- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാത്വിക്കിൽ നിന്നും പറന്നുയരും മുമ്പ് റൺവേയിലൂടെ നീങ്ങവെ ഒരാളുടെ കാൽപാദത്തിലൂടെ വിമാനം കയറി ഇറങ്ങി; രണ്ടു മണിക്കൂർ യാത്രക്കാരുമായി വിമാനം റൺവേയിൽ കുടുങ്ങി; ഒടുവിൽ ഹോട്ടലിലേക്കു മാറ്റി അധികൃതർ
ലണ്ടൻ: ലണ്ടനിലെ ഗാത്വിക്ക് എയർപോർട്ടിൽ നിന്നും റഷ്യയിലേക്ക് പറന്നുയരും മുമ്പ് റൺവേയിലൂടെ നീങ്ങിയ റോസ്സിയ എയർലൈൻസ് വിമാനം ഒരാളുടെ കാൽപാദത്തിലൂടെ കയറി ഇറങ്ങിയതായി റിപ്പോർട്ട്. തുടർന്ന് രണ്ട് മണിക്കൂറോളം വിമാനം റൺവേയിൽ കുടുങ്ങുകയും ചെയ്തിരുന്നു. ഒടുവിൽ അധികൃതർ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു. റൺവേയിലുണ്ടായിരുന്ന ഗ്രൗണ്ട് ക്രൂവർക്കറുടെ കാലിന് മുകളിലൂടെയാണ് വിമാനം കയറിയിറങ്ങിയിരിക്കുന്നത്. സംഭവത്തെ തുടർന്ന് വിമാനത്തിന് ചുറ്റിലുമായി എമർജൻസി സർവീസസ് വാഹനങ്ങൾ വളഞ്ഞ് നിൽക്കുന്ന ഫോട്ടോകൾ പുറത്ത് വന്നിരുന്നു. വിമാനത്തിന്റെ വീലിനടിയിൽ നിന്നും ഇയാളുടെ കാൽ പിന്നീട് സുരക്ഷിതമായി വലിച്ചെടുക്കുകയും ഇയാളെ ആശുപത്രിയിലേക്ക് കൊണ്ട് പോവുകയുമായിരുന്നു. ഇയാൾക്ക് എത്രത്തോളം പരുക്ക് പറ്റിയിട്ടുണ്ടെന്ന കാര്യം വ്യക്തമായിട്ടില്ല. വിമാനത്തിന്റെ ടയറിനിടയിൽ ഒരാളുടെ കാൽ പെട്ട് പോയതിനാൽ വൈകി മാത്രമേ വിമാനം പുറപ്പെടുകയുള്ളുവെന്ന് കാബിൻ ക്രൂ അറിയിക്കുകയായിരുന്നുവെന്നാണ് ഇതിലെ ഒരു യാത്രക്കാരിയായ ഫ്ലോറ ലു വെളിപ്പ
ലണ്ടൻ: ലണ്ടനിലെ ഗാത്വിക്ക് എയർപോർട്ടിൽ നിന്നും റഷ്യയിലേക്ക് പറന്നുയരും മുമ്പ് റൺവേയിലൂടെ നീങ്ങിയ റോസ്സിയ എയർലൈൻസ് വിമാനം ഒരാളുടെ കാൽപാദത്തിലൂടെ കയറി ഇറങ്ങിയതായി റിപ്പോർട്ട്. തുടർന്ന് രണ്ട് മണിക്കൂറോളം വിമാനം റൺവേയിൽ കുടുങ്ങുകയും ചെയ്തിരുന്നു. ഒടുവിൽ അധികൃതർ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു. റൺവേയിലുണ്ടായിരുന്ന ഗ്രൗണ്ട് ക്രൂവർക്കറുടെ കാലിന് മുകളിലൂടെയാണ് വിമാനം കയറിയിറങ്ങിയിരിക്കുന്നത്. സംഭവത്തെ തുടർന്ന് വിമാനത്തിന് ചുറ്റിലുമായി എമർജൻസി സർവീസസ് വാഹനങ്ങൾ വളഞ്ഞ് നിൽക്കുന്ന ഫോട്ടോകൾ പുറത്ത് വന്നിരുന്നു.
വിമാനത്തിന്റെ വീലിനടിയിൽ നിന്നും ഇയാളുടെ കാൽ പിന്നീട് സുരക്ഷിതമായി വലിച്ചെടുക്കുകയും ഇയാളെ ആശുപത്രിയിലേക്ക് കൊണ്ട് പോവുകയുമായിരുന്നു. ഇയാൾക്ക് എത്രത്തോളം പരുക്ക് പറ്റിയിട്ടുണ്ടെന്ന കാര്യം വ്യക്തമായിട്ടില്ല. വിമാനത്തിന്റെ ടയറിനിടയിൽ ഒരാളുടെ കാൽ പെട്ട് പോയതിനാൽ വൈകി മാത്രമേ വിമാനം പുറപ്പെടുകയുള്ളുവെന്ന് കാബിൻ ക്രൂ അറിയിക്കുകയായിരുന്നുവെന്നാണ് ഇതിലെ ഒരു യാത്രക്കാരിയായ ഫ്ലോറ ലു വെളിപ്പെടുത്തുന്നത്. ഇതിനെ തുടർന്ന് കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി തങ്ങൾ വിമാനത്തിൽ രണ്ട് മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നുവെന്നും അവർ പറയുന്നു.
ഈ സമയത്ത് വിമാനത്തിൽ ഏതാണ്ട് 200ഓളം യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. തുടർന്ന് യാത്രക്കാരെ വിമാനത്തിൽ നിന്നും ലണ്ടനിലെ ഒരു ഹോട്ടലിലേക്ക് മാറ്റുകയും രാത്രി അവിടെ കഴിച്ച് കൂട്ടാൻ നിർദ്ദേശിക്കുകയുമായിരുന്നു. അതിനിടെ സംഭവത്തെ തുടർന്ന് വിമാനത്തിന് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോയെന്ന പരിശോധനകൾ നടത്തുകയും ചെയ്തിരുന്നു.
ഗ്രൗണ്ട് ക്രൂ വർക്കറുടെ കാൽപാദത്തിന്മേൽ വിമാനത്തിന്റെ വീൽ കയറിയതിനെ തുടർന്ന് കാൽ രക്ഷപ്പെടുത്തിയെടുക്കാൻ എമർജൻസി സർവീസുകാർ കിണഞ്ഞ് ശ്രമിച്ചിരുന്നുവെന്നാണ് വിമാനത്തിലെ യാത്രക്കാർ വെളിപ്പെടുത്തുന്നത്. തുടർന്ന് ഇയാളെ എയർ ആംബുലൻസിലായിരുന്നു ആശുപത്രിയിലേക്ക് കൊണ്ട് പോയിരുന്നത്.
നിലവിൽ ഇയാളുടെ നില എന്താണെന്ന് വ്യക്തമായിട്ടില്ലെന്നാണ് എയർലൈൻ ഒഫീഷ്യലുകൾ പറയുന്നത്. ഇന്നലെ വൈകുന്നേരം 5.10നാണ് സംഭവം നടന്നിരിക്കുന്നതെന്നാണ് ഗാത്വിക് എയർപോർട്ട് വക്താവ് സ്ഥിരീകരിച്ചിരിക്കുന്നത്.