- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തിലെ ഏറ്റവും വിലയേറിയ മദ്യം കഴിച്ചതിന്റെ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യക്കാരി; 9.14 ലക്ഷത്തിന്റെ കോണ്യാക്ക് ലോകത്തിലെ ഏറ്റവും പഴക്കമുള്ളത്
ലണ്ടൻ: ഒടുവിൽ ആ റെക്കോർഡ് ഒരു ഇന്ത്യക്കാരൻ അല്ല ഇന്ത്യക്കാരി സ്വന്തമാക്കി. ലോകത്തിലെ ഏറ്റവും വിലയേറിയ മദ്യം കഴിച്ചതിന്റെ റെക്കോർഡ് ഇനി മുതൽ ഇന്ത്യക്കാരിയായ രഞ്ജിത ദത്ത് മക്‌ഗ്രൊവാർട്ടിക്കായി. 9.14 ലക്ഷം രൂപ വില വരുന്ന കോണ്യാക്കാണ് രഞ്ജിത കഴിച്ചത്. ലണ്ടനിലെ ഹൈഡ് കെസിങ്ടൻ ബാറിൽ സൂക്ഷിച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള കോണ്യാക്കാണ് ഇത്. ജീവിതം പുതിയ കാര്യങ്ങൾ പരീക്ഷിക്കുന്നതിനും അതിരുകൾ ഭേദിക്കുന്നതിനുമാണ് എന്നായിരുന്നു മദ്യം രുചിക്കുന്നതിനിടെ രഞ്ജിത അഭിപ്രായപ്പെട്ടത്. ട്രിനിറ്റി നാചുറൽ ഗ്യാസ് കമ്പനിയുടെ സ്ഥാപകയും ഡയറക്ടറുമാണു രഞ്ജിത. 2016ൽ ഹോങ്കോങ്ങിലെ ബാറിൽ വിറ്റ 6.46 ലക്ഷം രൂപയുടെ മദ്യമായിരുന്നു മുൻ റെക്കോർഡ്. 1858ൽ നിർമ്മിച്ച മദ്യം 2004ലാണു കണ്ടെത്തുന്നത്.
ലണ്ടൻ: ഒടുവിൽ ആ റെക്കോർഡ് ഒരു ഇന്ത്യക്കാരൻ അല്ല ഇന്ത്യക്കാരി സ്വന്തമാക്കി. ലോകത്തിലെ ഏറ്റവും വിലയേറിയ മദ്യം കഴിച്ചതിന്റെ റെക്കോർഡ് ഇനി മുതൽ ഇന്ത്യക്കാരിയായ രഞ്ജിത ദത്ത് മക്‌ഗ്രൊവാർട്ടിക്കായി.
9.14 ലക്ഷം രൂപ വില വരുന്ന കോണ്യാക്കാണ് രഞ്ജിത കഴിച്ചത്. ലണ്ടനിലെ ഹൈഡ് കെസിങ്ടൻ ബാറിൽ സൂക്ഷിച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള കോണ്യാക്കാണ് ഇത്.
ജീവിതം പുതിയ കാര്യങ്ങൾ പരീക്ഷിക്കുന്നതിനും അതിരുകൾ ഭേദിക്കുന്നതിനുമാണ് എന്നായിരുന്നു മദ്യം രുചിക്കുന്നതിനിടെ രഞ്ജിത അഭിപ്രായപ്പെട്ടത്.
ട്രിനിറ്റി നാചുറൽ ഗ്യാസ് കമ്പനിയുടെ സ്ഥാപകയും ഡയറക്ടറുമാണു രഞ്ജിത. 2016ൽ ഹോങ്കോങ്ങിലെ ബാറിൽ വിറ്റ 6.46 ലക്ഷം രൂപയുടെ മദ്യമായിരുന്നു മുൻ റെക്കോർഡ്. 1858ൽ നിർമ്മിച്ച മദ്യം 2004ലാണു കണ്ടെത്തുന്നത്.
Next Story