- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂറോപ്പിന്റെ സ്പേസ് പ്രോഗ്രാം റഷ്യ തകർക്കുമോ എന്ന് ഭയന്ന് നാറ്റോയുടെ മുൻകരുതൽ; ലോകകപ്പ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ച് ആറ് രാജ്യങ്ങൾ; റഷ്യയോട് കളിച്ചാൽ കൈയും കെട്ടി നിൽക്കില്ലെന്ന് മുന്നറിയിപ്പ് നൽകി ചൈന; റഷ്യ-യൂറോപ്പ് സംഘർഷം അയവില്ലാതെ തുടരുന്നു
മുൻ റഷ്യൻ ചാരൻ സെർജി സ്‌ക്രിപാലിനും മകൾക്കും യുകെയിൽ വച്ച് വിഷബാധയേറ്റ സംഭവത്തെ തുർന്ന് യുകെയും റഷ്യയും തമ്മിലുള്ള ബന്ധം തകർന്നതിന്റെ അലയൊലികൾ വിവിധ ലോക ശക്തികൾ ഭാഗഭാക്കായി അന്താരാഷ്ട്ര തലത്തിൽ തന്നെ കടുത്ത സ്പർധയായി മാറിക്കൊണ്ടിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പേകുന്നു. ഈ അവസരത്തിൽ ബ്രിട്ടനടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളുമായിട്ടുള്ള റഷ്യയുടെ ബന്ധം വരെ താറുമാറായിരിക്കുകയാണ്. ഇതിന്റെ പ്രതികാരമെന്നോണം റഷ്യ യൂറോപ്പിന്റെ സ്പേസ് പ്രോഗ്രാം തകർക്കുമോ എന്ന് ഭയന്ന് നാറ്റോ മുൻകരുതൽ എടുക്കാൻ തുടങ്ങിയിട്ടുണ്ട്. റഷ്യയോടുള്ള പ്രതിഷേധമെന്ന നിലയിൽ ആ രാജ്യത്ത് വച്ച് നടക്കുന്ന ലോക കപ്പ് ഫുട്ബോൾ ബഹിഷ്‌കരിക്കാൻ യുകെയും ഐസ്ലാൻഡും സ്വീഡനും ഡെന്മാർക്കും ഓസ്ട്രേലിയയും, ജപ്പാനും തീരുമാനിച്ചിട്ടുണ്ട്. എന്നാൽ റഷ്യയോട് ഏതെങ്കിലും രാജ്യങ്ങൾ കളിച്ചാൽ കൈയും കെട്ടി നോക്കി നിൽക്കില്ലെന്ന കടുത്ത ഭീഷണിയുമായി മറ്റൊരു ലോക ശക്തിയായ ചൈന മുന്നോട്ട് വന്നിരിക്കുന്നത് രംഗം വഷളാക്കിയിരിക്കുകയാണ്. ഇതോടെ റഷ്യ-യൂ
മുൻ റഷ്യൻ ചാരൻ സെർജി സ്‌ക്രിപാലിനും മകൾക്കും യുകെയിൽ വച്ച് വിഷബാധയേറ്റ സംഭവത്തെ തുർന്ന് യുകെയും റഷ്യയും തമ്മിലുള്ള ബന്ധം തകർന്നതിന്റെ അലയൊലികൾ വിവിധ ലോക ശക്തികൾ ഭാഗഭാക്കായി അന്താരാഷ്ട്ര തലത്തിൽ തന്നെ കടുത്ത സ്പർധയായി മാറിക്കൊണ്ടിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പേകുന്നു. ഈ അവസരത്തിൽ ബ്രിട്ടനടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളുമായിട്ടുള്ള റഷ്യയുടെ ബന്ധം വരെ താറുമാറായിരിക്കുകയാണ്. ഇതിന്റെ പ്രതികാരമെന്നോണം റഷ്യ യൂറോപ്പിന്റെ സ്പേസ് പ്രോഗ്രാം തകർക്കുമോ എന്ന് ഭയന്ന് നാറ്റോ മുൻകരുതൽ എടുക്കാൻ തുടങ്ങിയിട്ടുണ്ട്.
റഷ്യയോടുള്ള പ്രതിഷേധമെന്ന നിലയിൽ ആ രാജ്യത്ത് വച്ച് നടക്കുന്ന ലോക കപ്പ് ഫുട്ബോൾ ബഹിഷ്‌കരിക്കാൻ യുകെയും ഐസ്ലാൻഡും സ്വീഡനും ഡെന്മാർക്കും ഓസ്ട്രേലിയയും, ജപ്പാനും തീരുമാനിച്ചിട്ടുണ്ട്. എന്നാൽ റഷ്യയോട് ഏതെങ്കിലും രാജ്യങ്ങൾ കളിച്ചാൽ കൈയും കെട്ടി നോക്കി നിൽക്കില്ലെന്ന കടുത്ത ഭീഷണിയുമായി മറ്റൊരു ലോക ശക്തിയായ ചൈന മുന്നോട്ട് വന്നിരിക്കുന്നത് രംഗം വഷളാക്കിയിരിക്കുകയാണ്. ഇതോടെ റഷ്യ-യൂറോപ്പ് സംഘർഷം അയവില്ലാതെ തുടരുകയാണ്. റഷ്യ ബ്രിട്ടനെതിരെ സ്പേസ് മുഖാന്തിരം പലവിധത്തിലുള്ള നീക്കങ്ങൾ നടത്തുന്നതിനുള്ള സാധ്യത വർധിച്ചിട്ടുണ്ടെന്നും അതിനാൽ ഇതിനെതിരെ കടുത്ത ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നുവെന്നുമാണ് യുകെയിലെ എയർ ചീഫ് മാർഷലായ സർ സ്റ്റീഫൻ ഹില്ലിയർ നിർദേശിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി റഷ്യ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റത്തെ അഥവാ ജിപിഎസിനെ വരെ താറുമാറാക്കുന്ന വിധത്തിലുള്ള നീക്കങ്ങൾ നടത്തിയേക്കാമെന്നും ഹില്ലിയർ മുന്നറിയിപ്പേകുന്നു. മുൻ റഷ്യൻ ചാരനെ സാലിസ്‌ബറിയിൽ വച്ച് വിഷം കൊടുത്തത് റഷ്യയാണെന്ന് ആരോപിച്ച് യുകെ അടക്കമുള്ള രണ്ട് ഡസനോളം രാജ്യങ്ങളാണ് റഷ്യൻ നയതന്ത്രജ്ഞരെ നാട് കടത്തിയിരുന്നത്. ഇതിനോട് യോജിപ്പ് പ്രകടിപ്പിച്ച് നാറ്റോയും ഏഴ് റഷ്യൻ ജീവനക്കാരെ നാട് കടത്തിയിട്ടുണ്ട്. ഇതിന് പുറമെ മൂന്ന് റഷ്യക്കാരുടെ അക്രഡിറ്റേഷൻ നിഷേധിച്ചിട്ടുമുണ്ട്.
ഈ വർഷം ജൂൺ 14 മുതൽ ജൂലൈ 15 വരെ റഷ്യയിൽ വച്ച് നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിൽ പങ്കെടുക്കേണ്ടെന്നാണ് മേൽപ്പറഞ്ഞ ആറ് രാജ്യങ്ങൾ കടുത്ത തീരുമാനമെടുത്തിരിക്കുന്നത്. ആരെയും കൂസാത്ത റഷ്യയുടെ നടപടികളോടുള്ള തങ്ങളുടെ പ്രതിഷേധമാണിതെന്നും ആ രാജ്യങ്ങൾ വിശദീകരിക്കുന്നു. മോസ്‌കോയിൽ വച്ച് നടക്കുന്ന ലോക കപ്പ് ഉദ്ഘാടന ചടങ്ങ് താൻ ബഹിഷ്‌കരിക്കുമെന്ന് ഈ മാസം ആദ്യം പോളിഷ് പ്രസിഡന്റ് അൻഡ്ര്സെജ് ഡുഡ വെളിപ്പെടുത്തിയിരുന്നു. ഫിഫ വേൾഡ് കപ്പിൽ തങ്ങളുടെ നേതാക്കന്മാർ പങ്കെടുക്കില്ലെന്നാണ് കഴിഞ്ഞ രാത്രി ഐസ്ലാൻഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സ്‌ക്രിപാലിനും മകൾക്കും വിഷം കൊടുത്ത സംഭവത്തിൽ റഷ്യ സുതാര്യമായ ഉത്തരമേകണമെന്നും ഐസ്ലാൻഡ് ഗവൺമെന്റ് ആവശ്യപ്പെടുന്നു.
ഇത്തരത്തിൽ റഷ്യക്കെതിരെ വിവിധ ലോക രാജ്യങ്ങൾ ഒരുമിക്കുമ്പോൾ റഷ്യക്ക് കടുത്ത പിന്തുണ പ്രഖ്യാപിച്ച് കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈന രംഗത്തെത്തിയിട്ടുണ്ട്. ഈ വിഷയം യുകെയും റഷ്യയും വസ്തുതകൾ വ്യക്തമാക്കിക്കൊണ്ട് ചർച്ച ചെയ്ത് പരിഹരിക്കണമെന്നാണ് ചൈനയുടെ വിദേശകാര്യമന്ത്രാലയം വക്താവ് നിർദേശിച്ചിരിക്കുന്നത്. ഈ പ്രശ്നം ഊതിപ്പെരുപ്പിച്ച് യുഎസും യുകെയും ശീതയുദ്ധ കാലത്തെ സാഹചര്യം സൃഷ്ടിച്ചാൽ തങ്ങൾ പുട്ടിനൊപ്പം നിൽക്കുമെന്നാണ് ചൈന താക്കീത് നൽകുന്നത്. നിലവിലെ അന്താരാഷ്ട്ര സമൂഹം നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും അതിനാൽ എല്ലാ രാജ്യങ്ങളും ശീതയുദ്ധ കാലത്തെ മനോനില ഉപേക്ഷിച്ചേ പറ്റുകയുള്ളുവെന്നും ചൈന നിർദേശിക്കുന്നു. ലോകത്തിന്റെ സമാധാനവും സുസ്ഥിരതയും വളർത്തുന്നതിനും പുതിയ രീതിയിലുള്ള അന്താരാഷ്ട്ര ബന്ധങ്ങൾ വളർത്തിയെടുക്കുന്നതിന് എല്ലാ രാജ്യങ്ങളും യത്നിക്കണമെന്നും ബീജിങ് നിർദേശിക്കുന്നു.