- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
15 വർഷം മുമ്പ് ആ നിശാക്ലബ്ബിൽ കണ്ടുമുട്ടി; പേരോ സ്ഥലമോ ഒന്നുമറിയില്ല; മകൾക്ക് 15 വയസ്സായി എന്ന് അച്ഛനോടും പറയണം; കുഞ്ഞിന്റെ അച്ഛനെത്തേടി 32-കാരി രംഗത്ത്
അന്നൊരു രാത്രിമാത്രമേ ടെറി റീഡ് അയാളെ കണ്ടിട്ടുള്ളൂ. കൗമാരപ്രായത്തിന്റെ തിളപ്പിൽ, നിശാക്ലബ്ബിൽവെച്ച് മദ്യത്തിന്റെ ലഹരിക്കൊപ്പം പരിചയപ്പെട്ടതാണ് അയാളെ. ലൈംഗികസുഖം പങ്കിട്ട് ഇരുവരും പിരിഞ്ഞു. ടെറി പിന്നീട് ഗർഭിണിയായി. ഒരു മകളെ പ്രസവിച്ചു. പക്ഷേ, ആരാണ് തന്റെ കുട്ടിയുടെ പിതാവെന്ന് ടെറിക്കറിയില്ല. വെയ്ൽസുകാരനാണെന്നതൊഴിച്ചാൽ, ഊരോ പേരോ അറിയില്ല. എങ്കിലും തന്റെ മകളുടെ അച്ഛനെത്തേടി ഇറങ്ങിയിരിക്കുകയാണ് ബ്ലാക്ക്പൂളിൽനിന്നുള്ള ഈ 32-കാരി. 2003 ജനുവരിയിലാണ് ടെറി അയാളെ കണ്ടത്. നിശാക്ലബ്ബിൽവെച്ച് പരിചയപ്പെട്ടു. അന്നൊരുമിച്ച് കിടപ്പറ പങ്കിട്ടു. യാത്രപോലും പറയാതെ പിരിഞ്ഞു. ഒമ്പതുമാസത്തിനുശേഷം ടെറി പ്രസവിച്ചു. തന്റെ മകൾക്ക് അവൾ ചാനൽ എന്നുപേരിട്ടു. ഉയരമുള്ള, ഇരുണ്ട നിറമുള്ള, സുന്ദരനായ മനുഷ്യൻ എന്നതിനപ്പുറം ടെറിക്ക് തന്റെ കുട്ടിയുടെ അച്ഛനെക്കുറിച്ച് മറ്റൊരു അറിവുമില്ല. ചാനലിന്റെ അച്ഛൻ അന്ന് ഒപ്പമുണ്ടായിരുന്ന വെയ്ൽസുകാരൻ തന്നെയാണെന്ന ടെറിക്കുറപ്പുണ്ട്. മകൾക്ക് അച്ഛനെ പരിചയപ്പെടുത്തിക്കൊടുക്കുകയാണ് ടെറിയുടെ ഇന
അന്നൊരു രാത്രിമാത്രമേ ടെറി റീഡ് അയാളെ കണ്ടിട്ടുള്ളൂ. കൗമാരപ്രായത്തിന്റെ തിളപ്പിൽ, നിശാക്ലബ്ബിൽവെച്ച് മദ്യത്തിന്റെ ലഹരിക്കൊപ്പം പരിചയപ്പെട്ടതാണ് അയാളെ. ലൈംഗികസുഖം പങ്കിട്ട് ഇരുവരും പിരിഞ്ഞു. ടെറി പിന്നീട് ഗർഭിണിയായി. ഒരു മകളെ പ്രസവിച്ചു. പക്ഷേ, ആരാണ് തന്റെ കുട്ടിയുടെ പിതാവെന്ന് ടെറിക്കറിയില്ല. വെയ്ൽസുകാരനാണെന്നതൊഴിച്ചാൽ, ഊരോ പേരോ അറിയില്ല. എങ്കിലും തന്റെ മകളുടെ അച്ഛനെത്തേടി ഇറങ്ങിയിരിക്കുകയാണ് ബ്ലാക്ക്പൂളിൽനിന്നുള്ള ഈ 32-കാരി.
2003 ജനുവരിയിലാണ് ടെറി അയാളെ കണ്ടത്. നിശാക്ലബ്ബിൽവെച്ച് പരിചയപ്പെട്ടു. അന്നൊരുമിച്ച് കിടപ്പറ പങ്കിട്ടു. യാത്രപോലും പറയാതെ പിരിഞ്ഞു. ഒമ്പതുമാസത്തിനുശേഷം ടെറി പ്രസവിച്ചു. തന്റെ മകൾക്ക് അവൾ ചാനൽ എന്നുപേരിട്ടു. ഉയരമുള്ള, ഇരുണ്ട നിറമുള്ള, സുന്ദരനായ മനുഷ്യൻ എന്നതിനപ്പുറം ടെറിക്ക് തന്റെ കുട്ടിയുടെ അച്ഛനെക്കുറിച്ച് മറ്റൊരു അറിവുമില്ല.
ചാനലിന്റെ അച്ഛൻ അന്ന് ഒപ്പമുണ്ടായിരുന്ന വെയ്ൽസുകാരൻ തന്നെയാണെന്ന ടെറിക്കുറപ്പുണ്ട്. മകൾക്ക് അച്ഛനെ പരിചയപ്പെടുത്തിക്കൊടുക്കുകയാണ് ടെറിയുടെ ഇനിയുള്ള ലക്ഷ്യം. മകൾക്കും തന്റെ അച്ഛനാരെന്നറിയാൻ വലിയ താത്പര്യമുണ്ടെന്ന് ടെറി പറയുന്നു. മകൾക്കുവേണ്ടിയാണ് താൻ ഈ അന്വേഷണം നടത്തുന്നതെന്നും അവർ പറയുന്നു. ബ്ലാക്ക്പൂളിലെ മാനസികാരോഗ്യകേന്ദ്രത്തിൽ നഴ്‌സാണ് ഇപ്പോൾ ടെറി.
തന്റെയത്ര പ്രായമുള്ളയാളായിരുന്നു അയാളെന്ന് ടെറി പറയുന്നു. കുടുംബത്തോടൊപ്പം അവധിക്കുവന്നുവെന്നാണ് പറഞ്ഞത്. താൻ സുഹൃത്തിനും അവളുടെ സഹോദരനുമൊപ്പമാണ് നിശാക്ലബ്ബിലെത്തിയത്. അവിടെവെച്ച് അയാളെ പരിചയപ്പെട്ടു. അന്നത്തെ രാത്രി അവർ ഒരുമിച്ചുകഴിയുകയും ചെയ്തു. പഴയ നിശാക്ലബ്ബ് ഇപ്പോൾ പ്രവർത്തിക്കുന്നില്ല. അതിന്റെ പേരും ടെറിക്കിപ്പോൾ ഓർമയില്ല.
നിശാക്ലബ്ബിൽവെച്ച് പരിചയപ്പെട്ടശേഷം സുഹൃത്തിന്റെ ഫ്‌ളാറ്റിലേക്ക് പോയെന്നും അവിടെവെച്ച് സെക്‌സിലേർപ്പെട്ടുന്നുമാണ് ടെറി പറയുന്നത്. അയാളുടെ സംസാരരീതിയിൽനിന്നാണ് വെയ്ൽസ്‌കാരനാണെന്ന് മനസ്സിലായത്. പിറ്റേന്നുരാവിലെ അയാൾ പോയി. ഏതാനും ആഴ്ചകൾക്കുശേഷം താൻ ഗർഭിണിയാണെന്ന് ടെറി മനസ്സിലാക്കി.
തന്റെ അച്ഛനാരാണെന്ന് അറിയണമെന്ന ആഗ്രഹം മകൾ കൂടെക്കൂടെ പറഞ്ഞതോടെയാണ് ആ രീതിയിലൊരു അന്വേഷണം നടത്താമെന്ന് ടെറിയും തീരുമാനിച്ചത്. കുടുംബത്തിന്റെ പിന്തുണയും ടെറിക്കുണ്ട്. തന്റെ സാഹചര്യം മകളോടുപറഞ്ഞെങ്കിലും, അവളുടെ സന്തോഷത്തിനുവേണ്ടി അന്വേഷണം തുടരാനാണ് ടെറിയുടെ ഇപ്പോഴത്തെ തീരുമാനം.