- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകനെ വെടിവെച്ച ശേഷം യുവതി സ്വയം വെടി ഉതിർത്ത് മരിച്ചു; നാല് പേർക്ക് വെടിവെയ്പ്പിൽ പരിക്ക്; അമേരിക്കയിലെ യുട്യൂബ് ആസ്ഥാനത്ത് നടന്നത്
കലിഫോർണിയ: അമേരിക്കയെയും ടെക് ലോകത്തെയും നടുക്കി യുട്യൂബ് ആസ്ഥാനത്ത് വെടിവെയ്‌പ്പ്. വടക്കൻ കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്‌കോയ്ക്ക് സമീപം സാൻ ബ്രൂണോയിലെ യൂട്യൂബ് ആസ്ഥാനത്താണ് വെടിവെയ്‌പ്പുമാണ്ടായത്. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഒരു സ്ത്രീയാണ് ആക്രമണം നടത്തിയതെന്നാണ് കരുതുന്നത്. ആക്രമണം നടത്തിയെന്നു സംശയിക്കുന്ന സ്ത്രീയെ, കെട്ടിടത്തിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാമുകനെ വെടിവെച്ച ശേഷം സ്വയം വെടിയുതിർത്ത് ഇവർ മരിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സ്‌കാർഫും ഗ്ലാസും ധരിച്ചെത്തിയ 36കാരിയായ സ്ത്രീയാണ് ആക്രമണം നടത്തിയത്. ബോയ് ഫ്രണ്ടുമായുള്ള പ്രശ്‌നങ്ങളാണ് വെടിവെപ്പിലേക്ക് നയിച്ചതെന്നാണ് അറിയുന്നത്. പ്രാദേശിക സമയം പകൽ 12.45 നാണ് വെടിവെപ്പ് നടന്നതെന്നാണ് വിവരം. പരിക്കേറ്റവരിൽ മുന്നുപേരെ സാൻഫ്രാൻസിസ്‌കോ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. അതേസമയം സ്റ്റാൻഫോർഡിൽ അഞ്ചുപേർകൂടി പരിക്കേറ്റ് ചി
കലിഫോർണിയ: അമേരിക്കയെയും ടെക് ലോകത്തെയും നടുക്കി യുട്യൂബ് ആസ്ഥാനത്ത് വെടിവെയ്‌പ്പ്. വടക്കൻ കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്‌കോയ്ക്ക് സമീപം സാൻ ബ്രൂണോയിലെ യൂട്യൂബ് ആസ്ഥാനത്താണ് വെടിവെയ്‌പ്പുമാണ്ടായത്. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഒരു സ്ത്രീയാണ് ആക്രമണം നടത്തിയതെന്നാണ് കരുതുന്നത്. ആക്രമണം നടത്തിയെന്നു സംശയിക്കുന്ന സ്ത്രീയെ, കെട്ടിടത്തിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാമുകനെ വെടിവെച്ച ശേഷം സ്വയം വെടിയുതിർത്ത് ഇവർ മരിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
സ്‌കാർഫും ഗ്ലാസും ധരിച്ചെത്തിയ 36കാരിയായ സ്ത്രീയാണ് ആക്രമണം നടത്തിയത്. ബോയ് ഫ്രണ്ടുമായുള്ള പ്രശ്‌നങ്ങളാണ് വെടിവെപ്പിലേക്ക് നയിച്ചതെന്നാണ് അറിയുന്നത്. പ്രാദേശിക സമയം പകൽ 12.45 നാണ് വെടിവെപ്പ് നടന്നതെന്നാണ് വിവരം. പരിക്കേറ്റവരിൽ മുന്നുപേരെ സാൻഫ്രാൻസിസ്‌കോ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. അതേസമയം സ്റ്റാൻഫോർഡിൽ അഞ്ചുപേർകൂടി പരിക്കേറ്റ് ചികിത്സതേടിയെന്നും വിവരങ്ങളുണ്ട്.
1700 ജീവനക്കാരാണ് യുട്യൂബ് ആസ്ഥാനത്ത് ജോലിചെയ്യുന്നത്. സംഭവത്തെ തുടർന്ന് എല്ലാവരെയും ഒഴിപ്പിച്ചു. അപ്രതീക്ഷിതമായി വെടിവെപ്പണ്ടായതോടെ എന്താണ് സംഭിവിക്കുന്നതെന്ന ആശങ്കയായിരുന്നു എല്ലാവർക്കും. എന്നാൽ, പൊലീസ് എത്തിയ ഒഴിപ്പിച്ചതോടെയും പ്രശ്‌നം പ്രണയ നൈരാശ്യത്തിൽ നിന്നും ഉടലെടുത്തതാണെന്ന് വ്യക്തമായതോടെയും ജീവനക്കാർക്കും താൽക്കാലിക ആശ്വാസമായി.
സംഭവത്തിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ദുഃഖം രേഖപ്പെടുത്തി. പൊലീസ് നടപടികൾ തുടരുകയാണ്. പ്രദേശത്ത് വലിയ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. ഈ മേഖലയിൽനിന്ന് ഒഴിഞ്ഞുനിൽക്കണമെന്നു പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. വെടിയൊച്ച കേട്ടതായും ആളുകൾ പരിഭ്രാന്തരാണെന്നും ജീവനക്കാരിൽ ചിലർ ട്വീറ്റ് ചെയ്തു. അന്വേഷണം ആരംഭിച്ചതായി യുട്യൂബ് ഉടമകളായ ഗൂഗിൾ അറിയിച്ചു.
വെടിയേറ്റ 36കാരൻ കാമുകന്റെ നില നില ഗുരുതരമാണ്. ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ട് വനിതാ ജീവനക്കാർക്കുമാണ് വെടിവെപ്പിൽ പരിക്കേറ്റത്. വെടിവെപ്പ് നടന്ന ഉടനെ സംഭവ സ്ഥലത്തുണ്ടായിരുന്നവർ ഭയപ്പാടോടെ ചിതറിയോടുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.