- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഫ്രിക്കക്കാരെ സഹിക്കാനാവാത്ത ഇസ്രയേൽ അതും പാശ്ചാത്യ രാജ്യങ്ങളുടെ തലയിൽ കെട്ടി വെച്ചു; 16,000 പേരെ കാനഡയിലേക്കും ഇറ്റലിയിലേക്കും ജർമനിയിലേക്കുമായി നാടു കടത്താൻ യുഎന്നുമായി കരാറിലേർപ്പെട്ട് ഇസ്രയേൽ
ജറുസലേം: ആഫ്രിക്കക്കാരൊട് എന്നും വൈരാഗ്യം പുലർത്തുന്ന ഇസ്രയേൽ 16,250 ആഫ്രിക്കക്കാരെ പാശ്ചാത്യ രാജ്യങ്ങളിലേക്ക് നാടുകടത്തുന്നു. കാനഡ, ഇറ്റലി, ജർമനി തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്കാണ് ഇവരെ നാടുകടത്തുന്നതെന്ന് പ്രധാന മന്ത്രി ബഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. യുഎൻ കമ്മീഷണർ ഇസ്രയേലും സംയുക്തമായി എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് ഇത്രയും കുടിയേറ്റക്കാരെ പാശ്ചാത്യ രാജ്യങ്ങളിലേക്ക് നാടുകടത്താൻ തീരുമാനമായത്. ഇക്കഴിഞ്ഞ ജനുവരിയിൽ തന്നെ അനധികൃതമായി രാജ്യത്ത് കടന്നു കൂടിയ ആഫ്രിക്കക്കാരെ നാടുകടത്താനുള്ള നടപടികൾ ആരംഭിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കു പ്രകാരം 42,000 ആഫ്രിക്കൻ കുടിയേറ്റക്കാരാണ് ഇസ്രയേലിൽ ഉള്ളത്. ഇതിൽ പകുതിയും കുട്ടികളാണ്. ഇവരെ പെട്ടെന്നുള്ള നാടുകടത്തലിൽ ഉൾപ്പെടുത്തിയിട്ടില്ല. സുഡാനിൽ നിന്നും എറിത്രിയയിൽ നിന്നുമുള്ളവരെയാണ് പ്രധാനമായും നാടുകടത്തുന്നത്. ഏപ്രിൽ ഒന്നിനായിരിക്കും ഈ കൂട്ടത്തോടെയുള്ള നാടുകടത്തൽ പ്രക്രിയ ഇസ്രയേൽ തുടങ്ങുന്നത
ജറുസലേം: ആഫ്രിക്കക്കാരൊട് എന്നും വൈരാഗ്യം പുലർത്തുന്ന ഇസ്രയേൽ 16,250 ആഫ്രിക്കക്കാരെ പാശ്ചാത്യ രാജ്യങ്ങളിലേക്ക് നാടുകടത്തുന്നു. കാനഡ, ഇറ്റലി, ജർമനി തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്കാണ് ഇവരെ നാടുകടത്തുന്നതെന്ന് പ്രധാന മന്ത്രി ബഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. യുഎൻ കമ്മീഷണർ ഇസ്രയേലും സംയുക്തമായി എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് ഇത്രയും കുടിയേറ്റക്കാരെ പാശ്ചാത്യ രാജ്യങ്ങളിലേക്ക് നാടുകടത്താൻ തീരുമാനമായത്.
ഇക്കഴിഞ്ഞ ജനുവരിയിൽ തന്നെ അനധികൃതമായി രാജ്യത്ത് കടന്നു കൂടിയ ആഫ്രിക്കക്കാരെ നാടുകടത്താനുള്ള നടപടികൾ ആരംഭിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കു പ്രകാരം 42,000 ആഫ്രിക്കൻ കുടിയേറ്റക്കാരാണ് ഇസ്രയേലിൽ ഉള്ളത്. ഇതിൽ പകുതിയും കുട്ടികളാണ്. ഇവരെ പെട്ടെന്നുള്ള നാടുകടത്തലിൽ ഉൾപ്പെടുത്തിയിട്ടില്ല.
സുഡാനിൽ നിന്നും എറിത്രിയയിൽ നിന്നുമുള്ളവരെയാണ് പ്രധാനമായും നാടുകടത്തുന്നത്. ഏപ്രിൽ ഒന്നിനായിരിക്കും ഈ കൂട്ടത്തോടെയുള്ള നാടുകടത്തൽ പ്രക്രിയ ഇസ്രയേൽ തുടങ്ങുന്നത്. അതേസമയം മാതൃരാജ്യത്തേക്ക് തിരികെ പോകുന്ന അഭയാർത്ഥികൾക്ക് അവിടെ ജയിൽ ശിക്ഷയോ മറ്റ് അപായമോ ഉണ്ടായാൽ റുവാന്ഡയിലേക്കോ ഉഗാണ്ടയിലേക്കോ മറ്റൊ മാറി താമസിക്കാനനുള്ള അവസരം ഒരുക്കി നൽകാമെന്നും നെതന്യാഹു അറിയിച്ചിട്ടുണ്ട്. ഇതരു രാഷ്ട്രീയ പ്രശ്‌നമായാണ് നെതന്യാഹു കാണുന്നത്.