- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫെബ്രുവരിയിൽ 15 പേർ കൊല്ലപ്പെട്ടപ്പോൾ മാർച്ചിൽ 22 ആയി ഉയർന്നു; 19 ദിവസത്തിനിടെ 12 കൊലപാതകങ്ങൾ; ന്യൂയോർക്കിനെയും കടത്തി വെട്ടി ലണ്ടൻ ലോകത്തെ ഏറ്റവും അപകടകരമായ നഗരമായി മാറുമ്പോൾ
ബ്രിട്ടീഷ് തലസ്ഥാനായ ലണ്ടൻ ലോകത്തിന്റെ കൊലപാതക തലസ്ഥാനം കൂടിയായി മാറുന്നുവെന്നാണ് ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നത്. ഇത് പ്രകാരം ഫെബ്രുവരിയിൽ ഇവിടെ 15 പേർ കൊല്ലപ്പെട്ടപ്പോൾ മാർച്ചിൽ 22 ആയി ഉയർന്നിരിക്കുകയാണ്. 19 ദിവസത്തിനിടെ 12 കൊലപാതകങ്ങളാണ് ഇവിടെ അരങ്ങേറിയിരിക്കുന്നത്. കൊലപാതകത്തിന്റെ കാര്യത്തിൽ ലോകത്തിൽ മുന്നിലുണ്ടായിരുന്ന ന്യൂയോർക്കിനെയും കടത്തി വെട്ടി ലണ്ടൻ ലോകത്തെ ഏറ്റവും അപകടകരമായ നഗരമായി മാറിക്കൊണ്ടിരിക്കുകയാണ്. ആധുനിക ചരിത്രത്തിൽ ഇതാദ്യമായി ലണ്ടനിലെ കൊലപാതകനിരക്ക് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ റെക്കോർഡ് എണ്ണത്തിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെയാണ് കൊലപാതകനിരക്കിന്റെ കാര്യത്തിൽ ലണ്ടൻ ന്യൂയോർക്കിനെ മറി കടന്നിരിക്കുന്നത്. 2014ന് ശേഷം 38 ശതമാനം വർധനവാണ് ലണ്ടനിലെ കൊലപാതകനിരക്കിലുണ്ടായിരിക്കുന്നതെന്നാണ് ഔദ്യോഗിക പൊലീസ് കണക്കുകൾ വെളിപ്പെടുത്തുന്നത്. ഇത് പ്രകാരം ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ലണ്ടനിൽ 15 പേർ കൊല്ലപ്പെട്ടപ്പോൾ ന്യൂയോർക്കിൽ 14 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. മാർച്
ബ്രിട്ടീഷ് തലസ്ഥാനായ ലണ്ടൻ ലോകത്തിന്റെ കൊലപാതക തലസ്ഥാനം കൂടിയായി മാറുന്നുവെന്നാണ് ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നത്. ഇത് പ്രകാരം ഫെബ്രുവരിയിൽ ഇവിടെ 15 പേർ കൊല്ലപ്പെട്ടപ്പോൾ മാർച്ചിൽ 22 ആയി ഉയർന്നിരിക്കുകയാണ്. 19 ദിവസത്തിനിടെ 12 കൊലപാതകങ്ങളാണ് ഇവിടെ അരങ്ങേറിയിരിക്കുന്നത്. കൊലപാതകത്തിന്റെ കാര്യത്തിൽ ലോകത്തിൽ മുന്നിലുണ്ടായിരുന്ന ന്യൂയോർക്കിനെയും കടത്തി വെട്ടി ലണ്ടൻ ലോകത്തെ ഏറ്റവും അപകടകരമായ നഗരമായി മാറിക്കൊണ്ടിരിക്കുകയാണ്. ആധുനിക ചരിത്രത്തിൽ ഇതാദ്യമായി ലണ്ടനിലെ കൊലപാതകനിരക്ക് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ റെക്കോർഡ് എണ്ണത്തിലെത്തിയിരിക്കുകയാണ്.
കഴിഞ്ഞ രണ്ട് മാസത്തിനിടെയാണ് കൊലപാതകനിരക്കിന്റെ കാര്യത്തിൽ ലണ്ടൻ ന്യൂയോർക്കിനെ മറി കടന്നിരിക്കുന്നത്. 2014ന് ശേഷം 38 ശതമാനം വർധനവാണ് ലണ്ടനിലെ കൊലപാതകനിരക്കിലുണ്ടായിരിക്കുന്നതെന്നാണ് ഔദ്യോഗിക പൊലീസ് കണക്കുകൾ വെളിപ്പെടുത്തുന്നത്. ഇത് പ്രകാരം ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ലണ്ടനിൽ 15 പേർ കൊല്ലപ്പെട്ടപ്പോൾ ന്യൂയോർക്കിൽ 14 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. മാർച്ചിൽ 22 പേരായിരുന്നു ലണ്ടനിൽ കൊല്ലപ്പെട്ടിരുന്നതെങ്കിൽ ന്യൂയോർക്കിൽ ഇത് 21 പേരാണ്. നഗരത്തിലെ ആക്രമണങ്ങൾക്ക് ദീർഘകാലമായി കുപ്രസിദ്ധി നേടിയ ഇടമാണ് ന്യൂയോർക്ക്.എന്നാൽ ഇക്കാര്യത്തിൽ ലണ്ടൻ ആ നഗരത്തെ മറികടന്ന് മുന്നേറിക്കൊണ്ടിരിക്കുകയാണ്.
ഇന്നലെ പുലർച്ചെ ഒരു മണിക്ക് ലണ്ടനിലെ വാൻഡ്സ് വർത്തിൽ 20കാരനായ ഡേവോയ് സ്റ്റാപിൾടൻ കത്തിക്കുത്തേറ്റ് കൊല്ലപ്പെട്ടതാണ് ഏറ്റവും പുതിയ സംഭവം. ഒരു രാത്രസഞ്ചാരത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇദ്ദേഹം കൊല്ലപ്പെട്ടതിനെ തുടർന്ന് സ്‌കോട്ട്ലൻഡ് യാർഡ് കുതിച്ചെത്തുകയായിരുന്നു. ഈ വർഷം ലണ്ടനിൽ അരങ്ങേറിയിരിക്കുന്ന 31ാമത് കത്തിക്കുത്തുകൊലപാതകമാണിത്.കൊലപാതകത്തിന് പുറമെ ബലാത്സംഗം, കവർച്ച, മറ്റ് ആക്രമണസംഭവങ്ങൾ തുടങ്ങിവയുടെ കാര്യത്തിലും ലണ്ടൻ ന്യൂയോർക്കിനെ സമീപകാലത്തായി കവച്ച് വച്ചിട്ടുണ്ടെന്ന് കണക്കുകൾ വെളിപ്പെടുത്തുന്നു.
ലണ്ടനിലും ന്യൂയോർക്കിലും ഏതാണ്ട് എട്ട് ദശലക്ഷം പേരാണ് ജസംഖ്യയായിട്ടുള്ളത്. ന്യൂയോർക്കിലേക്കാൾ ലണ്ടനിൽ നിങ്ങൾ കവർച്ച ചെയ്യപ്പെടാൻ ആറിരട്ടി സാധ്യതയേറെയാണെന്ന് ഒക്ടോബറിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഓഫീസ് ഓഫ് നാഷണൽ സ്റ്റാറ്റിറ്റിക്സ് കണക്കുകൾ മുന്നറിയിപ്പേകുന്നു. ഇതിന് പുറമെ ബലാൽസംഗ കേസുകളും ലണ്ടനിൽ മൂന്നിരട്ടിയിലധികമായിട്ടുണ്ട്. എന്നാൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ മാത്രമാണ് കൊലപാതകങ്ങളുടെ കാര്യത്തിൽ ലണ്ടൻ ന്യൂയോർക്കിനെ മറികടന്നിരിക്കുന്നത്. 19 ദിവസങ്ങൾക്കിടെ 12 പേർ കൊല്ലപ്പെട്ടതിനെ തുടർന്നാണിത്. തീവ്രവാദ ആക്രമണങ്ങളിൽ മരിച്ചവരെ മാറ്റി നിർത്തിയുള്ള കണക്കുകൾ പ്രകാരം 2014ന് ശേഷം ലണ്ടനിലെ കൊലപാതകനിരക്കിൽ 38 ശതമാനമാണ് വർധനവുണ്ടായിരിക്കുന്നത്.
എന്നാൽ 1990കളിൽ കൊലപാതകനിരക്ക് മുർധന്യാവസ്ഥയിലായതിന് ശേഷമുള്ള കണക്കുകൾ പരിശോധിച്ചാൽ ന്യൂയോർക്കിലെ കൊലപാതകനിരക്കിൽ 87 ശതമാനം ഇടിവാണുണ്ടായരിക്കുന്നത്. 32,000ഓഫീസർമാരുള്ള സ്‌കോട്ട്ലൻഡ് യാർഡിനും 40,000 ഓഫീസർമാരുള്ള ന്യൂയോർക്ക് സിറ്റി പൊലീസ് ഡിപ്പാർട്ട്മെന്റിനും വർഷത്തില് മൂന്ന് ബില്യൺ പൗണ്ടാണ് ബജറ്റിൽ അനുവദിക്കുന്നത്.