വികസനത്തിന്റെ മുഖമുദ്രയാണെങ്കിലും വിദ്വേഷത്തിന്റെ ഒരു കൂടാരം ആണ് ബ്രിട്ടൻ. പലപ്പോഴും ഇവിടെ വിദേശികൾ വംശീയ ആക്രമണത്തിന് ഇരയാകാറുണ്ട്. പൊതുസ്ഥലത്തും ബസിലും റോഡിലുമെല്ലാം നിരവധി അന്യനാട്ടുകാർ സ്വദേശികളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. മുസ്ലിംകളോടും പൊതുവേ വിദ്വേഷം വച്ച് പുലർത്തുന്നവരാണ് സ്വദേശികൾ.

ഇന്നലെ വ്യത്യസ്തമായ ഒരു സമരത്തിനാണ് ബ്രിട്ടനിലെ ജനങ്ങൾ ആഹ്വാനം ചെയ്തത്. മുസ്ലീമുകളെ ആക്രമിക്കുക. നിരവധി പേർ മുസ്ലീമുകളെ ശിക്ഷിക്കാൻ പണിഷ് എ മുസ്ലിം ഡേ എന്ന ടാഗ് ലൈനിൽ ഇറങ്ങിയത്. എന്നാൽ ഇവരെ രക്ഷിക്കാൻ പൊതുജനവും രംഗത്തിറങ്ങിയപ്പോൾ പണിഷ് എ മുസ്ലിം ഡേ ഒടുവിൽ ഹഗ് എ മുസ്ലിം ഡേ ആയി മാറി.

ന്യൂകാസിലിലെ സെൻട്രൽ മോസ്‌കിന് പുറത്ത് നൂറുകണക്കിന് പ്രതിഷേധക്കാരാണ് പണിഷ് എ മുസ്ലിം ഡേ യ്ക്ക് എതിരെ മനുഷ്യ ചങ്ങലയുമായി എത്തിയത്. കഴിഞ്ഞമാസമാണ് ഏപ്രിൽ മൂന്നിന് മുസ്ലിംകളെ ആക്രമിക്കണമെന്ന് പറഞ്ഞ കത്തുകൾ ജനങ്ങൾക്ക് കിട്ടി തുടങ്ങിയത്. എന്നാൽ ഇതിന് ബദലായി നാട്ടുകാർ ഒത്തു ചേരുകയും ലവ് എ മുസ്ലിം ഡേയുമായി തെരുവിലേക്ക് ഇറങ്ങുകയുമായിരുന്നു. 21 സ്ഥലങ്ങളിലായാണ് ഇവർ മനുഷ്യ ചങ്ങലയുമായി രംഗത്തിറങ്ങിയത്.

ലണ്ടൻ, വെസ്റ്റ് മിഡ്ലാൻഡ്സ്, യോർക്ക് ഷെയർ എന്നിവിടങ്ങളിലാണ് മുസ്ലിംകളെ ഉപദ്രവിക്കാൻ ആഹ്ലാനം ചെയ്തുകണ്ടുള്ള കത്തുകൾ വ്യാപകമായത്. ഈ കത്തുകൾ മുസ്ലിംകൾക്കെതിരെ തിരിയാനും ജനത്തെ കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിക്കുന്നതുമായിരുന്നു. എന്നാൽ തങ്ങളുടെ മുസ്ലിം സഹോദരന്മാരെ ആക്രമിക്കുന്നതിനെതിരെ പൊതുജനം ഒറ്റക്കെട്ടായി തെരുവിലിറങ്ങിയപ്പോൾ പണിഷ് എ മുസ്ലിം ഡേ ഹഗ് ഏ മുസ്ലിം ഡേ ആയി മാറുകയായിരുന്നു.