മനില: വളരൈ മോശം ബിക്കിനി അണിഞ്ഞ് ബോയ്ഫ്രണ്ടുമൊത്ത് സ്‌കൂട്ടറിൽ ചുറ്റിക്കറങ്ങിയ മദാമ്മയെ തുണി ഉടുപ്പിച്ച് ഫിലിപ്പൈൻ പൊലീസ്. വളരെ മോശം ബിക്കിനി ധരിച്ച് സ്‌കൂട്ടറിൽ ചുറ്റിക്കറങ്ങിയതിനാണ് പൊലീസ് മദാമ്മയെ കൊണ്ട് തുണി ഉടുപ്പിച്ചത്. മാർച്ച് 26ന് ഫിലിപ്പൈൻസിലെ ബോഹോൾ ഐലൻഡിലാണ് സംഭവം.

ഷർട്ടിടാത്ത ചുരുണ്ട മുടിക്കാരനായ യുവാവിനൊപ്പമായിരുന്നു എല്ലാം തുറന്ന് കാണിക്കുന്ന ബിക്കിനിയുമിട്ടുള്ള മദാമ്മയുടെ സ്‌കൂട്ടർ യാത്ര. മദാനമ്മയുടെ ബിക്കിനി കണ്ട നാട്ടുകാരും അന്തംവിട്ടു. ഒടുവിൽ ഇത് പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ണിൽ പെട്ടതോടെയാണ് നടപടി ഉദ്യോഗസ്ഥർ മദാമ്മയെ കൊണ്ട് തുണി ഉടുപ്പിച്ചത്. ഫിലിപ്പൈൻസിൽ ഇൻഡീസന്റ് ഗണത്തിൽപ്പെട്ട ബിക്കിനിയാണ് മദാമ്മ ഉപയോഗിച്ചത്.

റോഡിലൂടെ യാത്ര ചെയ്ത മറ്റ് വാഹനക്കാർ ഇത് കാമറയിൽ പകർത്തുകയും പൊലീസിന് അയച്ചു കൊടുക്കുകയും ചെയ്തു. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി മദാമ്മയെ കൊണ്ട് ഒരു ഷാൾ ഉടുപ്പിക്കുകയും ചെയ്തു. ഇത്തരം വേഷം ധരിച്ചതിന് ഇവരെ മാന്യത ഇല്ലാത്ത വിദേശികളുടെ ഗണത്തിൽപെടുത്തി ഫൈൻ ഈടാക്കി. ഇതിന് ശേഷമാണ് ഇവരെ പോവാൻ അനുവദിച്ചത്.