- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടയർ കത്തിച്ചെറിഞ്ഞും കല്ലെറിഞ്ഞും പ്രതിഷേധിച്ച് ആയിരങ്ങൾ തെരുവിൽ; ജനക്കൂട്ടത്തിനുനേരെ തുരുതുരാ വെടിവെച്ച് സൈന്യം; മൂന്നുപേർ കൊല്ലപ്പെട്ടപ്പോൾ 250 പേർക്ക് പരിക്ക്; കണ്ണീരുവറ്റാതെ ഫലസ്തീൻ
യെരുശലേം: ഗസ്സയിൽ ഫലസ്തീൻ പ്രതിഷേധക്കാർക്കുനേരെ ഇസ്രയേൽ സൈന്യം നടത്തുന്ന വെടിവെപ്പിൽ ഒരു കൗമാരക്കാരനുൾപ്പെടെ മൂന്നപേർ മരിച്ചു. 250-ലേറെപ്പേർക്ക് പരിക്കേറ്റു. ഇതോടെ ഒരാഴ്ചയിലേറെയായി നടക്കുന്ന ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ട ഫലസ്തീൻകാരുടെ എണ്ണം 22 ആയെന്ന് ഫലസ്തീൻ ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ഇപ്പോൾ ഇസ്രയേലിന്റെ കൈവശമുള്ള പ്രദേശങ്ങളിലെ അഭയാർഥികളെ മടങ്ങിവരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഫലസ്തീൻ ജനത പ്രക്ഷോഭം നടത്തുന്നത്. ആയിരക്കണക്കിനാളുകളാണ് അതിർത്തിയിൽ തമ്പടിച്ചിരിക്കുന്നത്. അതിർത്തിയിലെ വേലിക്ക് മുകളിലൂടെ ടയറുകൾ കത്തിച്ചെറിഞ്ഞും സൈനികർക്കുനേരെ കല്ലെറിഞ്ഞും അവർ പ്രതിഷേധിക്കുന്നു. പ്രതിഷേധക്കാരെ തുരത്താൻ കണ്ണീർവാതകമുൾപ്പെടെയുള്ളവ ഇസ്രയേൽ സൈന്യം ഉപയോഗിക്കുന്നു. ദ ഫ്രൈഡേ ഓഫ് ഓൾഡ് ടയേഴ്‌സെന്ന് പേരിട്ട പ്രതിധേഷമാണ് വെള്ളിയാഴ്ച ഗസ്സയിൽ നടന്നത്. കൂടുതൽ ടയറുകൾ അതിർത്തിയിൽകത്തിച്ച് അതിർത്തിവേലിക്കപ്പുറത്തുള്ള സൈനികരുടെ കാഴ്ച മറയ്ക്കുകയാണ് അവരുടെ ഉദ്ദേശ്യം. ഇതിനിടെ, ഇസ്രയേൽ സൈന്യം നടത്തിയ പ്രത്യാക്
യെരുശലേം: ഗസ്സയിൽ ഫലസ്തീൻ പ്രതിഷേധക്കാർക്കുനേരെ ഇസ്രയേൽ സൈന്യം നടത്തുന്ന വെടിവെപ്പിൽ ഒരു കൗമാരക്കാരനുൾപ്പെടെ മൂന്നപേർ മരിച്ചു. 250-ലേറെപ്പേർക്ക് പരിക്കേറ്റു. ഇതോടെ ഒരാഴ്ചയിലേറെയായി നടക്കുന്ന ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ട ഫലസ്തീൻകാരുടെ എണ്ണം 22 ആയെന്ന് ഫലസ്തീൻ ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
ഇപ്പോൾ ഇസ്രയേലിന്റെ കൈവശമുള്ള പ്രദേശങ്ങളിലെ അഭയാർഥികളെ മടങ്ങിവരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഫലസ്തീൻ ജനത പ്രക്ഷോഭം നടത്തുന്നത്. ആയിരക്കണക്കിനാളുകളാണ് അതിർത്തിയിൽ തമ്പടിച്ചിരിക്കുന്നത്. അതിർത്തിയിലെ വേലിക്ക് മുകളിലൂടെ ടയറുകൾ കത്തിച്ചെറിഞ്ഞും സൈനികർക്കുനേരെ കല്ലെറിഞ്ഞും അവർ പ്രതിഷേധിക്കുന്നു. പ്രതിഷേധക്കാരെ തുരത്താൻ കണ്ണീർവാതകമുൾപ്പെടെയുള്ളവ ഇസ്രയേൽ സൈന്യം ഉപയോഗിക്കുന്നു.
ദ ഫ്രൈഡേ ഓഫ് ഓൾഡ് ടയേഴ്‌സെന്ന് പേരിട്ട പ്രതിധേഷമാണ് വെള്ളിയാഴ്ച ഗസ്സയിൽ നടന്നത്. കൂടുതൽ ടയറുകൾ അതിർത്തിയിൽകത്തിച്ച് അതിർത്തിവേലിക്കപ്പുറത്തുള്ള സൈനികരുടെ കാഴ്ച മറയ്ക്കുകയാണ് അവരുടെ ഉദ്ദേശ്യം. ഇതിനിടെ, ഇസ്രയേൽ സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് മൂന്നുപേർ മരിച്ചത്. ഇനിയുള്ള ദിവസങ്ങളിലും പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് ഫലസ്തീൻകാരുടെ തീരുമാനം.
ഒരാഴ്ചയ്ക്കിടെ നടന്ന പ്രതിഷേധത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 3000 ഡോളർവീതം നൽകുമെന്ന ഹമാസ് പ്രഖ്യാപിച്ചിട്ടുണ്ട്. സാരമായി പരിക്കേറ്റർക്ക് 500 ഡോളർവീതവും നിസ്സാര പരിക്കുകളേറ്റവർക്ക് 200 ഡോളർവീതവും നൽകും. എന്നാൽ, ഇത്തരത്തിൽ പ്രതിഫലം പ്രഖ്യാപിച്ചത് കൂടുതൽപേരെ ആക്രമണത്തിൽ പങ്കെടുക്കാൻ പ്രേരിപ്പിക്കുമെന്ന് ഇസ്രയേൽ അധികൃതർ കുറ്റപ്പെടുത്തി.
കൂടുതൽപേർ അതിർത്തിയിലേക്ക് എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഇസ്രയേൽ സേനയുടെ വെടിയേറ്റ അഹമ്മദ് അബു ഘലി എന്ന 20-കാരൻ ആശുപത്രിയിൽനിന്ന് ഒളിച്ചോടി വീണ്ടും അതിർത്തിയിലെത്തി പ്രതിഷേധത്തിൽ പങ്കുചേർന്നു. രാജ്യത്തിനുവേണ്ടി രക്തസാക്ഷിയാകാൻ തയ്യാറായി എത്തുന്ന കൗമാരക്കാരുടെയും യുവാക്കളുടെയും എണ്ണം കൂടിവരികയാമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ദശാബ്ദങ്ങളായി അടച്ചിട്ടിരിക്കുന്ന അതിർത്തി തുറന്ന് കൊടുക്കണമെന്നും അഭയാർഥികളെ തിരിച്ചുവരാൻ അനുവദിക്കണമെന്നുമുള്ള ഹസാസിന്റെ ആവശ്യം ്അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഇസ്രയേൽ അധികൃതർ. പ്രതിഷേധങ്ങളുടെ മറവിൽ ഇസ്രയേൽ സൈന്യത്തിനുനേർക്ക് ഹമാസ് ആക്രമണങ്ങൾ അഴിച്ചുവിടുകയാണെന്നും അവർ ആരോപിക്കുന്നു. എന്നാൽ, ആഴ്ചകളോളം പ്രതിഷേധം നീണ്ടാലും ലക്ഷ്യം കാണാതെ പിന്മാറില്ലെന്ന് ഹമാസും വ്യക്തമാക്കുന്നു.