- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസ്സൽ നടിയായി കണ്ണുചിമ്മി ആരാധകർക്കൊപ്പം ആഘോഷമാക്കി മേഘൻ; ഓട്ടോഗ്രാഫ് നൽകി ഹാരി; യുവരാജാവും കാമുകിയും നോർത്തേൺ അയർലൻഡ് ടൂറിൽ താരങ്ങളായത് ഇങ്ങനെ
ലണ്ടൻ: ഇംഗ്ലണ്ടിലിപ്പോൾ താരങ്ങൾ ഹാരി രാജകുമാരനും മേഘൻ മാർക്ക്‌ലുമാണ്. ഏപ്രിലിൽ വിവാഹിതരാകാനൊരുങ്ങുന്ന യുവരാജാവും കാമുകിയും വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണിപ്പോൾ. വിവാഹത്തിന് മുന്നോടിയായി ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളിൽ സഞ്ചരിക്കുന്ന ഹാരിയും മേഘനും ഇക്കുറി ആരാധകരെ സ്വന്തമാക്കിയത് നോർത്തേൺ അയർലൻഡിൽനിന്നാണ്. അപ്രതീക്ഷിതമായി ബെൽഫാസ്റ്റിലെത്തിയ ഇരുവരും ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റി. ഓട്ടോഗ്രാഫ് നൽകിയും സെൽഫിയെടുത്തും അവർ ആരാധകർക്കുനടുവിൽ നിറഞ്ഞുനിന്നു. ബെൽഫാസ്റ്റ് സിറ്റി സെന്ററിലും ക്രൗൺ ലിക്വർ സലൂണിലും കാറ്റലിസ്റ്റ് സയൻസ് പാർക്കിലും ടൈറ്റാനിക്ക് ബെൽഫാസ്റ്റ് മ്യൂസിയത്തിലും സന്ദർശനം നടത്തിയ ഹാരിയും മേഘനും അവിടെയുണ്ടായിരുന്നവരിലാകെ അത്ഭുതം പടർത്തി. നോർത്തേൺ അയർലൻഡിലേക്കുള്ള ഇരുവരുടെയും ആദ്യ സന്ദർശനംകൂടിയായിരുന്നു ഇത്. ടൈറ്റാനിക്ക് കപ്പലിന്റെ കഥ പറയുന്ന മ്യൂസിയത്തിൽ അതുമുഴുവൻ സശ്രദ്ധം വീക്ഷിച്ചാണ് മേഘൻ കടന്നുപോയത്. ടൈറ്റാനിക്കിന്റെ ഒരു മാതൃക മേഘന് അധികൃതർ സമ്മാനിച്ചു. മ്യൂസിയം ചീഫ് എക്‌സിക്യുട്ടീവ് ജൂ
ലണ്ടൻ: ഇംഗ്ലണ്ടിലിപ്പോൾ താരങ്ങൾ ഹാരി രാജകുമാരനും മേഘൻ മാർക്ക്‌ലുമാണ്. ഏപ്രിലിൽ വിവാഹിതരാകാനൊരുങ്ങുന്ന യുവരാജാവും കാമുകിയും വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണിപ്പോൾ. വിവാഹത്തിന് മുന്നോടിയായി ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളിൽ സഞ്ചരിക്കുന്ന ഹാരിയും മേഘനും ഇക്കുറി ആരാധകരെ സ്വന്തമാക്കിയത് നോർത്തേൺ അയർലൻഡിൽനിന്നാണ്. അപ്രതീക്ഷിതമായി ബെൽഫാസ്റ്റിലെത്തിയ ഇരുവരും ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റി. ഓട്ടോഗ്രാഫ് നൽകിയും സെൽഫിയെടുത്തും അവർ ആരാധകർക്കുനടുവിൽ നിറഞ്ഞുനിന്നു.
ബെൽഫാസ്റ്റ് സിറ്റി സെന്ററിലും ക്രൗൺ ലിക്വർ സലൂണിലും കാറ്റലിസ്റ്റ് സയൻസ് പാർക്കിലും ടൈറ്റാനിക്ക് ബെൽഫാസ്റ്റ് മ്യൂസിയത്തിലും സന്ദർശനം നടത്തിയ ഹാരിയും മേഘനും അവിടെയുണ്ടായിരുന്നവരിലാകെ അത്ഭുതം പടർത്തി. നോർത്തേൺ അയർലൻഡിലേക്കുള്ള ഇരുവരുടെയും ആദ്യ സന്ദർശനംകൂടിയായിരുന്നു ഇത്. ടൈറ്റാനിക്ക് കപ്പലിന്റെ കഥ പറയുന്ന മ്യൂസിയത്തിൽ അതുമുഴുവൻ സശ്രദ്ധം വീക്ഷിച്ചാണ് മേഘൻ കടന്നുപോയത്.
ടൈറ്റാനിക്കിന്റെ ഒരു മാതൃക മേഘന് അധികൃതർ സമ്മാനിച്ചു. മ്യൂസിയം ചീഫ് എക്‌സിക്യുട്ടീവ് ജൂഡിത്ത് ഓവൻസ് അവർക്കൊപ്പമുണ്ടായിരുന്നു. ആറുവയസ്സുകാരൻ ലെയ്ട്ടൺ ജാക്‌സണും നാലുവയസുള്ള സഹോദരി റോസിയും ചേർന്ന് സമ്മാനിച്ച പൂക്കളും മേഘൻ ഹൃദയത്തോടുചേർത്തു. മേഘന്റെ വിനയവും ആളുകളോട് ഇടപെടുന്നതിന്റെ കുലീനത്വവും ബെൽഫാസ്റ്റ് നഗരവാസികളുടെ ഹൃദയത്തിലും അവർക്ക് സ്ഥിരപ്രതിഷ്ഠ നേടിക്കൊടുക്കുന്നതായി.
തങ്ങൾ ആദ്യകുട്ടിക്കായുള്ള കാത്തിരിപ്പ് തുടങ്ങിയെന്ന് സൂചിപ്പിക്കുന്നതായി ബെൽഫാസ്റ്റിലെത്തിയ മേഘന്റെയും ഹാരിയുടെയും ഷോപ്പിങ് രുചികൾ. കാറ്റലിസ്റ്റ് സയൻസ് പാർക്കിലെത്തിയപ്പോൾ കുട്ടികളുടെ ബാത്ത്ടബ്ബും മറ്റും കണ്ട മേഘൻ, ഒരുഘട്ടത്തിൽ ഇതൊക്കെ നമുക്കും വേണ്ടിവരുമെന്ന് പറഞ്ഞത് ഏവരും ആഹ്ലാദത്തോടെയാണ് സ്വീകരിച്ചത്. കുട്ടികൾക്കായുള്ള വിവിധ വസ്തുക്കൾ നിർമ്മിക്കുന്ന ഷ്‌നഗിളിന്റെ ഉത്പന്നങ്ങളും ഇരുവരും ശ്ര്ദ്ധയോടെ വീക്്ഷിക്കുന്നുണ്ടായിരുന്നു.