- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാചകൻ എലിസബത്ത് രാജ്ഞിയുടെ പൂർവികനായിരുന്നോ? ബക്കിങ്ങാം കൊട്ടാരത്തിന്റെ കുടുംബചരിത്രം 43 തലമുറ മുന്നിൽച്ചെന്ന് നിൽക്കുന്നത് മെക്കയിലെ പ്രവാചകനിൽ
ലണ്ടൻ: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ പൂർവികനായിരുന്നോ ഇസ്ലാം മതത്തിന്റെ സ്ഥാപകനായ പ്രവാചകൻ മുഹമ്മദ് നബി? ചില ചരിത്രകാരന്മാരെങ്കിലും അങ്ങനെ വിശ്വസിക്കുന്നുണ്ട്. എലിസബത്ത് രാജ്ഞിയുടെ കുടുംബചരിത്രത്തിൽ 43 തലമുറകൾക്കുമുമ്പ് ജീവിച്ചിരുന്നയാളാണ് പ്രവാചകനെന്നാണ് അവരുടെ പക്ഷം. 1986-ലാണ് ഇത്തരമൊരു ചിന്ത ആദ്യമുയർന്നുവന്നത്. അടുത്തിടെ മൊറോക്കോയിലെ ഒരു പത്രം രാജ്ഞിയെയും പ്രവാചകനെയും ബന്ധിപ്പിക്കുന്ന കണ്ണി തേടി മറ്റൊരു യാത്രകൂടി നടത്തി. എലിസബത്ത് രാജ്ഞിയുടെ പൂർവികരിൽ 14-ാം നൂറ്റാണ്ടിലെ ഈൽ ഓഫ് കേംബ്രിഡ്ജും അതിനു മുമ്പ് മധ്യകാലഘട്ടത്തിൽ മുസ്ലിം സ്‌പെയിനും പ്രവാകന്റെ മകളായ ഫാത്തിമയിലേക്കും എത്തുന്നുണ്ടെന്നാണ് പത്രത്തിന്റെ കണ്ടെത്തൽ. എന്നാൽ, പല ചരിത്രകാരന്മാരും ഇതിനോട് വിയോജിക്കുന്നു. രാജകുടുംബവും മധ്യകാലഘട്ടത്തിലെ മുസ്ലിം സ്‌പെയിനുമായുള്ള ബന്ധം ഈജിപ്തിലെ മുൻ മതപണ്ഡിതനായ അലി ഗോമയും സ്ഥിരീകരിച്ചിട്ടുള്ളതാണ്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ജനിതകരഹസ്യങ്ങൾ തേടിയ ബൂർക്‌സ് പീറാജ് ലിമിറ്റഡാണ് 1986-ൽ രാജ്ഞിയുടെ
ലണ്ടൻ: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ പൂർവികനായിരുന്നോ ഇസ്ലാം മതത്തിന്റെ സ്ഥാപകനായ പ്രവാചകൻ മുഹമ്മദ് നബി? ചില ചരിത്രകാരന്മാരെങ്കിലും അങ്ങനെ വിശ്വസിക്കുന്നുണ്ട്. എലിസബത്ത് രാജ്ഞിയുടെ കുടുംബചരിത്രത്തിൽ 43 തലമുറകൾക്കുമുമ്പ് ജീവിച്ചിരുന്നയാളാണ് പ്രവാചകനെന്നാണ് അവരുടെ പക്ഷം. 1986-ലാണ് ഇത്തരമൊരു ചിന്ത ആദ്യമുയർന്നുവന്നത്. അടുത്തിടെ മൊറോക്കോയിലെ ഒരു പത്രം രാജ്ഞിയെയും പ്രവാചകനെയും ബന്ധിപ്പിക്കുന്ന കണ്ണി തേടി മറ്റൊരു യാത്രകൂടി നടത്തി.
എലിസബത്ത് രാജ്ഞിയുടെ പൂർവികരിൽ 14-ാം നൂറ്റാണ്ടിലെ ഈൽ ഓഫ് കേംബ്രിഡ്ജും അതിനു മുമ്പ് മധ്യകാലഘട്ടത്തിൽ മുസ്ലിം സ്‌പെയിനും പ്രവാകന്റെ മകളായ ഫാത്തിമയിലേക്കും എത്തുന്നുണ്ടെന്നാണ് പത്രത്തിന്റെ കണ്ടെത്തൽ. എന്നാൽ, പല ചരിത്രകാരന്മാരും ഇതിനോട് വിയോജിക്കുന്നു. രാജകുടുംബവും മധ്യകാലഘട്ടത്തിലെ മുസ്ലിം സ്‌പെയിനുമായുള്ള ബന്ധം ഈജിപ്തിലെ മുൻ മതപണ്ഡിതനായ അലി ഗോമയും സ്ഥിരീകരിച്ചിട്ടുള്ളതാണ്.
ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ജനിതകരഹസ്യങ്ങൾ തേടിയ ബൂർക്‌സ് പീറാജ് ലിമിറ്റഡാണ് 1986-ൽ രാജ്ഞിയുടെ പൂർവികനാണ് പ്രവാചകൻ മുഹമ്മദ് നബിയെന്ന് ആദ്യം അവകാശപ്പെടുന്നത്. ബൂർക്‌സിന്റെ ഡയറക്ടർ ഇതേത്തുടർന്ന് അന്ന് പ്രധാനമന്ത്രിയായിരുന്ന മാർഗരറ്റ് താച്ചർക്ക് കത്തയക്കുകയും ചെയ്തു. രാജ്ഞിക്ക് കൂടുതൽ സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു കത്ത്. പ്രവാചകന്റെ രക്തമാണ് രാജ്ഞിയിലുമുള്ളതെന്ന് വളരെക്കുറച്ച് ബ്രിട്ടീഷുകാർക്കേ അറിയൂ എങ്കിലും, മുസ്ലിം പണ്ഡിതന്മാർക്ക് ഇക്കാര്യം നേരത്തേ അറിയാമെന്നും താച്ചർക്കെഴുതിയ കത്തിൽ അദ്ദേഹം പറഞ്ഞു.
മുസ്ലിം രാജകുമാരിയായ സെയ്ദയിൽനിന്നാണ് രാജ്ഞിയുടെ പൂർവികർ വരുന്നതെന്ന് ബൂർക്‌സ് അവകാശപ്പെടുന്നു. 11-ാം നൂറ്റാണ്ടിൽ സ്‌പെയിനിലെ സെവിയയിൽനിന്ന് പലായനം ചെയ്ത സെയ്ദ പിന്നീട് ക്രൈസ്തവമതം സ്വീകരിക്കുകയായിരുന്നു. സെവിയ രാജാവ് അൽ# മുത്തമീദ് ബിൻ അബാദിന്റെ നാലാമത്തെ ഭാര്യയായിരുന്നു സെയ്ദ. സെയ്ദയുടെ മകൻ സാഞ്ചോ 11-ാം നൂറ്റാണ്ടിൽ കേംബ്രിഡ്ജിലെ രാജകുമാരിയെ വിവാഹം കഴിക്കുകയും ചെയ്തു.
സെയ്ദയുടെ ചരിത്രത്തിൽ ചില ബ്രിട്ടീഷ് ചരിത്രകാരന്മാർ പിന്നീട സംശയമുന്നയിച്ചിരുന്നു. പ്രവാചകനിൽനിന്ന് അകന്ന മദ്യപനായ ഒരു പ്രാദേശിക ഭരണാധികാരിയുടെ മകളാണ് സെയ്ദയെന്നും അവർ പറയുന്നു. ഏതായാലും രാജ്ഞി പ്രവാചകന്റെ പരമ്പരയിൽപ്പെട്ടയാളാണെന്ന ചർച്ചയെ ഗുണപരമായ ചർച്ചയായി കാണുന്നവരുമുണ്ട്. മൊറോക്കോ പത്രമായ അൽ ഒസ്‌ബോയിൽ വന്ന റിപ്പോർട്ട് ക്രൈസ്തവരും മുസ്ലീങ്ങൾക്കുമിടയിൽ പുതിയ പാലം തീർക്കുമെന്ന് അബ്ദൽഹമീദ് അൽ ഔണി പറഞ്ഞു. ബക്കിങ്ങാം കൊട്ടാരം ഇതേക്കുറിച്ച് ഇതേവരെ പ്രതികരിച്ചിട്ടില്ല.