- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡ്യൂട്ടി കഴിഞ്ഞ് ഹോട്ടലിൽച്ചെന്ന എയർഹോസ്റ്റസിനെ ബലാൽസംഗം ചെയ്ത് അതേ വിമാനത്തിലെ ജീവനക്കാരൻ; സിംഗപ്പുരിലെ സംഭവത്തിൽ അറസ്റ്റിലായത് ബ്രിട്ടീഷ് എയർവേയ്‌സ് ജീവനക്കാരൻ
ലണ്ടൻ: ലണ്ടനിൽനിന്ന് സിംഗപ്പുരിലെത്തിയ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിലെ എയർഹോസ്റ്റസിലെ ഹോട്ടലിൽവെച്ച് ബലാൽസംഗം ചെയ്ത സംഭവത്തിൽ അതേ വിമാനത്തിലെ ജീവനക്കാരനെ സിംഗപ്പുർ പൊലീസ് അറസ്റ്റ് ചെയ്തു. ലണ്ടൻ ഹീത്രൂവിൽനിന്ന് സിംഗപ്പുരിലെത്തിയ വിമാനത്തിലെ ജീവനക്കാരനാണ് അറസ്റ്റിലായതെന്ന് ബ്രിട്ടീഷ് എയർവേയ്‌സ് വക്താവ് അറിയിച്ചു. ഡ്യൂട്ടി കഴിഞ്ഞ് ഹോട്ടലിലെത്തിയപ്പോഴാണ് എയർഹോസ്റ്റസിന് നേർക്ക് അതിക്രമമുണ്ടായത്. സംഭവത്തിനുശേഷം പീഡിപ്പിക്കപ്പെട്ട എയർഹോസ്റ്റസിനെ മറ്റു ജീവനക്കാർ താമസിക്കുന്ന ദ ജെൻ ടാംഗ്ലിനിൽനിന്ന് മാറ്റിപ്പാർപ്പിച്ചു. വിമാനത്തിലെ സീനിയർ എയർഹോസ്റ്റസിനുനേർക്കാണ് അതിക്രമമുണ്ടായതെന്നാണ് സൂചന. സംഭവത്തിലുൾപ്പെട്ട രണ്ട് ജീവനക്കാരൊഴികയുള്ളവർ തുടർന്ന് ബ്രിട്ടീഷ് എയർവേയ്‌സിന്റെ സിംഗപ്പുർ-സിഡ്‌നി വിമാനത്തിൽ യാത്ര തുടരുകയും ചെയ്തു. പീഡിപ്പിക്കപ്പെട്ട എയർഹോസ്റ്റസും അറസ്റ്റിലായ ജീവനക്കാരും സിംഗപ്പുരിൽ തുടരുകയാണ്. പത്തുവർഷത്തോളം തടവുശിക്ഷയും 12 ചാട്ടയടിയുമാണ് ബലാൽസംഗക്കുറ്റത്തിന് സിംഗപ്പുർ നിയമം അനുശാസിക്കുന
ലണ്ടൻ: ലണ്ടനിൽനിന്ന് സിംഗപ്പുരിലെത്തിയ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിലെ എയർഹോസ്റ്റസിലെ ഹോട്ടലിൽവെച്ച് ബലാൽസംഗം ചെയ്ത സംഭവത്തിൽ അതേ വിമാനത്തിലെ ജീവനക്കാരനെ സിംഗപ്പുർ പൊലീസ് അറസ്റ്റ് ചെയ്തു. ലണ്ടൻ ഹീത്രൂവിൽനിന്ന് സിംഗപ്പുരിലെത്തിയ വിമാനത്തിലെ ജീവനക്കാരനാണ് അറസ്റ്റിലായതെന്ന് ബ്രിട്ടീഷ് എയർവേയ്‌സ് വക്താവ് അറിയിച്ചു. ഡ്യൂട്ടി കഴിഞ്ഞ് ഹോട്ടലിലെത്തിയപ്പോഴാണ് എയർഹോസ്റ്റസിന് നേർക്ക് അതിക്രമമുണ്ടായത്.
സംഭവത്തിനുശേഷം പീഡിപ്പിക്കപ്പെട്ട എയർഹോസ്റ്റസിനെ മറ്റു ജീവനക്കാർ താമസിക്കുന്ന ദ ജെൻ ടാംഗ്ലിനിൽനിന്ന് മാറ്റിപ്പാർപ്പിച്ചു. വിമാനത്തിലെ സീനിയർ എയർഹോസ്റ്റസിനുനേർക്കാണ് അതിക്രമമുണ്ടായതെന്നാണ് സൂചന. സംഭവത്തിലുൾപ്പെട്ട രണ്ട് ജീവനക്കാരൊഴികയുള്ളവർ തുടർന്ന് ബ്രിട്ടീഷ് എയർവേയ്‌സിന്റെ സിംഗപ്പുർ-സിഡ്‌നി വിമാനത്തിൽ യാത്ര തുടരുകയും ചെയ്തു. പീഡിപ്പിക്കപ്പെട്ട എയർഹോസ്റ്റസും അറസ്റ്റിലായ ജീവനക്കാരും സിംഗപ്പുരിൽ തുടരുകയാണ്.
പത്തുവർഷത്തോളം തടവുശിക്ഷയും 12 ചാട്ടയടിയുമാണ് ബലാൽസംഗക്കുറ്റത്തിന് സിംഗപ്പുർ നിയമം അനുശാസിക്കുന്ന ശിക്ഷ. സംഭവത്തെത്തുടർന്ന് ബ്രിട്ടീ്ഷ് എയർവേയ്‌സ് അവരുടെ പ്രതിനിധിയെ സിംഗപ്പുരിലേക്ക് അയച്ചിട്ടുണ്ട്. ഇവർക്ക് പകരമുള്ള ജീവനക്കാരെയും അയച്ചിരുന്നു. മിക്‌സഡ് ക്രൂ വിഭാഗത്തിൽപ്പെട്ട ജീവനക്കാരാണ് സംഭവത്തിലുൾപ്പെട്ട രണ്ടുപേരുമെന്നാണ് കരുതുന്നത്. ഇവർക്ക് സീനിയർ എയർഹോസ്റ്റസുമാരെക്കാൾ വേതനം കുറവാണ്.
മിക്‌സഡ് ക്രൂ വിഭാഗത്തിൽപ്പെട്ട ജീവനക്കാരുടെ പെരുമാറ്റവും ഇടപഴകലും മുമ്പും ബ്രിട്ടീഷ് എയർവേയ്‌സിന് തലവേദന തീർത്തിട്ടുണ്ട്. വിമാനത്തിനുള്ളിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയത് കമ്പനിയുടെ സൽപേരിന് കളങ്കമുണ്ടാക്കിയതായി കഴിഞ്ഞവർഷം മിക്‌സഡ് ക്രൂ അംഗങ്ങളെ ബ്രിട്ടീഷ് എയർവേയ്‌സ് താക്കീത് ചെയ്തിരുന്നു. ഇപ്പോഴത്തെ സംഭവത്തെയും കമ്പനി ഗൗരവത്തോടെയാണ് കാണുന്നതെന്നും പൊലീസ് അന്വേഷണത്തോട് ജീവനക്കാർ പൂർണമായി സഹകരിക്കുമെന്നും ബ്രിട്ടീഷ് എയർവേയ്‌സ് വക്താവ് പറഞ്ഞു.