ടലിലെ അത്ഭുതതമാണ് റോയൽ കരീബിയൻ. കരയിൽപ്പോലും കാണാത്തത്ര അത്ഭുതക്കാഴ്ചകൾ ലോകത്തെ ഏറ്റവും വലിയ ആഡംബരകക്കപ്പലായ റോയൽ കരീബിയന്റെ ' സിംഫണി ഓഫ് ദ സീസ്' എന്ന ഈ കപ്പലിലുണ്ട്. സ്‌പെയിനിലെ മലാഗയിൽ ഇപ്പോൾ കരയ്ക്കടുത്തിട്ടുള്ള കപ്പൽ കാണാനും അതിലെ വിശേഷങ്ങൾ അറിയാനും സഞ്ചാരികൾ ഒഴുകുകയാണ്. 228,000 ടൺ ഭാരമുള്ള, 1188 അടി നീളമുള്ള പടുകൂറ്റൻ കൊട്ടാരമാണ് ഈ കപ്പൽ.

എട്ടുനിലകളിലായി 8000 പേർക്ക് യാത്ര ചെയ്യാനാവുന്ന ഈ കപ്പലിൽ ഫാമിലി അപ്പാർട്ടുമെന്റുകൾ പോലുമുണ്ട്. 1346 ചതുരശ്ര അടി വിസ്തീർണത്തിൽ രണ്ടുനിലകളിലായാണ് ഈ അപ്പാർട്ട്‌മെന്റ് സ്ഥിതി ചെയ്യുന്നത്. 85 ഇഞ്ച് എച്ച്് ഡി ടിവിയുള്ള ഹോം തീയറ്ററും 212 ചതുരശ്ര അടി വിസ്തീർണമുള്ള, കടലിലേക്ക് തുറക്കുന്ന ബാൽക്കണിയും ഈ അപ്പാർട്ട്‌മെന്റ് സ്യൂട്ടിനെ ആഡംബരത്തിന്റെ അവസാന വാക്കുകളാകുന്നു.എട്ടുപേർക്ക് ഈ സ്യൂട്ടിൽ താമസിക്കാനാകും. സ്വന്തം പാചകക്കാരനെയും ഇവർക്ക് ലഭിച്ചും.

ഫ്രാൻസിലെ സെയ്ന്റ് നസെയ്‌റി ഷിപ്പ്‌യാർഡിലാണ് സിംഫണി ഓഫ് സീസ് നിർമ്മിച്ചത്. 95.9 കോടി പൗണ്ടോളം ചെലവിട്ടാണ് നിർമ്മാണം. കപ്പലിലെ യാത്രക്കാർക്കായി 20-ഓളം റെസ്‌റ്റൊറന്റുകളാണ് ഇതിലുള്ളത്. ആറുബാറുകളും ഇതിലുണ്ട്. ബാറുകളിലൊന്നിൽ യന്ത്രമനുഷ്യർ മിക്‌സ് ചെയ്യുന്ന കോക്ക്‌ടെയ്‌ലാണ് പ്രത്യേകത. കാസിനോകളും മിനി ഗോൾഫ് കോഴ്‌സും ഐസ് കാർട്ടിങ്ങും സ്‌കേറ്റിങ്ങുമൊക്കെയായി വിനോദത്തിന്റെ എല്ലാ മേഖലകളും ഇതിൽ ലഭ്യമാണ്.

യാത്രക്കാർക്ക് കലാപരിപാടികൾ ആസ്വദിക്കുന്നതിന് ബ്രോഡ്‌വേ മാതൃകയിൽ തീയറ്ററും ഇതിൽ സജ്ജമാക്കിയിട്ടുണ്ട്. രാത്രിയിൽ ഇവിടെ വിവിധ കലാപരിപാടികൾ അരങ്ങേറും. റോയൽ കരീബിയന്റെ 25-ാമത്തെ കപ്പലാണ് സിംഫണി ഓഫ് സീസ്. മാർച്ച് 31-നാണ് അടുത്ത യാത്ര. സഞ്ചാരികളുമായി മെഡിറ്ററേനിയനിലേക്ക് പോകും. ്‌സ്‌പെയിനിനും ഫ്രാൻസിലും ഇറ്റലിയുമുള്ള തുറമുഖങ്ങളിലൂടെയാകും യാത്ര. ഫ്‌ളോറിഡയിലെ മയാമിയാണ് കപ്പലിന്റെ ആസ്ഥാനം. കരീബിയൻ കടലിൽ ഏഴുരാത്രികളുടെ പാക്കേജാണ് ഇതിൽ യാത്രക്കാർക്ക് ലഭിക്കുന്നത്.