- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിം ജോൻഗ് ബീജിംഗിലെത്താൻ ഉപയോഗിച്ചത് വിമാനയാത്രയെ ഭയക്കുന്ന പിതാവ് ഉപയോഗിച്ച അതേ ആഡംബര ട്രെയിൻ; അപൂർവ സുന്ദരമായ സൗകര്യങ്ങൾ ഒരുക്കിയ ട്രെയിനിനുള്ളിലെ കാഴ്ചകൾ വിസ്മയകരം
ബീജിങ്: ചൈനീസ് പ്രസിഡന്റ് ജിൻപിൻഗിനെ കാണാൻ ഉത്തരകൊറിയൻ നേതാവ് കിം ജോൻഗ് ഉൻ സഞ്ചരിച്ച '' ലൗ ട്രെയിൻ'' എന്ന അത്യന്താധുനിക തീവണ്ടി ലോകമാകമാനമുള്ള മാധ്യമങ്ങളിൽ ചിത്രങ്ങൾ സഹിതം നിറയുകയാണിപ്പോൾ. വിമാനയാത്രയെ ഭയക്കുന്ന തന്റെ പിതാവായ കിം ജോൻഗ് ഇൽ 2009ൽ ബീജിംഗിലേക്ക് പോയ ട്രെയിൻ തന്നെയാണ് ഇപ്പോൾ മകനും ഉപയോഗിച്ചിരിക്കുന്നത്. ഈ ആഡംബര ട്രെയിനിൽ അപൂർവസുന്ദരമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതിനുള്ളിലെ കാഴ്ചകൾ ആരെയും വിസ്മയിപ്പിക്കുന്നതുമാണ്. ഈ കവചിത ട്രെയിനിന് കടുത്ത ആക്രമണങ്ങളിൽ നിന്ന് പോലും അതിനകത്ത് സഞ്ചരിക്കുന്നവരെ സംരക്ഷിക്കാനാവുമെന്ന പ്രത്യേകതയുമുണ്ട്. പച്ചയും മഞ്ഞയും ചേർന്ന നിറമുള്ള ഈ ട്രെയിനിൽ തന്നെയായിരുന്നു കിം ജോൻഗ് ഉന്നിന്റെ പിതാവ് 2000 മേയിൽ അന്നത്തെ ചൈനീസ് പ്രസിഡന്റ് ജിയാൻഗ് സെമിനിനെ കാണാൻ ബീജിംഗിലേക്ക് പോയിരുന്നത്. 2009ലെ റിപ്പോർട്ട് പ്രകാരം ഈ ട്രെയിനിൽ അന്ന് 90 ആമേർഡ് കാരിയേജുകളായിരുന്നു ഉണ്ടായിരുന്നത്. ഈ ട്രെയിൻ ബീജിംഗിലേക്ക് പോകുന്നതിന് മുമ്പ് ഇതിന് മുമ്പിലും പുറകിലുമായി രണ്ട്
ബീജിങ്: ചൈനീസ് പ്രസിഡന്റ് ജിൻപിൻഗിനെ കാണാൻ ഉത്തരകൊറിയൻ നേതാവ് കിം ജോൻഗ് ഉൻ സഞ്ചരിച്ച '' ലൗ ട്രെയിൻ'' എന്ന അത്യന്താധുനിക തീവണ്ടി ലോകമാകമാനമുള്ള മാധ്യമങ്ങളിൽ ചിത്രങ്ങൾ സഹിതം നിറയുകയാണിപ്പോൾ. വിമാനയാത്രയെ ഭയക്കുന്ന തന്റെ പിതാവായ കിം ജോൻഗ് ഇൽ 2009ൽ ബീജിംഗിലേക്ക് പോയ ട്രെയിൻ തന്നെയാണ് ഇപ്പോൾ മകനും ഉപയോഗിച്ചിരിക്കുന്നത്. ഈ ആഡംബര ട്രെയിനിൽ അപൂർവസുന്ദരമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതിനുള്ളിലെ കാഴ്ചകൾ ആരെയും വിസ്മയിപ്പിക്കുന്നതുമാണ്.
ഈ കവചിത ട്രെയിനിന് കടുത്ത ആക്രമണങ്ങളിൽ നിന്ന് പോലും അതിനകത്ത് സഞ്ചരിക്കുന്നവരെ സംരക്ഷിക്കാനാവുമെന്ന പ്രത്യേകതയുമുണ്ട്. പച്ചയും മഞ്ഞയും ചേർന്ന നിറമുള്ള ഈ ട്രെയിനിൽ തന്നെയായിരുന്നു കിം ജോൻഗ് ഉന്നിന്റെ പിതാവ് 2000 മേയിൽ അന്നത്തെ ചൈനീസ് പ്രസിഡന്റ് ജിയാൻഗ് സെമിനിനെ കാണാൻ ബീജിംഗിലേക്ക് പോയിരുന്നത്. 2009ലെ റിപ്പോർട്ട് പ്രകാരം ഈ ട്രെയിനിൽ അന്ന് 90 ആമേർഡ് കാരിയേജുകളായിരുന്നു ഉണ്ടായിരുന്നത്. ഈ ട്രെയിൻ ബീജിംഗിലേക്ക് പോകുന്നതിന് മുമ്പ് ഇതിന് മുമ്പിലും പുറകിലുമായി രണ്ട് പ്രത്യേക ട്രെയിനുകൾ സുരക്ഷ ഉറപ്പാക്കുന്നതിനായി സഞ്ചരിക്കുകയും ചെയ്തിരുന്നു.
വർധിച്ച ഭാരമുള്ളതിനാൽ മണിക്കൂറിൽ വെറും 37 മൈൽ വേഗത്തിൽ സഞ്ചരിക്കാൻ മാത്രമേ ഈ പ്രത്യേക ട്രെയിനിന് സാധിക്കുകയുള്ളൂ. എന്നാൽ ട്രെയിനിന്റെ ഉൾഭാഗത്ത് അത്യന്താധുനിക ഹൈടെക്ക് സൗകര്യങ്ങളും ആഡംബരങ്ങളുമാണുള്ളത്. ആഡംബര സീറ്റുകളും ഡാർക്ക് വുഡ് പാനലിംഗും,ഇഷ്ടംപോലെ മദ്യം ലഭിക്കുന്നതിനുള്ള സൗകര്യവും ഈ ട്രെയിനിലുണ്ട്. ബോർഡിഔക്സ്, ബീയുജോലെയ്സ് കേസുകളാൽ ഈ ട്രെയിനിന്റെ സുരക്ഷയുംസൗകര്യവും വർധിപ്പിച്ചിരിക്കുന്നുവെന്നും ഇവ പാരീസിൽ നിന്നും പ്രത്യേകമായി കൊണ്ടു വരികയായിരുന്നുവെന്നുമാണ് 2001ൽ ഈ ട്രെയിനിൽ കിം ജോൻഗ് ഇല്ലിനൊപ്പം മോസ്‌കോയിലേക്ക് സഞ്ചരിച്ചിരുന്ന റഷ്യൻ ഒഫീഷ്യലായ കോൺസ്റ്റാന്റിൻ പുലികോവ്സ്‌കി വെളിപ്പെടുത്തുന്നത്.
യാത്രയിലുനീളം ട്രെയിനിൽ ഫ്രഷായ വലിയ ചെമ്മീൻ അടക്കമുള്ള വിഭവങ്ങൾ യഥേഷ്ടം ലഭിക്കുമെന്ന് ഈ റഷ്യൻ ഒഫീഷ്യൽ വെളിപ്പെടുത്തുന്നു. കിം ജോൻഗ് ഉൻ ഈ ട്രെയിനിലാണ് ഉത്തരകൊറിയയിലുടനീളം സഞ്ചരിക്കാറുള്ളത്. ഈ ട്രെയിനിലെ കോൺഫറൻസ് റൂമിൽ അദ്ദേഹം ഇരിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. പശ്ചാത്തലത്തിൽ ഒരു ലാപ് ടോപ്പും കാണാം. കിം ജോൻഗ് ഇല്ലിന്റെ കാലത്ത് നിന്നും വ്യത്യസ്തമായി ഈ ട്രെയിനിൽ ഇപ്പോൾ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. അക്കാലത്ത് സീനിയർ കിം ഈ ട്രെയിനിൽ വച്ച് ബാൻക്യുറ്റുകളും കരോക്കെയും ആസ്വദിച്ചിരുന്നുവെന്ന് വെളിപ്പെട്ടിരുന്നു.