സ്ലാമോഫോബിയ കൊടികുത്തി വാഴുന്ന യുകെയിൽ വംശീയവാദികൾ ഇന്ന് പണിഷ എ മുസ്ലിം ഡേ ആയി ആഘോഷിക്കുമ്പോൾ മലയാളികൾ അടക്കമുള്ളവർ മുൻകരുതൽ എടുക്കണമെന്ന് മുന്നറിയിപ്പ്. രാജ്യത്തെ മുസ്ലിമുകൾക്കെതിരേ വംശീയവാദികൾ കച്ചകെട്ടി ഇറങ്ങിയിട്ടുണ്ട് എന്നതിന് തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുസ്ലിം സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഏപ്രിൽ മൂന്നിന് കൂടുതൽ കരുതലോടെ ഇരിക്കാൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മുസ്ലിം കമ്യൂണിറ്റി വാട്‌സ് ആപ്പിലൂടെ പ്രചരിക്കുന്ന മെസേജുകളിൽ ഇന്ന് കഴിവതും സ്ത്രീകൾ ഒറ്റയ്ക്ക് പുറത്തിറങ്ങരുതെന്നും കുട്ടികളെ സ്‌കൂളിൽ നിന്നും മറ്റും തനിക്ക് കൊണ്ടുവരാൻ പോകരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

മുസ്ലിംകൾക്കെതിരേയാണ് ആക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പെങ്കിലും വംശീയവാദികളുടെ മുന്നിൽപ്പെട്ട് അപകടത്തിൽ പെടാതിരിക്കാൻ നമ്മളും മുൻകരുതൽ എടുക്കേണ്ടത് അത്യാവശ്യമാണ്. തെറി വിളിച്ചാൽ പത്തു പോയിന്റും ആസിഡ് ഒഴിച്ചാൽ 50 പോയിന്റും എന്ന തരത്തിൽ വംശീയവാദികൾ പോയിന്റ് സംവിധാനം ഏർപ്പെടുത്തുവെന്നും വംശീയവാദികൾ പ്രചരിപ്പിക്കുന്ന കത്തിൽ പറയുന്നു. മിഡ്‌ലാൻഡ്‌സ്, വെസ്റ്റ് യോർക്ക് ഷെയർ എന്നിവിടങ്ങളിലാണ് പണിഷ എ മുസ്ലിം ഡേ ആയി ആഘോഷിക്കുന്ന തരത്തിൽ കത്തുകൾ വ്യാപകമായത്. മുസ്ലിംകൾക്കെതിരേ നടത്തുന്ന ആക്രമണങ്ങളെ തുടർന്ന് പോയിന്റുകൾ ഏർപ്പെടുത്തുമെന്നാണ് കത്തിൽ വിശദമാക്കിയിട്ടുള്ളത്. മോസ്‌ക്ക് ബോംബ് വച്ച് തകർക്കുന്നവർക്ക് ആയിരം പോയിന്റും മക്കയ്‌ക്കെതിരേയുള്ള ആക്രമണത്തിന് 2500 പോയിന്റും നൽകുമെന്നും ഈ കത്തിൽ പറയുന്നു.

ഇത്തരം കത്തുകൾ വ്യാപകമായതോടെയാണ് മുസ്ലിംകൾ കൂടുതൽ കരുതൽ വേണമെന്ന തരത്തിൽ വാട്ട്‌സ് ആപ്പുകളിൽ മെസേജുകൾ പ്രവഹിക്കാൻ തുടങ്ങിയത്. തുടർന്ന് കൗണ്ടർ ടെററിസം യൂണിറ്റ് ഇവയ്‌ക്കെതിരേ പ്രവർത്തനം തുടങ്ങുകയും ചെയ്തിരുന്നു. ഏതെങ്കിലും തരത്തിലുള്ള അക്രമ സംഭവങ്ങൾ അരങ്ങേറുന്ന പക്ഷം ലോക്കൽ പൊലീസിനെ വിവരമറിയിക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടുണ്ട്.

ഹിജാബ് ധരിക്കുന്ന സ്ത്രീകൾക്കെതിരേ ആക്രമണം ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട്, സ്ത്രീകൾ ഹിജാബ് തൊപ്പികൊണ്ടോ മറ്റും മറയ്ക്കണമെന്നും സംഘം ചേർന്നു മാത്രമേ ഇന്നു പുറത്തിറങ്ങാവൂ എന്നും മുസ്ലിം സ്ത്രീകൾക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ഇന്ന് ഒരു ദിവസത്തേക്കു മാത്രമേ ഇത്തരത്തിൽ ആക്രമണം ഉണ്ടാകാൻ ഇടയുള്ളൂവെങ്കിലും ഈ സാഹചര്യത്തിൽ കൂടുതൽ കരുതൽ സ്വീകരിക്കണമെന്നാണ് നിർദ്ദേശം.