- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാരദ്വാഹനത്തിൽ വീണ്ടും ഇന്ത്യയുടെ മെഡൽ വേട്ട; 69 കിലോഗ്രാം വിഭാഗത്തിൽ ഹരിയാന സ്വദേശി ദീപക് ലാത്തറിന് വെങ്കലും
ഗോൾഡ്കോസ്റ്റ്: ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ നടക്കുന്ന ഭാരദ്വാഹനത്തിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ നേട്ടം. പുരുഷന്മാരുടെ 69 കിലോഗ്രാം ഭാരോദ്വഹനത്തിൽ ഹരിയാന സ്വദേശിയായ ദീപക് ലാതറിന് വെങ്കലം. 18 കാരനായ ദീപക് സ്നാച്ചിൽ 136 കിലോഗ്രാം, ക്ലീൻ ആൻഡ് ജെർക്കിൽ 159 കിലോഗ്രാമും ഉയർത്തി ആകെ 295 കിലോ ഉയർത്തിയാണ് വെങ്കലം നേടിയത്. സ്നാച്ചിൽ 138 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 162 കിലോയും ഉയർത്താനുള്ള ദീപകിന്റെ ശ്രമം പരാജയപ്പെട്ടതോടെയാണ് വെങ്കലത്തിളക്കത്തിൽ ഒതുങ്ങിയത്. ഗുരുരാജയാണ് വെള്ളി മെഡലോടെ ഭാരദ്വാഹനത്തിൽ മെഡൽ വേട്ടയ്ക്ക് തുടക്കം കുറിച്ചത്. പിന്നീട് മീരാഭായ് ചാനുവിലൂടെ ഭാരദ്വാഹനത്തിൽ സ്വർണ തിളക്കവും ഇന്ത്യയിലേക്ക് എത്തി. രണ്ടാം ദിനമായ ഇന്ന് 54 കിലോ വിഭാഗത്തിൽ സഞ്ജിത ചാനു ഗെയിംസ് റെക്കോർഡോടെ സ്വർണം നേടിയിരുന്നു. ഇതോടെ രണ്ടു സ്വർണ്ണവും ഒരു വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ ഇന്ത്യയുടെ മെഡൽ നേട്ടം നാലായി ഉയർന്നു. ഇന്ത്യയുടെ നാലു മെഡലുകളും പിറന്നത് ഭാരോദ്വഹനത്തിൽ നിന്നാണ്.
ഗോൾഡ്കോസ്റ്റ്: ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ നടക്കുന്ന ഭാരദ്വാഹനത്തിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ നേട്ടം. പുരുഷന്മാരുടെ 69 കിലോഗ്രാം ഭാരോദ്വഹനത്തിൽ ഹരിയാന സ്വദേശിയായ ദീപക് ലാതറിന് വെങ്കലം.
18 കാരനായ ദീപക് സ്നാച്ചിൽ 136 കിലോഗ്രാം, ക്ലീൻ ആൻഡ് ജെർക്കിൽ 159 കിലോഗ്രാമും ഉയർത്തി ആകെ 295 കിലോ ഉയർത്തിയാണ് വെങ്കലം നേടിയത്. സ്നാച്ചിൽ 138 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 162 കിലോയും ഉയർത്താനുള്ള ദീപകിന്റെ ശ്രമം പരാജയപ്പെട്ടതോടെയാണ് വെങ്കലത്തിളക്കത്തിൽ ഒതുങ്ങിയത്.
ഗുരുരാജയാണ് വെള്ളി മെഡലോടെ ഭാരദ്വാഹനത്തിൽ മെഡൽ വേട്ടയ്ക്ക് തുടക്കം കുറിച്ചത്. പിന്നീട് മീരാഭായ് ചാനുവിലൂടെ ഭാരദ്വാഹനത്തിൽ സ്വർണ തിളക്കവും ഇന്ത്യയിലേക്ക് എത്തി. രണ്ടാം ദിനമായ ഇന്ന് 54 കിലോ വിഭാഗത്തിൽ സഞ്ജിത ചാനു ഗെയിംസ് റെക്കോർഡോടെ സ്വർണം നേടിയിരുന്നു. ഇതോടെ രണ്ടു സ്വർണ്ണവും ഒരു വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ ഇന്ത്യയുടെ മെഡൽ നേട്ടം നാലായി ഉയർന്നു. ഇന്ത്യയുടെ നാലു മെഡലുകളും പിറന്നത് ഭാരോദ്വഹനത്തിൽ നിന്നാണ്.