- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
20 കൊല്ലം മുമ്പ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന് ആരോപണം; എയർപോർട്ടിൽ വച്ച് പിപ്പ മിഡിൽടന്റെ അമ്മായിയപ്പനെ അറസ്റ്റ് ചെയ്ത് ഫ്രഞ്ച് പൊലീസ്
കേയ്റ്റ് രാജകുമാരിയുടെ സഹോദരി പിപ്പ മിഡിൽടന്റെ അമ്മായിയപ്പനായ 74 കാൻ ഡേവിഡ് മാത്യൂസിനെ പാരീസിൽ വച്ച് ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ മകനായ ജെയിംസ് മാത്യൂസാണ് പിപ്പയുടെ ഭർത്താവ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 20 കൊല്ലം മുമ്പ് ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ചായിരുന്നു എയർപോർട്ടിൽ വച്ച് ഡേവിഡ് മാത്യൂസിനെ അറസ്റ്റ് ചെയ്തിരുുന്നത്. തുടർന്ന് ഇയാളെ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. 1998നും 199നും ഇടയിൽ രണ്ട് പ്രാവശ്യമായിരുന്നു ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇതിൽ ഒന്ന് പാരീസിൽ വച്ചും മറ്റൊന്ന് സെന്റ് ബാർട്സിൽ വച്ചുമായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. ഡേവിഡ് മാത്യൂസ് ഈ ആരോപണം നിഷേധിക്കുന്നുവെന്നും തനിക്കെതിരെയുള്ള ആരോപണം തെറ്റാണെന്ന് തെളിയിക്കുമെന്നുമാണണ് ഇദ്ദേഹത്തിന്റെ കുടുംബത്തിന്റെ വക്താവ് പ്രതികരിച്ചിരിക്കുന്നത്. ഈ പീഡനത്തിന് ദൃക്സാക്ഷിയായ ഒരാൾ 2017ൽ മാത്യൂസിനെതിരെ പൊലീസിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു. തുടർന്ന് ചൊവ്വാഴ്ച അറസ്റ്റ് ചെയ്ത് ഇയാളെ പാരീസിലെ ജഡ്ജിമാർക്ക് മുന്നിലെത്
കേയ്റ്റ് രാജകുമാരിയുടെ സഹോദരി പിപ്പ മിഡിൽടന്റെ അമ്മായിയപ്പനായ 74 കാൻ ഡേവിഡ് മാത്യൂസിനെ പാരീസിൽ വച്ച് ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ മകനായ ജെയിംസ് മാത്യൂസാണ് പിപ്പയുടെ ഭർത്താവ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 20 കൊല്ലം മുമ്പ് ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ചായിരുന്നു എയർപോർട്ടിൽ വച്ച് ഡേവിഡ് മാത്യൂസിനെ അറസ്റ്റ് ചെയ്തിരുുന്നത്. തുടർന്ന് ഇയാളെ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. 1998നും 199നും ഇടയിൽ രണ്ട് പ്രാവശ്യമായിരുന്നു ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇതിൽ ഒന്ന് പാരീസിൽ വച്ചും മറ്റൊന്ന് സെന്റ് ബാർട്സിൽ വച്ചുമായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്.
ഡേവിഡ് മാത്യൂസ് ഈ ആരോപണം നിഷേധിക്കുന്നുവെന്നും തനിക്കെതിരെയുള്ള ആരോപണം തെറ്റാണെന്ന് തെളിയിക്കുമെന്നുമാണണ് ഇദ്ദേഹത്തിന്റെ കുടുംബത്തിന്റെ വക്താവ് പ്രതികരിച്ചിരിക്കുന്നത്. ഈ പീഡനത്തിന് ദൃക്സാക്ഷിയായ ഒരാൾ 2017ൽ മാത്യൂസിനെതിരെ പൊലീസിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു. തുടർന്ന് ചൊവ്വാഴ്ച അറസ്റ്റ് ചെയ്ത് ഇയാളെ പാരീസിലെ ജഡ്ജിമാർക്ക് മുന്നിലെത്തിക്കുകയും ചെയ്തു. ഈ ആരോപണത്തെ തുടർന്ന് മാത്യൂസിനെ വിചാരണക്ക് വിധേയനാക്കണമോയെന്ന് ആറ് മാസങ്ങൾക്കിടെ അധികൃതർ തീരുമാനത്തിലെത്തുമെന്നാണ് റിപ്പോർട്ട്.
ഇദ്ദേഹം കുറ്റം ചെയ്തുവോയെന്ന് ഇക്കാലത്തിനിടെ പൊലീസ് വിശദമായി അന്വേഷിക്കുമെന്നാണ് നിയമ ഉറവിടങ്ങളെ അടിസ്ഥാനമാക്കി ഫ്രഞ്ച് നാഷണൽ ന്യൂസ് ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നത്. ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ മാത്യൂസിന് നിലവിൽ ജാമ്യം ലഭിച്ചിട്ടുണ്ട്. എന്നാൽ പാസ്പോർട്ട് തടഞ്ഞ് വച്ചിട്ടുണ്ടോയെന്ന കാര്യം അവ്യക്തമാണ്. വീട്ടിലേക്ക് തിരിച്ച് വരാൻ സാധിക്കുമോയെന്നും വെളിപ്പെട്ടിട്ടില്ല. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ഇദ്ദേഹത്തെ പാരീസിലെ ഓരി എയർപോർട്ടിൽ വച്ച് അറസ്റ്റ് ചെയ്തിരുന്നത്. പിന്നീട് ജാമ്യം ലഭിക്കുന്നത് വരെ ബ്രിഗേഡ്സ് ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് മൈനേർസിന്റെ കസ്റ്റഡിയിലായിരുന്നു മാത്യൂസ്.
സെന്റ് ബാർട്സിൽ തന്റെ ഭാര്യ ജാനെക്കൊപ്പമാണ് മാത്യൂസ് സ്ഥിരമായി കഴിയുന്നത്. പാരീസിൽ 48 മണിക്കൂറാണ് ഇദ്ദേഹം കസ്റ്റഡിയിൽ കഴിഞ്ഞിരിക്കുന്നത്. പാരീസ് ജൂഡീഷ്യൽ പൊലീസിലെ ജുവനൈൽ പ്രൊട്ടക്ഷൻ ബ്രിഗേഡ് ആണ് ഈ കേസ് കൈകാര്യം ചെയ്യുന്നത്. അറസ്റ്റിനും മൂന്ന് ദിവസം മുമ്പ് മാത്യൂസിനെ സ്പെഷ്യൽ പൊലീസ് ചോദ്യം ചെയ്ത് വന്നിരുന്നുവെന്നും റിപ്പോർട്ടുണ്ട്. പാരീസ് പബ്ലിക്ക് പ്രോസിക്യൂട്ടറുടെ ഓഫീസാണ് ഇത് സംബന്ധിച്ച ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഇതിന് ഒരു മജിസ്ട്രേറ്റ് നേതൃത്വം നൽകുകയും ചെയ്യും.
സ്വയം മൾട്ടി മില്യണയറായി മാറിയ കഠിനാധ്വാനിയാണ് മാത്യൂസ്. റോത്തർഹാമിനടുത്ത് വളർന്ന അദ്ദേഹം തന്റെ പ്രഫഷണൽ കരിയർ ആരംഭിച്ചത് ഒരു കാർ മെക്കാനിക്കായിട്ടായിരുന്നു. 19ാം വയസിൽ കാർ ഡോർ ടു ഡോർ വിൽപന ആരംഭിച്ചു. 1971ൽ ബ്രിട്ടീഷ് ടൂറിങ് കാർ ചാമ്പ്യൻ ഷിപ്പിൽ അദ്ദേഹം ഡിവിഷൻ ചാമ്പ്യനായി മാറി. 1973ൽ ഉസിൽവർസ്റ്റോണിൽ വച്ച് നടന്ന കാറോട്ട മത്സരത്തിനിടെ അദ്ദേഹത്തിന്റെ കാർ അപകടത്തിൽ പെട്ടതിനെ തുടർന്ന് റേസിംഗിൽ തുടരുകയെന്ന അദ്ദേഹത്തിന്റെ സ്വപ്നത്തിന് വിരാമമായി. മാത്യുസിനും ഭാര്യ ജാനെ പാർക്കറിനും ജെയിംസ്, സ്പെൻസർ, മൈക്കൽ എളാണുള്ളത്.
നിരവധി വർഷം വിജയകരമായി ബിസിനസ് ചെയ്ത മാത്യൂസ് 1995ൽ സെന്റര് ബാർട്സിലെ ഏഡൻ റോക്സ് ഹോട്ടൽ വാങ്ങിയത് വഴിത്തിരിവായി. സ്‌കോട്ടിഷ് ഐലന്റുകളിൽ 10,000 ഏക്കർ ഗ്ലെൻ അഫ്രിക് എസ്റ്റേറ്റ് മാത്യൂസിന് സ്വന്തമായുണ്ട്. ഇവിടെ 2012ൽ ഒരു ലക്ഷ്വറി ഹണ്ടിങ് ലോഡ്ജ് തുറന്നിരുന്നു.