- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്ക് ഇതിനേക്കാൾ വലിയ ശിക്ഷ എവിടെ കിട്ടാൻ? ഇടിച്ചുകൊന്നത് സ്വന്തം മകനെയും കോമയിലാക്കിയത് ഭാര്യയെയും ആണെന്ന് സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് പോയ ശേഷം നിർത്താതെ പോയ ആൾ തിരിച്ചറിഞ്ഞപ്പോൾ
ഷാൻഡോങ്( ചൈന): മദ്യപിച്ച് വാഹനം ഓടിച്ച് സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് നിർത്താതെ പോയ ആളെ പൊലീസ് പിടികൂടിയപ്പോൾ അയാൾ അറിഞ്ഞത് ഞെട്ടിക്കുന്ന കാര്യം. കിഴക്കൻ ചൈനയിലെ ഷാൻഡോങ്ങിലെ സിബോയിലാണ് സംഭവം. പൊലീസിന്റെ വെളിപ്പെടുത്തൽ കേട്ട് സാങ്ങിന്റെ ലഹരിയെല്ലാം പമ്പ കടന്നു. താൻ ഇടിച്ചുകൊന്നത് സ്വന്തം മകനെയാണ്. ഭാര്യയാകട്ടെ കോമാസ്‌റ്റേജിലുമായി. ആശുപത്രിയിൽ എത്തിച്ചെങ്കിലും കാര്യമായി ഒന്നും ചെയ്യാനായില്ല. സാങ്ങിന്റെ ഭാര്യ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്.ഇലക്രിക് സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഭാര്യയെയും കുട്ടിയെയുമാണ് മദ്യലഹരിയിൽ അമിതവേഗത്തിൽ തന്റെ വാനിൽ വന്ന സാങ് ഇടിച്ചി്ട്ടത്.വഴിയാത്രക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്.കുട്ടിയുടെ ഷൂ അപകടസ്ഥലത്ത് കിടക്കുന്നുണ്ടായിരുന്നു. പൊലീസ് കസ്റ്റഡിയിൽ സാങ് വിങ്ങിപ്പൊട്ടുകയാണ്. തന്റെ ഭാര്യയും മകനും കൂടി സ്‌കൂട്ടറിൽ ബന്ധുവിന്റെ വീട്ടിൽ രാത്രി വിരുന്നിന് പോയതാണ്. സാങ്ങാകട്ടെ തന്റെ വാനിലും. വീട്ടിലേക്കുള്ള മടക്കയാത്രയിലാണ് തന്റെ ഭാര്യയും, മകനുമാണെന്ന
ഷാൻഡോങ്( ചൈന): മദ്യപിച്ച് വാഹനം ഓടിച്ച് സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് നിർത്താതെ പോയ ആളെ പൊലീസ് പിടികൂടിയപ്പോൾ അയാൾ അറിഞ്ഞത് ഞെട്ടിക്കുന്ന കാര്യം. കിഴക്കൻ ചൈനയിലെ ഷാൻഡോങ്ങിലെ സിബോയിലാണ് സംഭവം. പൊലീസിന്റെ വെളിപ്പെടുത്തൽ കേട്ട് സാങ്ങിന്റെ ലഹരിയെല്ലാം പമ്പ കടന്നു. താൻ ഇടിച്ചുകൊന്നത് സ്വന്തം മകനെയാണ്. ഭാര്യയാകട്ടെ കോമാസ്‌റ്റേജിലുമായി. ആശുപത്രിയിൽ എത്തിച്ചെങ്കിലും കാര്യമായി ഒന്നും ചെയ്യാനായില്ല.
സാങ്ങിന്റെ ഭാര്യ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്.ഇലക്രിക് സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഭാര്യയെയും കുട്ടിയെയുമാണ് മദ്യലഹരിയിൽ അമിതവേഗത്തിൽ തന്റെ വാനിൽ വന്ന സാങ് ഇടിച്ചി്ട്ടത്.വഴിയാത്രക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്.കുട്ടിയുടെ ഷൂ അപകടസ്ഥലത്ത് കിടക്കുന്നുണ്ടായിരുന്നു.
പൊലീസ് കസ്റ്റഡിയിൽ സാങ് വിങ്ങിപ്പൊട്ടുകയാണ്. തന്റെ ഭാര്യയും മകനും കൂടി സ്‌കൂട്ടറിൽ ബന്ധുവിന്റെ വീട്ടിൽ രാത്രി വിരുന്നിന് പോയതാണ്. സാങ്ങാകട്ടെ തന്റെ വാനിലും. വീട്ടിലേക്കുള്ള മടക്കയാത്രയിലാണ് തന്റെ ഭാര്യയും, മകനുമാണെന്നറിയാതെ സ്‌കൂട്ടർ യാത്രികരെ ഇടിച്ചിട്ടത്.ഇതിൽ പരം എന്തുശിക്ഷയാണ് തനിക്ക് കിട്ടേണ്ടതെന്നാണ് സാങ് പരിതപിക്കുന്നത്.