നാൽ തന്റെ ഗുരുതരാവസ്ഥ മാറിയെങ്കിലും തനിക്ക് ഇതിന് മുമ്പുള്ളത് പോലുള്ള ഒരു ജീവിതമുണ്ടാകില്ലെന്നാണ് ഇന്നലെ ആശുപത്രി വിട്ട ബെയ്ലെ വെളിപ്പെടുത്തിയിരിക്കുന്നത്.
മാർച്ച് നാലിന് നോവിചോക്ക് എന്ന നെർവ് ഏജന്റുമായി സമ്പർക്കമുണ്ടായതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ തന്റെ ജീവിതം പൊടുന്നനെ കുഴഞ്ഞ് മറിഞ്ഞ അവസ്ഥയിലായിരിക്കുകയാണെന്നും അതിൽ നിന്നും പൂർണമായും കരകയറാൻ സാധിക്കില്ലെന്നുമാണ് ബെയ്ലെ ഇപ്പോൾ ആശങ്കപ്പെട്ടിരിക്കുന്നത്. സ്‌ക്രിപാലിനും മകൾക്കും വിഷബാധയേറ്റുവെന്നറിഞ്ഞ് അവരെ സഹായിക്കാൻ വേണ്ടി കുതിച്ചെത്തിയതിനെ തതുടർന്നായിരുന്നു ഈ പൊലീസുകാരന് വിഷബാധയേറ്റിരുന്നത്. സ്‌ക്രിപാലും മകളും ഗുരുതരാവസ്ഥയിൽ തന്നെയാണ് കഴിയുന്നതെങ്കിലും അവരുടെ നില സുസ്ഥിരമാണെന്നാണ് ഇന്നലെ ഒരു പത്രസമ്മേളനത്തിൽ വച്ച് സാലിസ് ബറി എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് ചീഫ് എക്സിക്യൂട്ടീവായ കാറ ചാൾസ്-ബാർക്സ് വെളിപ്പെടുത്തിയിരിക്കുന്നത്.
സ്‌ക്രിപാലിന്റെയും മകളുടെയും ശരീരത്തിൽ നിന്നും അനുമതിയില്ലാതെ ഡോക്ടർമാർക്ക് രക്തസാമ്പിളെടുത്ത് പരിശോധിക്കാൻ അനുവാദം നൽകിക്കൊണ്ടുള്ള വിധി കോർട്ട് ഓഫ് പ്രോട്ടക്ഷനിൽ വച്ച് ജഡ്ജ് ജസ്റ്റിസ് വില്യംസ് ഇന്നലെ പുറപ്പെടുവിച്ച് അധികം വൈകുന്നതിന് മുമ്പാണ് ബെയ്ലെയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള വെളിപ്പെടുത്തലുമുണ്ടായിരിക്കുന്നത്. സ്‌ക്രിപാലിനും മകൾക്കും സാധാരണ മനോനില ഇനി ഒരിക്കലും തിരിച്ച് കിട്ടില്ലെന്നും ജഡ്ജ് ആ അവസരത്തിൽ വെളിപ്പെടുത്തിയിരുന്നു. അച്ഛനും മകളും ഇപ്പോഴും കടുത്ത അബോധാവസ്ഥയിലാണെന്നാണ് അവരെ ചികിത്സിക്കുന്ന പേര് വെളിപ്പെടുത്താത്ത കൺസൾട്ടന്റ് പറയുന്നതെന്നാണ് ജഡജ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഇരുവർക്കും ഇപ്പോഴും ആശയവിനിമയം നടത്താൻ സാധിക്കുന്നില്ലെന്നും അവർക്ക് എപ്പോഴാണ് മാനസിക പ്രാപ്തി തിരിച്ച് ലഭിക്കുകയെന്ന് പറയാൻ സാധിക്കില്ലെന്നും ജഡ്ജ് വ്യക്തമാക്കുന്നു. എന്നാൽ ഇരുവരുടെയും ശാരീരികമായ അവസ്ഥ സുസ്ഥിരമായി തുടരുകയാണ്. അതായത് കാര്യങ്ങൾ വഷളാകുന്നില്ലെന്ന് സാരം. ഈ ആഴ്ചയുടെ തുടക്കത്തിൽ ഈ കേസ് ഒരു സ്വകാര്യ ഹിയറിംഗിൽ വച്ച് വിശകലനം ചെയ്തതിന് ശേഷമാണ് ഇതുമായി ബന്ധപ്പെട്ട പുതിയ വിധി ജസ്റ്റിസ് വില്യംസ് ഇന്നലെ പുറപ്പെടുവിച്ചിരിക്കുന്നത്. ലണ്ടൻ ഹൈക്കോടതിയിലെ ഫാമിലി ഡിവിഷൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജസ്റ്റിസാണ് ഇദ്ദേഹം.
തന്റെ പുതിയ വിധിയനുസരിച്ച് സാലിസ്‌ബറി എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെ ഡോക്ടർമാർക്ക് സ്‌ക്രിപാൽമാരുടെ ശരീരത്തിൽ നിന്നും രക്തസാമ്പിളുകൾ എടുത്ത് അവ ദി ഓർഗനൈസേഷൻ ഫോർ ദി പ്രോഹിബിഷൻ ഓഫ് കെമിക്കൽ വെപ്പൺസിന്( ഒപിസിഡബ്ല്യൂ) നൽകാൻ സാധിക്കും. ഇവരുടെ അവസ്ഥയുമായി ബന്ധപ്പെട്ട മെഡിക്കൽ നോട്ടുകളും ഇവിടുത്തെ ട്രസ്റ്റ് ബോസുമാർക്ക് ഒപിസിഡബ്ല്യൂവിന് നൽകാനാവുമെന്നും ജസ്റ്റിസ് പറയുന്നു.