- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാച്ചയുടുത്ത് സുന്ദരികളായി പെൺമക്കൾ; സാരിയുടെ സൗന്ദര്യം ഒഴുക്കി ഭാര്യ; ലക്ഷങ്ങളുടെ സൺഗ്ലാസ്സിൽ ഒളിച്ച് ഭർത്താവ്; എല്ലാം തട്ടിപ്പിലൂടെയെന്ന് കണ്ടെത്തിയപ്പോൾ പൊട്ടിക്കരഞ്ഞ് സമ്പന്ന കുടുംബം; മാഞ്ചസ്റ്ററിൽ ഒരു ഇന്ത്യൻ വംശജൻ അകത്തായ കഥ
ലണ്ടൻ: ധനാഢ്യനായ ബിസിനസുകാരൻ. സോഹൻ മാലിക്കിനെക്കുറിച്ച് അങ്ങനെയാണ് എല്ലാവരും കരുതിയിരുന്നത്. ആഡംബര ജീവിതം നയിച്ച സോഹന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ ഫേസ്‌ബുക്കിൽ അദ്ദേഹത്തിന് ആരാധകരെയും നേടിക്കൊടുത്തു. ഡിസൈനർ വസ്ത്രങ്ങളിൽ മാത്രമേ സോഹന്റെ കുടുംബത്തെ ആളുകൾ കണ്ടിട്ടൂള്ളൂ. ലക്ഷങ്ങൾ വിലമതിക്കുന്ന സൺഗ്ലാസ് അണിയാതെ സോഹനെയും ഒരു ചിത്രത്തിലും കാണാനാവില്ല. പക്ഷേ, എല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നുവീഴാൻ ഒരു നിമിഷമേ വേണ്ടിവന്നുള്ളൂ. വ്യാജരേഖകൾ നൽകി ആഡംബരകാറുകൾ ഹയർ പർച്ചേസ് സ്‌കീമിൽ സ്വന്തമാക്കുന്ന സംഘത്തിന്റെ സൂത്രധാരനും നേതാവുമാണ് സോഹനെന്ന് പൊലീസ് കണ്ടെത്തിയതോടെ എല്ലാം തീർന്നു. വലിയ ഹോട്ടലുകളിൽനിന്നുമാത്രം ഭക്ഷം കഴിച്ചിരുന്ന, വലിയ ധനാഢ്യനെപ്പോലെ ജീവിച്ചിരുന്ന സോഹൻ തട്ടിപ്പുകാരനായിരുന്നുവെന്ന കാര്യം ലോകമറിഞ്ഞു. അയാൾ ജയിലിലുമായി. ചെഷയറിലെ വിംസ്ലോയിൽനിന്നുള്ള സോഹൻ മാലിക്കിനെ ഇന്നലെ കോടതി മൂന്നുവർഷവും നാലുമാസവും തടവിന് ശിക്ഷിച്ചു. മാഞ്ചസ്റ്റർ ക്രൗൺ കോടതി വിധി പ്രഖ്യാപിക്കുമ്പോൾ കരഞ്ഞുകൊണ്ട് സോഹന്റെ
ലണ്ടൻ: ധനാഢ്യനായ ബിസിനസുകാരൻ. സോഹൻ മാലിക്കിനെക്കുറിച്ച് അങ്ങനെയാണ് എല്ലാവരും കരുതിയിരുന്നത്. ആഡംബര ജീവിതം നയിച്ച സോഹന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ ഫേസ്‌ബുക്കിൽ അദ്ദേഹത്തിന് ആരാധകരെയും നേടിക്കൊടുത്തു. ഡിസൈനർ വസ്ത്രങ്ങളിൽ മാത്രമേ സോഹന്റെ കുടുംബത്തെ ആളുകൾ കണ്ടിട്ടൂള്ളൂ. ലക്ഷങ്ങൾ വിലമതിക്കുന്ന സൺഗ്ലാസ് അണിയാതെ സോഹനെയും ഒരു ചിത്രത്തിലും കാണാനാവില്ല.
പക്ഷേ, എല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നുവീഴാൻ ഒരു നിമിഷമേ വേണ്ടിവന്നുള്ളൂ. വ്യാജരേഖകൾ നൽകി ആഡംബരകാറുകൾ ഹയർ പർച്ചേസ് സ്‌കീമിൽ സ്വന്തമാക്കുന്ന സംഘത്തിന്റെ സൂത്രധാരനും നേതാവുമാണ് സോഹനെന്ന് പൊലീസ് കണ്ടെത്തിയതോടെ എല്ലാം തീർന്നു. വലിയ ഹോട്ടലുകളിൽനിന്നുമാത്രം ഭക്ഷം കഴിച്ചിരുന്ന, വലിയ ധനാഢ്യനെപ്പോലെ ജീവിച്ചിരുന്ന സോഹൻ തട്ടിപ്പുകാരനായിരുന്നുവെന്ന കാര്യം ലോകമറിഞ്ഞു. അയാൾ ജയിലിലുമായി.
ചെഷയറിലെ വിംസ്ലോയിൽനിന്നുള്ള സോഹൻ മാലിക്കിനെ ഇന്നലെ കോടതി മൂന്നുവർഷവും നാലുമാസവും തടവിന് ശിക്ഷിച്ചു. മാഞ്ചസ്റ്റർ ക്രൗൺ കോടതി വിധി പ്രഖ്യാപിക്കുമ്പോൾ കരഞ്ഞുകൊണ്ട് സോഹന്റെ പെൺമക്കൾ അതുകേട്ടുനിന്നു. മൂന്ന് വ്യാജ ഏജന്റുകളുടെ പേരിലാണ് സോഹൻ തട്ടിപ്പ് ബിസിനസ് നടത്തിയിരുന്നതെന്ന അന്വേഷണോദ്യോഗസ്ഥർ കണ്ടെത്തി. താനുൾപ്പെട്ട രണ്ട് കമ്പനികളുടെ പേരിലായിരുന്നു ഇടപാടുകൾ. ഔഡിയും നിസ്സാനുമടക്കം ഒട്ടേററെ കാറുകൾ സ്വന്തമാക്കി മറിച്ചുവിൽക്കുകയയായിരുന്നു ഇയാളുടെ രീതി.
ആറുകാറുകളാണ് ഈ രീതിയിൽ മാലിക് തട്ടിച്ചതെന്നാണ് കണക്കാക്കുന്നത്. ഇതിൽ ഒരെണ്ണം മാത്രമേ പൊലീസിന് കണ്ടെത്താനായിട്ടുള്ളൂ. സോഹ ലിമിറ്റഡ്, ഐഎസ്ടിഎൻ എന്നീ രണ്ട് കമ്പനികളുടെ പേരിലായിരുന്നു ഇടപാടുകൾ. 2012-ൽ ബിസിനസിലൂടെ തനിക്ക് 70,000 പൗണ്ട് നഷ്ടംവന്നുവെന്ന് സോഹൻ അവകാശപ്പെട്ടെങ്കിലും, ഫേസ്‌ബുക്കിലെ ചിത്രങ്ങൾ അത്തരം അവകാശവാദങ്ങളെല്ലാം പൊളിക്കുന്നതായിരുന്നു.
പല പേരുകളിലായാണ് സോഹൻ ഇടപാടുകൾ നടത്തിയിരുന്നതെന്ന് അന്വേഷണോദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. മൂന്നുകാറുകൾ സോഹന്റെ പേരിൽത്തന്നെയാണ് ഇൻഷുർ ചെയ്തിട്ടുള്ളതും. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. ഇവരെ കണ്ടെത്തുന്നതിനും സോഹൻ വാങ്ങിയ മറ്റു കാറുകൾ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ പൊലീസ് തുടരുകയാണ്. സോഹൻ സ്വന്തമാക്കിയ ആഡംബര വാഹനങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.