ഫ്രിക്കൻ ഭൂഖണ്ഡം ഭാവിയിൽ രണ്ട് ഭൂഖണ്ഡങ്ങളായി വേർപിരിയിരുന്നതിനുള്ള സാധ്യതകൾ ശക്തമായി. ഇതിന്റെ ഭാഗമായി കെനിയയിൽ ഇപ്പോഴിതാ കിലോമീറ്ററുകളോളം ഭൂമി രണ്ടായി പിളരാൻ തുടങ്ങിയിരിക്കുകയാണ്. പൊടുന്നനെ പ്രത്യക്ഷപ്പെട്ട വിള്ളലിന്റെ കാരണം തേടുകയാണ് ലോകമിപ്പോൾ. സൗത്ത്-വെസ്റ്റേൺ കെനിയയിലാണ് കിലോമീറ്ററുകളോളം നീളത്തിൽ ഭൂമി രണ്ടായി പിളർന്നിരിക്കുന്നത്. ഈ കീറൽ അവസാനിക്കാതെ നീളുന്നുവെന്നും മുന്നറിയിപ്പുണ്ട്. ഇതിനെ തുടർന്ന് നയ്റോബി-നരോക് ഹൈവേ താറുമാറായതായും റിപ്പോർട്ടുണ്ട്. ഇതിനോടനുബന്ധിച്ച് പ്രദേശത്ത് സെസ്മിക് ആക്ടിവിറ്റിയും സജീവമായിട്ടുണ്ട്. ഇക്കാരണത്താൽ മില്യൺ കണക്കിന് വർഷങ്ങൾക്കുള്ളിൽ ആഫ്രിക്കൻ ഭൂഖണ്ഡം രണ്ടാവുമെന്ന് തന്നെയാണ് ശാസ്ത്രജ്ഞർ ആവർത്തിച്ച് മുന്നറിയിപ്പേകുന്നത്.

ലണ്ടനിലെ റോയൽ ഹോളോവേയിലെ ഫൗൾട്ട് ഡൈനാമിക്സ് റിസർച്ച് ഗ്രൂപ്പിലെ പാ ഓസ്റ്റ്ഡോക്ടറലൽ ഗവേഷകനായ ലൂസിയ പെറെസ് ഡിയാസ് ഒരു ലേഖനത്തിൽ ഈ പ്രതിഭാസത്തെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. ഭൂമി എല്ലായ്പോഴും മാറിക്കൊണ്ടിരിക്കുന്ന ഒരു ഗ്രഹമാണെന്നും നമുക്ക് കാണാൻ സാധിക്കാത്ത തരത്തിലുള്ള മാറ്റങ്ങളും ഇതിന്റെ ഭാഗമായുണ്ടാകുന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നു. പ്ലേറ്റ് ടെക്ടോണിക്സ് എന്ന പ്രതിഭാസം ഇത്തരം മാറ്റങ്ങൾക്കുള്ള ഏറ്റവും നല്ലൊരു ഉദാഹരണമാണെന്നും അദ്ദേഹം വിവരിക്കുന്നു. ഭൂമിയുടെ ക്രസ്റ്റും മാന്റിലിന്റെ ഉയർന്ന ഭാഗങ്ങളും ചേർന്ന ലിത്തോസ്ഫിയർ വിവിധ ടെക്ടോണിക് പ ്ലേറ്റുകളാലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.

ഇവ സ്ഥിരമായി നിൽക്കാതെ ചലിക്കാൻ പ്രവണത കാണിക്കുന്നവയാണ്. ഇവയുടെ ചലനത്തിന്റെ വേഗതക്ക് വ്യത്യാസവുമുണ്ട്. ദ്രാവകസമാനായ എസ്തനോസ്ഫിയറിന് മേലെ കൂടെയാണീ പ്ലേറ്റുകൾ വഴുതി നീങ്ങുന്നത്. എസ്തെനോസ്ഫിയറിലെ കൺവെക്ഷൻ പ്രവാഹങ്ങളും പ്ലേറ്റുകളുടെ അതിർത്തികളിൽ രൂപം കൊള്ളുന്ന ബലങ്ങളും ചേർന്നാണ് പ്ലേറ്റുകളുടെ ചലനത്തിന് വഴിയൊരുക്കുന്നതെന്നാണ് ശാസ്ത്രജ്ഞർ അനുമാനിച്ചിരിക്കുന്നത്. നിലവിൽ കീറലുണ്ടാകാൻ തുടങ്ങിയിരിക്കുന്ന പ്രദേശം ഈസ്റ്റ് ആഫ്രിക്കൻ റിഫ്റ്റ് വാലിയിലാണ് നിലകൊള്ളുന്നത്.

3000 കിലോമീറ്ററുള്ള ഈ സ്ട്രെച്ചസ് ഗൾഫ് ഓഫ് ഏഡനിൽ നിന്നാണ് തുടങ്ങുന്നത്. സോമാലി, നുബിയൻ പ്ലേറ്റുകൾ എന്നിങ്ങനെ ആഫ്രിക്കൻ പ്ലേറ്റിനെ അസന്തുലിതമായി വിഭജിക്കുന്ന റിഫ്റ്റ് വാലിയാണിത്. ഈ റിഫ്റ്റ് വാലിയുടെ ഈസ്റ്റേൺ ബ്രാഞ്ചിലെ പിളരൽ പ്രക്രിയകൾ എത്യോപ്യ, കെനിയ, താൻസാനിയ എന്നിവിടങ്ങളിലുടനീളമാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്. സൗത്ത് വെസ്റ്റോൺ കെനിയയിൽ വലിയൊരു പിളരൽ പെട്ടെന്നുണ്ടാകുമെന്നാണ് പ്രവചനം.

ഈസ്റ്റ് ആഫ്രിക്കൻ റിഫ്റ്റ് വളരെ സക്രിയമായതിനാലാണ് ഈ പിളർപ്പിനുള്ള സാധ്യത വർധിച്ചിരിക്കുന്നത്.10 മില്യൺ വർഷങ്ങൾക്കുള്ളിൽ ഇവിടെ രൂപപ്പെട്ട് ഈസ്റ്റ് ആഫ്രിക്കയെ വേർതിരിക്കുമെന്നും ഗവേഷകർ പ്രവചിക്കുന്നു.