- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനോട് അനുഭാവം പ്രകടിപ്പിച്ച് പ്രതിനിധികളെ പുറത്താക്കിയ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞരെ പുറത്താക്കി റഷ്യയും; യൂറോപ്യൻ രാജ്യങ്ങളുമായി നേരിട്ടുള്ള ഏറ്റുമുട്ടൽ പ്രഖ്യാപിച്ച് പുട്ടിൻ
മുൻ റഷ്യൻ ചാരൻ സെർജി സ്‌ക്രിപാലിനും മകൾ യൂലിയക്കും മാർച്ച് നാലിന് സാലിസ്‌ബറിയിൽ വച്ച് വിഷബാധയേറ്റ സംഭവത്തിൽ റഷ്യയും യൂറോപ്യൻ രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസവും വാശിയും രൂക്ഷമായെന്ന് ഏറ്റവും പുതിയ സംഭവവികാസങ്ങൾ വെളിപ്പെടുത്തുന്നു. ഇവരെ വിഷബാധയേൽപ്പിച്ചത് റഷ്യയാണെന്ന് ആരോപിച്ച് സംഭവം നടന്ന് അടുത്ത ദിവസം തന്നെ ബ്രിട്ടൻ 23 റഷ്യൻ നയതന്ത്രജ്ഞരെ പുറത്താക്കിയിരുന്നു. ഇതിനോടുള്ള പ്രതികാരമെന്ന നിലയിൽ റഷ്യയും 23 ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ മോസ്‌കോയിൽ നിന്നും പുറത്താക്കിയിരുന്നു. പ്രശ്നത്തിൽ ബ്രിട്ടന് പിന്തുണ പ്രഖ്യാപിച്ച് റഷ്യൻ പ്രതിനിധികളെ പുറത്താക്കി 24 യൂറോപ്യൻ രാജ്യങ്ങൾ മുന്നോട്ട് വന്നത് പുട്ടിന് വൻ തിരിച്ചടിയായിത്തീരുകയും ചെയ്തിരുന്നു. ഇതിനുള്ള പ്രതികാരമായി ഈ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞരെയെല്ലാം റഷ്യയിൽ നിന്നും പുട്ടിൻ പുറത്താക്കിയതാണ് പുതിയ വഴിത്തിരിവിന് കാരണമായിരിക്കുന്നത്. 24 രാജ്യങ്ങളിൽ നിന്നുമുള്ള 150 നയതന്ത്രജ്ഞരെ പുറത്താക്കിയ പുട്ടിന്റെ നടപടിക്കുള്ള പ്രതികാരമായി നോർത
മുൻ റഷ്യൻ ചാരൻ സെർജി സ്‌ക്രിപാലിനും മകൾ യൂലിയക്കും മാർച്ച് നാലിന് സാലിസ്‌ബറിയിൽ വച്ച് വിഷബാധയേറ്റ സംഭവത്തിൽ റഷ്യയും യൂറോപ്യൻ രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസവും വാശിയും രൂക്ഷമായെന്ന് ഏറ്റവും പുതിയ സംഭവവികാസങ്ങൾ വെളിപ്പെടുത്തുന്നു. ഇവരെ വിഷബാധയേൽപ്പിച്ചത് റഷ്യയാണെന്ന് ആരോപിച്ച് സംഭവം നടന്ന് അടുത്ത ദിവസം തന്നെ ബ്രിട്ടൻ 23 റഷ്യൻ നയതന്ത്രജ്ഞരെ പുറത്താക്കിയിരുന്നു. ഇതിനോടുള്ള പ്രതികാരമെന്ന നിലയിൽ റഷ്യയും 23 ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ മോസ്‌കോയിൽ നിന്നും പുറത്താക്കിയിരുന്നു.
പ്രശ്നത്തിൽ ബ്രിട്ടന് പിന്തുണ പ്രഖ്യാപിച്ച് റഷ്യൻ പ്രതിനിധികളെ പുറത്താക്കി 24 യൂറോപ്യൻ രാജ്യങ്ങൾ മുന്നോട്ട് വന്നത് പുട്ടിന് വൻ തിരിച്ചടിയായിത്തീരുകയും ചെയ്തിരുന്നു. ഇതിനുള്ള പ്രതികാരമായി ഈ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞരെയെല്ലാം റഷ്യയിൽ നിന്നും പുട്ടിൻ പുറത്താക്കിയതാണ് പുതിയ വഴിത്തിരിവിന് കാരണമായിരിക്കുന്നത്. 24 രാജ്യങ്ങളിൽ നിന്നുമുള്ള 150 നയതന്ത്രജ്ഞരെ പുറത്താക്കിയ പുട്ടിന്റെ നടപടിക്കുള്ള പ്രതികാരമായി നോർത്ത് ലണ്ടനിലെ റഷ്യൻ ട്രേഡ് മിഷൻ തന്നെ റദ്ദാക്കുമെന്ന വൻ ഭ ീഷണിയാണ് ബ്രിട്ടൻ ഇന്നലെ മുഴക്കിയിരിക്കുന്നത്.
കൂടുതൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ പുറത്താക്കുമെന്ന തരത്തിലുള്ള ഭീഷണികൾ മുഴക്കി ക്രെംലിൻ നടത്തുന്ന വാചകയുദ്ധം അവസാനിപ്പിച്ചില്ലെങ്കിലാണ് ഈ ട്രേഡ് മിഷന് വിരാമമിടുകയെന്നാണ് ബ്രിട്ടൻ മുന്നറിയിപ്പേകിയിരിക്കുന്നത്. മോസ്‌കോയിൽ നിന്നും ബ്രിട്ടനിലെത്തിയ എയറോ ഫ്ലൈറ്റിനെ കഴിഞ്ഞ ദിവസം യുകെ ബോർഡർ ഒഫീഷ്യലുകൾ കൂടുതലായി പരിശോധിച്ചത് പ്രകോപനാത്മകമായ നടപടിയാണെന്ന് ആരോപിച്ച് കഴിഞ്ഞ രാത്രി റഷ്യ രംഗത്തെത്തിയിരുന്നു. പുട്ടിൻ ഗവൺമെന്റിന് യുകെയിൽ നാല് ബേസുകളാണുള്ളത്. എംബസി, കോൺസുലേറ്റ്, ട്രേഡ് മിഷൻ, ഹോം കൗണ്ടികളിലുള്ള കൺട്രി എസ്റ്റേറ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ബ്രിട്ടീഷ് തെരുവുകളിൽ റഷ്യ കടന്ന്കയറി വിഷപ്രയോഗം നടത്തിയതിനാലാണ് ഈ പ്രശ്നം ഇത്രയധികം രൂക്ഷമായിരിക്കുന്നതെന്നാണ് മോസ്‌കോയിലെ ബ്രിട്ടീഷ് അംബാസിഡറായ ലോറി ബ്രിസ്റ്റോ പ്രതികരിച്ചിരിക്കുന്നത്. ബ്രിസ്റ്റോയടക്കം ഫ്രാൻസ്, ജർമനി, ഹോളണ്ട്, ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമെത്തി റഷ്യയിൽ അംബാസിഡർമാരായി പ്രവർത്തിക്കുന്നവരോടാണ് കഴിഞ്ഞ ദിവസം റഷ്യൻ വിദേശകാര്യമന്ത്രാലയം അവിടം വിട്ട് പോകാൻ ഉത്തരവിട്ടിരിക്കുന്നത്. ബ്രിട്ടനിൽ നിന്നും പുറത്താക്കിയ റഷ്യൻ ഒഫീഷ്യലുകൾക്ക് വിട്ട് പോകാൻ ബ്രിട്ടൻ ഒരു മാസത്തെ സമയമാണ് നൽകിയിരിക്കുന്നത്.
അതേ സമയം തന്നെയാണ് റഷ്യ പുറത്താക്കിയവർക്കും നൽകിയിരിക്കുന്നത്. സെന്റ് പീറ്റേഴ്സ് ബർഗിലെ അമേരിക്കൻ കോൺസുലേറ്റ് അടച്ച് പൂട്ടിയ റഷ്യ 60 യുഎസ് നയതന്ത്രജ്ഞരെ പുറത്താക്കാനും ഉത്തരവിട്ടിരുന്നു. യുഎസ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നായി 150 റഷ്യൻ ഡിപ്ലോമാറ്റുകളെ പുറത്താക്കിയതിനുള്ള പ്രതികാരമായിട്ടാണ് റഷ്യ ഇത്തരത്തിൽ ആഞ്ഞടിച്ചിരിക്കുന്നത്.
അൽബേനിയ, ഓസ്ട്രേലിയ, കാനഡ, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്ക്, ഡെന്മാർക്ക്, എസ്റ്റോണിയ, ഫിൻലാൻഡ് ഫ്രാൻസ്, ജർമനി,അയർലണ്ട്, ഇറ്റലി, ലാത്വിയ, ലിത്വാനിയ, മാസിഡോണിയ, മോൽഡോവ, നെതർലാൻഡ്സ്, നോർവേ, പോളണ്ട്, റൊമാനിയ, സ്പെയിൻ, സ്വീഡൻ, ഉക്രയിൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള അംബാസിഡർമാരോടാണ് റഷ്യ പുറത്ത് പോകാൻ ഉത്തരവിട്ടിരിക്കുന്നത്.